For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി പുറത്തുവിട്ട മാമാങ്കം സര്‍പ്രൈസ്, ശംഖൂതി ചുരിക ചുഴറ്റി ചാവേറുകളെത്തുന്നു, ഗംഭീരം തന്നെ!

    |

    ചരിത്ര പശ്ചാത്തലവുമായി ബന്ധപ്പെട്ട നിരവധി സിനിമകളാണ് പുറത്തിറങ്ങാനുള്ളത്. താരരാജാക്കന്‍മാരും യുവതാരങ്ങളുമെല്ലാം ഇത്തരത്തിലുള്ള സിനിമയുമായി എത്തുന്നുണ്ട്. അക്കൂട്ടത്തില്‍ പ്രധാനപ്പെട്ടൊരു ചിത്രമാണ് മമ്മൂട്ടിയുടെ മാമാങ്കം. സിനിമയൊരുക്കുന്നുവെന്ന് അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ച നിമിഷം മുതല്‍ ആരാധകര്‍ ചിത്രത്തെ ഏറ്റെടുത്തു കഴിഞ്ഞു.

    മമ്മൂട്ടിക്ക് കാലിടറി, ദിലീപ് കുതിക്കുന്നു, വിഷു ചിത്രങ്ങളുടെ ബോക്‌സോഫീസ് പ്രകടനം ഇങ്ങനെ, കാണൂ!

    ഫേസ്ബുക്കിലൂടെ മമ്മൂട്ടിയായിരുന്നു ഈ സിനിമയെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. ഇതുവരെയുള്ള സിനിമാജീവിതത്തില്‍ നിന്നും ഏറെ വ്യത്യസ്തമായിരിക്കും ഈ സിനിമയെന്ന് അദ്ദേഹം ഉറപ്പ് തന്നിരുന്നു. കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയായിരിക്കും ഇതെന്നായിരുന്നു അദ്ദേഹം വിശേഷിപ്പിച്ചത്. അതുകൊണ്ട് തന്നെ സിനിമയെക്കുറിച്ചുള്ള ഓരോ വിവരം പുറത്തുവരുമ്പോഴും പ്രേക്ഷകര്‍ക്ക് സന്തോഷമാണ്. ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ താരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്.

    മമ്മൂട്ടിയുടെ കഥാപാത്രം നെഗറ്റീവ് തന്നെ, അങ്കിളിനെക്കുറിച്ച് പുതിയ വെളിപ്പെടുത്തല്‍, കാണൂ!

    കാത്തിരിപ്പിനൊടുവില്‍ ടൈറ്റില്‍ ടീസറെത്തി

    കാത്തിരിപ്പിനൊടുവില്‍ ടൈറ്റില്‍ ടീസറെത്തി

    റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ പല സിനിമകള്‍ക്കും മികച്ച സ്വീകാര്യത ലഭിക്കാറുണ്ട്. അതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് സോഷ്യല്‍ മീഡിയയിലെ പിന്തുണയാണ്. ഒഫീഷ്യല്‍ പേജിലൂടെയും താരങ്ങളുടെ പേജിലൂടെയുമായി ഷെയര്‍ ചെയ്യുന്ന ചിത്രവും വീഡിയോയും ക്ഷണ നേര കൊണ്ടാണ് വൈറലായി മാറുന്നത്. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ മാമാങ്കത്തിന്‍രെ ടൈറ്റില്‍ ടീസര്‍ പുറത്തുവന്നിരിക്കുകയാണ്.

    മമ്മൂട്ടി പുറത്തുവിട്ടു

    മമ്മൂട്ടി പുറത്തുവിട്ടു

    ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടിയാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടത്. ചിത്രത്തിന്റെ ഫസ്റ്റ് ഷെഡ്യൂള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്നും രണ്ടാമത്തെ ഷെഡ്യൂള്‍ മെയ് 10 ന് ആരംഭിക്കുമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ ഇതിനോടകം തന്നെ ടൈറ്റില്‍ ടീസറിനെ ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്. നാലായിരത്തിലധികം പേരാണ് ഇത് ഷെയര്‍ ചെയ്തിട്ടുള്ളത്. നിരവധി പേര്‍ കമന്റ് ചെയ്ത് അഭിപ്രായവും രേഖപ്പെടുത്തിയിട്ടുണ്ട്.

    സര്‍പ്രൈസ് പൊളിച്ചു

    സര്‍പ്രൈസ് പൊളിച്ചു

    ഫേസ്ബുക്കിലൂടെ സര്‍പ്രൈസായാണ് മമ്മൂട്ടി ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടത്. സര്‌പ്രൈസ് പൊളിച്ചുവെന്നും അടുത്ത ചരിത്ര വിസ്മയത്തിനായി കാത്തിരിക്കുന്നുവെന്നും പറഞ്ഞാണ് ആരാധകര്‍ കമന്റ് ചെയ്തിട്ടുള്ളത്. വടക്കന്‍ വീരഗാഥയും പഴശ്ശിരാജയും അനശ്വരമാക്കിയ ഇക്കയുടെ കൈയ്യില്‍ മാമാങ്കവും സുരക്ഷിതമായിരിക്കുമെന്നാണ് മറ്റൊരാളുടെ കമന്റ്.

    ഡ്യൂപ്പിനെ ഉപയോഗിക്കുന്നില്ല

    ഡ്യൂപ്പിനെ ഉപയോഗിക്കുന്നില്ല

    മമ്മൂട്ടിയെക്കുറിച്ചുള്ള പ്രധാന വിമര്‍ശനങ്ങളിലൊന്നാണ് ആക്ഷന്‍ രംഗങ്ങളില്‍ അദ്ദേഹം ഡ്യൂപ്പിനെ ഉപയോഗിക്കുന്നുവെന്നത്. എന്നാല്‍ മാമാങ്കത്തിനായി താരം ഡ്യൂപ്പിനെ ഉപയോഗിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. മംഗലാപുരത്ത് വെച്ചുള്ള ആദ്യ ഘട്ട ചിത്രീകരണത്തിനിടയില്‍ വാള്‍ കൊണ്ടുള്ള രംഗം ചിത്രീകരിക്കുന്നതിനിടയില്‍ അദ്ദേഹത്തിന് പരിക്കേറ്റിരുന്നു. പെര്‍ഫെക്ഷന് വേണ്ടി റീ ഷൂട്ട് ചെയ്യുന്നതിനിടയിലായിരുന്നു സംഭവം. പരിക്ക് വകവെല്‍ക്കാതെ ചിത്രീകരണം തുടരാനായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്.

    സ്‌ത്രൈണ ഭാവമടക്കം നാല് ഗെറ്റപ്പുകളില്‍

    സ്‌ത്രൈണ ഭാവമടക്കം നാല് ഗെറ്റപ്പുകളില്‍

    ഇതിഹാസ കഥാപാത്രങ്ങളെ അവതരിപ്പിക്കന്‍ മമ്മൂട്ടിയോളം പോന്നൊരു താരമില്ലെന്ന അവകാശ വാദമാണ് ആരാധകര്‍ ഉന്നയിക്കാറുള്ളത്. സ്‌ത്രൈണ ഭാവമടക്കം നാല് ഗെറ്റപ്പുകളിലായാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നതെന്ന് നേരത്തെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം കൂടി അറിഞ്ഞതോടെ ആരാധകര്‍ നിലത്തെങ്ങുമല്ല. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി അക്ഷമയോടെ കാത്തിരിക്കുന്നതിനിടയിലാണ് സര്‍പ്രൈസുമായി മമ്മൂട്ടി എത്തിയത്.

    ദൃശ്യമികവിനായി ബാഹുബലി സംഘം

    ദൃശ്യമികവിനായി ബാഹുബലി സംഘം

    ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയാണെങ്കില്‍ക്കൂടി ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന തരത്തിലാവണം സിനിമയുടെ ദൃശ്യ ഭംഗി. ഇക്കാര്യത്തെക്കുറിച്ച് നിര്‍മ്മാതാവ് നേരത്തെ തുറന്നുപറഞ്ഞിരുന്നു. ബാഹുബലിക്ക് വിഎഫ്എക്‌സ് തയ്യാറാക്കിയ സാങ്കേതികപ്രവര്‍ത്തകരാണ് മാമാങ്കത്തിന് വേണ്ടിയും അണിനിരക്കുന്നത്.

    ആക്ഷനൊരുക്കാന്‍ കെച്ചകെംബഡ്കി

    ആക്ഷനൊരുക്കാന്‍ കെച്ചകെംബഡ്കി

    ബോളിവുഡ് സിനിമകളുടെ ആക്ഷന്‍ കോറിയോഗ്രാഫറായ കെച്ചകെംബഡ്കിയാണ് മാമാങ്കത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ നിയന്ത്രിക്കുന്നത്. അദ്ദേഹത്തിന്റെ വരവിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും ചിത്രങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. ഇതാദ്യമായാണ് അദ്ദേഹം ഒരു മലയാള സിനിമയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുന്നത്.

    മെയ് പത്തിന് കൊച്ചിയില്‍ വെച്ച് രണ്ടാം ഭാഗം

    മെയ് പത്തിന് കൊച്ചിയില്‍ വെച്ച് രണ്ടാം ഭാഗം

    മംഗലാപുരത്ത് വെച്ചായിരുന്നു സിനിമയുടെ ആദ്യ ഭാഗം ചിത്രീകരിച്ചത്. അധിക ദിവസം നീണ്ട് നില്‍ക്കാത്ത തരത്തിലുള്ള ഷെഡ്യൂളായിരുന്നു ഇത്. നീരജ് മാധവ്, ധ്രുവന്‍ തുടങ്ങിയവരുടെ ഭാഗങ്ങള്‍ ഇതിനോടകം തന്നെ ചിത്രീകരിച്ചു കഴിഞ്ഞുവെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. കൊച്ചിയില്‍ വെച്ച് മെയ് പത്തിനാണ് സിനിമയുടെ രണ്ടാം ഘട്ട ഷെഡ്യൂള്‍ ആരംഭിക്കുന്നത്.

    ബോളിവുഡ് താരമടക്കം വന്‍താരനിര

    ബോളിവുഡ് താരമടക്കം വന്‍താരനിര

    ബോളിവുഡ് താരങ്ങളടക്കം വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. നായികയായി തമിഴില്‍ നിന്നോ ബോളിവുഡില്‍ നിന്നോ ആരെങ്കിലും എത്തുമെന്നറിയിച്ചിരുന്നുവെങ്കിലും ആളാരാണെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രണ്ടാം ഘട്ട ഷെഡ്യൂള്‍ ആരംഭിച്ചതിന് ശേഷം സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാമെന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുള്ളത്.

    ടൈറ്റില്‍ ടീസര്‍ കാണൂ

    ഹിസ്റ്ററി ഓഫ് ബ്രേവ് എന്ന ടാഗുമായെത്തുന്ന മാമാങ്കത്തിന്റെ ടൈറ്റില്‍ ടീസര്‍ കാണൂ.

    English summary
    Mamankam Title Teaser viral.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X