മമ്മാലി എന്ന ഇന്ത്യക്കാരന്‍ ഓഗസ്റ്റ് രണ്ടിന് തിയ്യേറ്ററുകളിലേക്ക്! ശ്രദ്ധേയമായി ടീസര്‍! കാണൂ
അരുണ്‍ എന്‍ ശിവന്റെ സംവിധാനത്തില്‍ റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് മമ്മാലി എന്ന ഇന്ത്യക്കാരന്‍. മമ്മാലിയുടെയും മരുമകള്‍ ഷരീഫയുടെയും ജീവിതത്തിലൂടെ മതേതര ഇന്ത്യയുടെ ഇന്നത്തെ ചിത്രമാണ് സിനിമയിലൂടെ കാണിക്കുന്നത്. കാര്‍ത്തിക്ക് മീഡിയയുടെ ബാനറില്‍ കാര്‍ത്തിക്ക് കെ നഗരമാണ് സിനിമ നിര്‍മ്മിക്കുന്നത്. ഓഗസ്റ്റ് രണ്ടിന് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നു.
നിരവധി ഷോര്‍ട്ട് ഫിലിമുകളിലും നാടകങ്ങളിലും വേഷമിട്ട കാര്‍ത്തിക്ക് കെ നഗരം തന്നെയാണ് സിനിമയില്‍ മമ്മാലി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മരുമകള്‍ ഷെരീഫയായി മന്‍സിയയും എത്തുന്നു. ഓരോ ഇന്ത്യക്കാരനും പറയാന്‍ മടിക്കുന്നത് മമ്മാലിയിലൂടെ പറയാന്‍ ശ്രമിക്കുകയാണ് ഒരു കൂട്ടം യുവാക്കള്‍ ചിത്രത്തിലൂടെ. സിനിമയുടെതായി നേരത്തെ പുറത്തിറങ്ങിയ ടീസര്‍ ശ്രദ്ധേയമായി മാറിയിരുന്നു.

അന്‍വര്‍ അലിയുടെ വരികള്‍ക്ക് മേജ് ശ്രീധര്‍ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നു. ഛായാഗ്രഹണം-അഷ്‌റഫ് പാലാഴി, ആലാപനം-അക്ബര്‍ മലപ്പുറം, എഡിറ്റിങ്-മനു ബാലകൃഷ്ണന്‍, വസ്ത്രാലങ്കാരം-രഘുനാഥ് എസ് മന്ദിരം, മേക്കപ്പ്-റഷീദ് അഹമ്മദ്, കലാസംവിധാനം-പ്രണേഷ് കുപ്പിവളവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷജിത്ത് തിക്കോടി, സ്റ്റില്‍സ്-സജീവ് ഇരിങ്ങല്ലൂര്‍.


Click it and Unblock the Notifications











