മമ്മൂട്ടി മഞ്ജു വാര്യര്‍ ചിത്രം ദി പ്രീസ്റ്റിന്റെ കിടിലന്‍ ടീസര്‍ പുറത്ത്, വീഡിയോ കാണാം
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ത്രില്ലര്‍ ചിത്രം ദി പ്രീസ്റ്റിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രത്തില്‍ ഒരു വൈദികന്റെ വേഷത്തിലാണ് മമ്മൂക്ക എത്തുന്നത്. ത്രില്ലടിപ്പിക്കുന്നതും ആകാംക്ഷയുണര്‍ത്തുന്നതുമായ രംഗങ്ങളാണ് ദി പ്രീസ്റ്റിന്റെ ആദ്യ ടീസറിലുളളത്. മമ്മൂട്ടിക്കൊപ്പം മഞ്ജുവാര്യരെയും ടീസറില്‍ കാണിക്കുന്നു. 1.16 മിനിറ്റ് ദെെര്‍ഘ്യമുളള മമ്മൂട്ടി ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.
Recommended Video

ദ പ്രീസ്റ്റില്‍ വേറിട്ട ഗെറ്റപ്പിലാണ് മെഗാസ്റ്റാര്‍ എത്തുന്നത്. മമ്മൂക്കയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണ് ദി പ്രീസ്റ്റ്. ഹൊറര്‍ മിസ്റ്റീരിയസ് ത്രില്ലര്‍ ചിത്രത്തിന്‌റെ തിരക്കഥ ദീപു പ്രദീപ്-ശ്യാം മേനോന്‍ ടീമിന്‌റെതാണ്. ജോഫിന്‍ ടി ചാക്കോയുടെത് തന്നെയാണ് കഥ. ആന്റോ ജോസഫും സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും ചേര്‍ന്ന് നിര്‍മ്മിച്ച സിനിമയാണ് ദ പ്രീസ്റ്റ്. അഖില്‍ ജോര്‍ജ്ജാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.
മമ്മൂട്ടിക്കും മഞ്ജു വാര്യര്‍ക്കുമൊപ്പം നിഖില വിമല്‍, ശ്രീനാഥ് ഭാസി, സാനിയ അയ്യപ്പന്‍, ജഗദീഷ്, മധുപാല്‍, ബേബി മോണിക്ക, വെങ്കിടേഷ് വിപി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. രാഹുല്‍ രാജാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഷമീര്‍ മുഹമ്മദ് എഡിറ്റിങ് ചെയ്യുന്നു. വിയാകോം 18 മോഷന്‍ പിക്‌ചേഴ്‌സാണ് സിനിമ വിതരണം ചെയ്യുന്നത്.


Click it and Unblock the Notifications