മമ്മൂട്ടിക്ക് തൃശ്ശൂരിന്‍റെ പിറന്നാള്‍ സമ്മാനം! രാഗം തിയേറ്ററിലേക്ക് ജനപ്രവാഹം! ആരാധകരുടെ ആഘോഷമാണ്!
മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയുടെ പിറന്നാളാണ് ശനിയാഴ്ച. ഈ ദിവസത്തിനായി നാളെണ്ണി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ആരാധകരെല്ലാം ഈ ദിനം ആഘോഷമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ സ്‌നേഹാശംസയുമായി എത്തിക്കൊണ്ടിരിക്കുകയാണ്. കുടുംബത്തിനൊപ്പമായിരുന്നു ഇത്തവണയും അദ്ദേഹം പിറന്നാളാഘോഷിച്ചത്. അര്‍ധരാത്രിയില്‍ നേരിട്ട് ആശംസ അറിയിക്കുന്നതിനായി ആരാധകര്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് എത്തിയിരുന്നു. എല്ലാവരേയും നോക്കി കൈവീശിയാണ് താരം അകത്തേക്ക് പോയത്. പിറന്നാളാഘോഷത്തിന് മാറ്റ് കൂട്ടാനായി വ്യത്യസ്ത തരത്തിലുള്ള പരിപാടികളാണ് ആരാധകര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
തൃശ്ശൂരിലെ ആരാധകരാണ് വ്യത്യസ്തമായ പിറന്നാള്‍ സമ്മാനവുമായി എത്തിയിട്ടുള്ളത്. മെഗാസ്റ്റാറിന്റെ കരിയറിലെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നായ ബിഗ് ബിയുടെ സ്‌പെഷല്‍ ഷോയുമായാണ് തൃശ്ശൂര്‍ താരത്തെ ആദരിച്ചത്. രാഗം തിയേറ്ററിലാണ് സ്‌പെഷല്‍ ഷോ നടത്തിയത്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെ റീ റിലീസിനിടയിലെ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ബിലാല്‍ ജോണ്‍ കുരിശിങ്കലിന്റെ രണ്ടാം വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അതിനിടയിലാണ് ബിഗ് ബി വീണ്ടും പ്രദര്‍ശിപ്പിച്ചത്.

2007ലായിരുന്നു ബിഗ് ബി തിയേറ്ററുകളിലേക്ക് എത്തിയത്. അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന പ്രഖ്യാപനം വളരെ മുന്‍പേ പുറത്തുവന്നിരുന്നു. ബിലാല്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ബിലാലിന്റേയും സംഘത്തിന്റേയും മാസ്സ് എന്‍ട്രിയും ഡയലോഗുകളുമൊക്കെ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. അക്ഷമയോടെയാണ് ബിലാലിനെക്കുറിച്ചറിയാന്‍ കാത്തിരിക്കുന്നതും.


Click it and Unblock the Notifications











