ഈ വര്‍ഷം മെഗാസ്റ്റാര്‍ കൊണ്ടുപോവും! മധുര രാജയ്ക്ക് പിന്നാലെ ഉണ്ട വരുന്നു! പുതിയ വിശേഷങ്ങളിങ്ങനെ

By Midhun Raj

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാവുന്ന പുതിയ ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. പേരന്‍പും യാത്രയും വിജയമായതിനു പിന്നാലെ താരത്തിന്റെ പുതിയ സിനിമകളെല്ലാം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതില്‍ മാസ് എന്റര്‍ടെയ്‌നര്‍ ചിത്രം മധുര രാജ വിഷുവിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മധുര രാജയ്ക്ക് പിന്നാലെയാണ് മമ്മൂക്കയുടെ മറ്റു ചിത്രങ്ങള്‍ റിലീസ് ചെയ്യുക.

നിലവില്‍ റിലീസിങ്ങിനൊരുങ്ങുന്നതും ചിത്രീകരണം പുരോമിക്കുന്നതുമായ സിനിമകളാണ് താരത്തിന്റെതായി ഉളളത്. ഇതില്‍ മമ്മൂക്ക വീണ്ടും പോലീസ് വേഷത്തില്‍ എത്തുന്ന ഉണ്ട അവസാന ഘട്ട വര്‍ക്കുകളിലാണുളളത്. ചിത്രത്തെ സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

ഉണ്ട എന്ന സിനിമ

ഉണ്ട എന്ന സിനിമ

അനുരാഗ കരിക്കിന്‍ വെളളം എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഖാലിദ് റഹ്മാനാണ് ഉണ്ട എന്ന ചിത്രവുമായിട്ട് എത്തുന്നത്. ചിത്രത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ മണിയെന്ന കഥാപാത്രമായിട്ടാണ് മെഗാസ്റ്റാര്‍ എത്തുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമ വലിയ ക്യാന്‍വാസിലാണ് ഒരുക്കുന്നത്. അബ്രഹാമിന്റെ സന്തതികള്‍ക്കു ശേഷം മമ്മൂക്ക വീണ്ടും പോലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ഉണ്ട. ഡെറിക്ക് അബ്രഹാം പോലെ മികച്ചൊരു പോലീസ് ഓഫീസര്‍ വേഷമാണ് ചിത്രത്തിലും മമ്മൂക്കയ്ക്കുളളത് എന്നാണറിയുന്നത്.

ഒരു മാസ് എന്റര്‍ടെയ്നര്‍

ഒരു മാസ് എന്റര്‍ടെയ്നര്‍

മുന്‍പ് പോലീസ് ഓഫീസറായുളള മമ്മൂക്കയുടെ കഥാപാത്രങ്ങള്‍ക്കെല്ലാം മികച്ച വരവേല്‍പ്പായിരുന്നു ആരാധകര്‍ നല്‍കിയിരുന്നത്. പുതിയ ചിത്രം ഉണ്ടയും ഒരു മാസ് എന്റര്‍ടെയ്നര്‍ ചിത്രമായി തന്നെ എത്തുമെന്നാണ് അറിയുന്നത്. വമ്പന്‍ താര അണിനിരക്കുന്ന ചിത്രത്തില്‍ മമ്മൂക്കയുടെ പ്രകടനം കാണാനായുളള കാത്തിരിപ്പിലാണ് ആരാധകരുളളത്. കണ്ണൂര്‍, കാസര്‍കോഡ് തുടങ്ങിയ സ്ഥലങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍.
ആസിഫ് അലിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

വമ്പന്‍ താരനിര

വമ്പന്‍ താരനിര

ആസിഫിനൊപ്പം വിനയ് ഫോര്‍ട്ടും ചിത്രത്തില്‍ എത്തുന്നു ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, ദിലീഷ് പോത്തന്‍, അര്‍ജുന്‍ അശോകന്‍, സുധി കോപ്പ, അലന്‍സിയര്‍ തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇവര്‍ക്കൊപ്പം ബോളിവുഡ് താരങ്ങളായ ഓംകാര്‍ ദാസ്, മണിക് പുരി,ഭഗ്വാന്‍ തിവാരി, ചിന്‍ ഹോ ലിയോ തുടങ്ങിയവരും ചിത്രത്തില്‍ എത്തുന്നുണ്ട്. ഹര്‍ഷാദാണ് ഉണ്ടയുടെ തിരക്കഥയെഴുതിയിരിക്കുന്നത്.

പ്രശാന്ത് പിളളയാണ് സംഗീതമൊരുക്കുന്നത്

പ്രശാന്ത് പിളളയാണ് സംഗീതമൊരുക്കുന്നത്

നിഷാദ് യൂസഫ് എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്ന ചിത്രത്തിന് പ്രശാന്ത് പിളളയാണ് സംഗീതമൊരുക്കുന്നത്. ബോളിവുഡിലൂടെയും തമിഴ് ചിത്രം ജിഗര്‍തണ്ടയിലൂടെയും ശ്രദ്ധേയനായ ഗാവ്മിക് യു അറെ ആണ് ഉണ്ടയ്ക്കു വേണ്ടി ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ആമിറിന്റെ ദംഗലിന് സംഘടനമൊരുക്കിയ ശ്യാം കൗശലാണ് മമ്മൂക്ക ചിത്രത്തിന് സംഘടന രംഗങ്ങള്‍ ഒരുക്കുന്നത്.ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു.

സിനിമയുടെ പുതിയ ഷെഡ്യൂള്‍

സിനിമയുടെ പുതിയ ഷെഡ്യൂള്‍

സിനിമയുടെ പുതിയ ഷെഡ്യൂള്‍ ആരംഭിച്ചതായുളള റിപ്പോര്‍ട്ടുകളായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നത്. കാസര്‍കോട്ടെ ചിത്രീകരണം കഴിഞ്ഞ ശേഷമാണ് അണിയറപ്രവര്‍ത്തകര്‍ വയനാട്ടിലേക്ക് എത്തിയിരിക്കുന്നത്. 20 ദിവസത്തെ ഷൂട്ടിംഗ് ചിത്രത്തിന് വയനാട്ടില്‍ ഉണ്ടാവുമെന്നാണ് അറിയുന്നത്. ആക്ഷന്‍ കോമഡി എന്റര്‍ടെയ്‌നറായിട്ടാണ് ഉണ്ട ഒരുങ്ങുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X