മമ്മൂട്ടിയും സത്യന്‍ അന്തിക്കാടും രണ്ടും കല്‍പ്പിച്ചുള്ള വരവാണ്! വിഷു പോരാട്ടത്തിനായി മെഗാസ്റ്റാറും!

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകരിലൊരാളാണ് സത്യന്‍ അന്തിക്കാട്. ഗാനരചയിതാവായും തിരക്കഥാകൃത്തായുമൊക്കെ എത്തിയതിന് പിന്നാലെയായാണ് അദ്ദേഹം സ്വതന്ത്ര്യ സംവിധായകനായി മാറിയത്. മോഹന്‍ലാലും മമ്മൂട്ടിയുമുള്‍പ്പടെയുള്ള താരങ്ങള്‍ക്കെല്ലാം കരിയര്‍ ബ്രേക്ക് ചിത്രമായിരുന്നു അദ്ദേഹം സമ്മാനിച്ചത്. വര്‍ഷങ്ങള്‍ നീണ്ട ഇടവേള അവസാനിപ്പിച്ച് ഇരുവരും ഒരുമിച്ചെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ മുതലേ പ്രേക്ഷകര്‍ ആവേശത്തിലായിരുന്നു. വ്യത്യസ്തങ്ങളായ നിരവധി സിനിമകളാണ് ഇനി മെഗാസ്റ്റാറിന്റേതായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്താനുള്ളത്. തുടക്കം മുതലേ തന്നെ അദ്ദേഹത്തിന്റെ സിനിമകള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്.

2020 ഏപ്രിലില്‍ റിലീസ് ചെയ്യാവുന്ന തരത്തിലാണ് സത്യന്‍ അന്തിക്കാട്-മമ്മൂട്ടി ടീമിന്റെ സിനിമയൊരുങ്ങുന്നതെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. വിഷുവിന് മുന്നോടിയായി ഏപ്രില്‍ 10ന് ചിത്രമെത്തുമെന്നുമാണ് റിപ്പോര്‍ട്ട്. ഇഖ്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. മമ്മൂട്ടിയും സത്യന്‍ അന്തിക്കാടും ഒരുമിച്ചെത്തിയ കളിക്കളവും അര്‍ത്ഥവും മികച്ച വിജയമായിരുന്നു സ്വന്തമാക്കിയത്. ഗോളാന്തരവാര്‍ത്തകള്‍, ശ്രീധരന്റെ ഒന്നാം തിരുമുറിവ്, ഒരാള്‍ മാത്രം, നമ്പര്‍ വണ്‍ സ്‌നേഹതീരം തുടങ്ങിയ സിനിമകളിലും ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു.

Mammootty

മമ്മൂട്ടിയുടെ സമയം ലഭിക്കുമോയെന്ന തരത്തിലുള്ള ആശങ്ക തന്നെ അലട്ടുന്നുണ്ടെന്നായിരുന്നു മുന്‍പ് സത്യന്‍ അന്തിക്കാട് പറഞ്ഞത്. ഈ സിനിമ പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ മറ്റ് സിനിമകളെക്കുറിച്ച് താന്‍ ചിന്തിക്കുന്നുള്ളൂവെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. രമേഷ് പിഷാരടി ചിത്രമായ ഗാനഗന്ധര്‍വനാണ് ഇനി മമ്മൂട്ടിയുടേതായി തിയേറ്ററുകളിലേക്ക് എത്തുന്നത്. മാമാങ്കം, ഷൈലോക്ക് തുടങ്ങിയ സിനിമകളുടെ ചിത്രീകരണവും നടക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X