For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരെ സല്യൂട്ട് ചെയ്ത് മമ്മൂക്ക! യാത്ര ചടങ്ങിനിടെ താരം പറഞ്ഞത്

  |

  Recommended Video

  സൈനികരെ സല്യൂട്ട് ചെയ്ത് മമ്മൂക്ക

  ഒരിടവേളയ്ക്കു ശേഷം മമ്മൂക്ക തെലുങ്കില്‍ തിരിച്ചെത്തിയ യാത്ര തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. ആന്ധ്രാ പ്രദേശ് മുന്‍മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥ പറഞ്ഞ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍നിന്നും ലഭിച്ചത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും സിനിമ നേട്ടമുണ്ടാക്കിയിരുന്നു.

  ബാബുവേട്ടാ...! കോടതി സമക്ഷം ബാലന്‍ വക്കീലിലെ അടിപൊളി ഗാനം പുറത്ത്! വീഡിയോ കാണാം

  വൈഎസ് ആറിന്റെ പ്രശസ്തമായ പദയാത്രയെ ആസ്പദമാക്കി ആയിരുന്നു അണിയറ പ്രവര്‍ത്തകര്‍ സിനിമയെടുത്തിരുന്നത്. യാത്ര സിനിമയുടെ വിജയാഘോഷം കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ വെച്ച് നടന്നിരുന്നു. തമിഴില്‍ പേരന്‍പ് എന്ന ചിത്രം വിജയമായതിനു പിന്നാലെയാണ് മമ്മൂക്കയുടെ തെലുങ്ക് ചിത്രവും വിജയമായത്. ചടങ്ങില്‍ സൈനികര്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ടായിരുന്നു മമ്മൂക്ക തുടങ്ങിയത്.

  മമ്മൂക്ക പറഞ്ഞത്

  മമ്മൂക്ക പറഞ്ഞത്

  ചടങ്ങില്‍ ഭീകരാക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞ സൈനികര്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ടായിരുന്നു മമ്മൂക്ക തുടങ്ങിയിരുന്നത്. യാത്രയെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പായിട്ടായിരുന്നു വീരമൃത്യു വരിച്ച സൈനികരെ സല്യൂട്ട് ചെയ്യുന്നതായി മമ്മൂട്ടി പറഞ്ഞത്. രാജ്യമൊട്ടാകെ കണ്ണീരിലാഴ്ത്തിയ സംഭവത്തില്‍ സിനിമാതാരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും അടക്കമുളള അധിക പേരും സൈനികര്‍ക്ക് ആദരം അറിയിച്ച് സംസാരിച്ചിരുന്നു. യാത്രയുടെ വിജയാഘോഷ ചടങ്ങില്‍ സംവിധായകന്‍ മഹി വി രാഘവും മറ്റു അണിയറപ്രവര്‍ത്തകരും ഒന്നടങ്കം പങ്കെടുത്തിരുന്നു.

  സിനിമയെക്കുറിച്ച് പറഞ്ഞത്

  സിനിമയെക്കുറിച്ച് പറഞ്ഞത്

  ചടങ്ങില്‍ സിനിമ വിജയമാക്കിയതില്‍ പ്രേക്ഷകരോടുളള നന്ദി മമ്മൂക്ക അറിയിച്ചിരുന്നു. യാത്രയുടെ കഥ പറഞ്ഞപ്പോള്‍ തനിക്ക് ഇഷ്ടമായെന്നും അത് കൊണ്ടാണ് അഭിനയിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഒരു രാഷ്ട്രീയ നേതാവിനെക്കുറിച്ചുളള സിനിമയാണിത്. ജനങ്ങളുടെ നേതാവായ ഒരു രാഷ്ട്രീയ നേതാവിന്റെ കഥ. രാഷ്ട്രീയ നേതാവിന് ജനങ്ങളുടെ നേതാവ് ആവാന്‍ പറ്റുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ജനങ്ങളാണ് ഒരു നേതാവിനെ ഉണ്ടാക്കുന്നത്. അതിന് നേതാവ് ജനങ്ങളെ മനസിലാക്കണം.

  ഭാഗ്യത്തിന് ആ രംഗം

  ഭാഗ്യത്തിന് ആ രംഗം

  സിനിമയിലെ ആദ്യ രംഗം ചിത്രീകരിക്കുമ്പോള്‍ വളരെ പേടിയോടെ ആണ് ചെയ്തത്. ഭാഗ്യത്തിന് ആ രംഗം സിനിമയില്‍ നിന്നൊഴിവാക്കിയപ്പോള്‍ പിന്നീട് എനിക്ക് കാര്യങ്ങള്‍ കൈകാര്യം ചെയ്യാനായി. സംവിധായകനോടും നിര്‍മ്മാതാവിനോടും അതിന് ഞാന്‍ നന്ദി പറയുന്നു. എന്നെ ഒരു സഹോദരനെ പോലെയാണ് എല്ലാവരും കണ്ടത്. ഞാന്‍ എല്ലാം അവരില്‍ നിന്നാണ് പഠിച്ചത് ഭാഷയും കഥാപാത്രത്തെക്കുറിച്ചുമൊക്കെ. മമ്മൂക്ക പറയുന്നു

  നിങ്ങളോടൊപ്പം ഞങ്ങളും വളരുകയാണ്

  നിങ്ങളോടൊപ്പം ഞങ്ങളും വളരുകയാണ്

  പാട്ടോ സംഘനമോ കോമഡി രംഗങ്ങളോ നായകനോ നായികയോ ഇല്ലാത്ത ചിത്രമായിട്ടും നിങ്ങള്‍ സ്വീകരിച്ചു. എന്ത് കാണണമെന്ന് പ്രേക്ഷകര്‍ തീരുമാനിച്ചപ്പോഴാണ് ഈ ചിത്രം സ്വീകരിക്കപ്പെട്ടത്. നിങ്ങളോടൊപ്പം ഞങ്ങളും വളരുകയാണ്. പ്രേക്ഷകരുടെ വളര്‍ച്ചയ്‌ക്കൊപ്പം നല്ല സിനിമകള്‍ ഇനിയും തെലുങ്കില്‍ പിറക്കും. യാത്രയുടെ വിജയാഘോഷ ചടങ്ങിനിടെ മമമ്മൂക്ക പറഞ്ഞു.

  വൈഎസ് ആറിന്റെ പദയാത്ര

  വൈഎസ് ആറിന്റെ പദയാത്ര

  അതേസമയം 70എംഎം എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മ്മിച്ച ചിത്രം 1999മുതല്‍ 2004വരെയുളള വൈഎസ്ആറിന്റെ ജീവിത കാലഘട്ടമാണ് പറഞ്ഞത്. മമ്മൂക്ക മുഖ്യ വേഷത്തിലെത്തിയ ചിത്രത്തില്‍ സുഹാസിനി മണിരത്നം, ആശ്രിത വെമുഗന്ദി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. മുന്‍പ് ഇറങ്ങിയ പല രാഷ്ട്രീയ നേതാക്കളുടെയും സിനിമകള്‍ പരാജയപ്പെട്ടപ്പോള്‍ വൈഎസ് ആറിന്റെ ബയോപിക്ക് വിജയിച്ചത് ശ്രദ്ധേയമായി മാറിയിരുന്നു.2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ പ്രധാനപങ്കുവെച്ച വൈഎസ് ആറിന്റെ മൂന്ന് മാസം നീണ്ടുനിന്ന പദയാത്രയാണ് സിനിമയില്‍ പറഞ്ഞത്.

  ജയസൂര്യയുടെ മാസ് പ്രകടനം, ക്യാപ്റ്റന് 1 വയസ്! പ്രജേഷ് സെന്നും ജയസൂര്യയും വീണ്ടുമൊന്നിക്കുന്നു!

  ഇത് യഥാർഥത്തിൽ സംഭവിച്ചത്!! ഒരു അഡാറ് ലവിന്റെ ക്ലൈമാക്സിനെ കുറിച്ച് ഒമർ ലുലു

  English summary
  mammoootty's yatra movie success celebration
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X