ഈ വിഷും വാപ്പച്ചിയുടെയും മകന്റെയും
ദുല്‍ഖര്‍ സല്‍മാന്‍ കൂടെ സിനിമയിലേക്ക് വന്നതോടെ ഏത് ആഘോഷം വരുമ്പോഴും വാപ്പച്ചിയുടെയും മകന്റെയും മത്സരം കാണാന്‍ പ്രേക്ഷകര്‍ തിരക്കിട്ട് തിയേറ്ററിലേക്ക് ഓടാറുണ്ട് ഈ പ്രാവശ്യത്തെ വിഷുവിന് വാപ്പച്ചിയും മകനും തിയേറ്ററിലേറ്റുമുട്ടും
മാര്‍ച്ച് 20 ന് ദുല്‍ഖറിന്റെ 100 ഡെയ്‌സ് ഓഫ് ലവ് തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജാനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിത്യ മേനോനാണ് നായിക. ചിത്രത്തിലെ പാട്ടുകളും ട്രെയുലറുകളും ഇതിനോടകം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു. ബാംഗ്ലൂരില്‍ വച്ച് ഒരു ദിവസം അവിചാരിതമായി നായകന്‍ നായികയെ കണ്ടുമുട്ടുന്നതോടെയാണ് 100 ഡെയ്‌സ് ഓഫ് ലവ് ആരംഭിക്കുന്നത്. പിന്നീട് നായിക ആരാണെന്നറിയാനുള്ള അന്വേഷണമാണ്. തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

ജാനുസ് മുഹമ്മദ് തന്നെയാണ് 100 ഡെയ്‌സ് ഓഫ് ലവ്വിന് തിരക്കഥയൊരിക്കിയിരിക്കുന്നതും. വിനീത്, ശേഖര്‍ മേനോന്‍, അജു വര്‍ഗീസ്, ജാക്കോബ് ഗ്രിഗറി, രാഹുല്‍ മാധവ്, പ്രവീണ, അഭിരാമി സുരേഷ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. പ്രതീഷ് വര്‍മ്മ ഛായാഗ്രഹണം നിര്‍വഹിയ്ക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് ഗോവിന്ദ് മേനോനാണ്. ഐശ്വര്യ സ്‌നേഹ മൂവീസിന്റെ ബാനറില്‍ വിജയകുമാര്‍ പാലക്കുന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്.
സിദ്ദിഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ ഭാസ്‌ക്കര്‍ ദ റാസ്‌ക്കലും ഏപ്രില്‍ ആദ്യവാരം തിയേറ്ററുകളിലെത്തും. ക്രോണിക് ബാച്ചലിര്‍ ഹിറ്റ്‌ലര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സിദ്ദിഖും മമ്മൂട്ടിയും ഒന്നിയ്ക്കുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക.


Click it and Unblock the Notifications











