»   » കസബയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനെതിരെ വന്ന ട്രോളുകള്‍ക്ക് മമ്മൂട്ടിയുടെ കിടിലന്‍ മറുപടി

കസബയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനെതിരെ വന്ന ട്രോളുകള്‍ക്ക് മമ്മൂട്ടിയുടെ കിടിലന്‍ മറുപടി

Written By:
Subscribe to Filmibeat Malayalam

അതാണ് മമ്മൂട്ടി!! കസബയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്ന ട്രോളുകള്‍ക്കും തമാശകള്‍ക്കും അതേ നാണയത്തില്‍ മറുപടി നല്‍കി മമ്മൂട്ടി.

മമ്മൂട്ടിയെ വെയിലത്ത് ഉണങ്ങാനിട്ടതോ; കസബ പോസ്റ്ററിനെതിരെ ട്രോളുകള്‍


കിട്ടാവുന്നത്ര ട്രോളുകള്‍ സങ്കടിപ്പിച്ച് മമ്മൂട്ടി തന്റെ സ്വന്തം ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തു. ആക്ഷേപഹാസ്യത്തിന്റെ പുതിയ മുഖമാണിതെന്ന് ഞാന്‍ വിചാരിയ്ക്കുന്നു. ഈ ട്രോളുകളും തമാശകളും ഡിജിറ്റല്‍ കാലത്തിന്റെ പുതിയ ചാട്ടയടിയാണെന്നും കിട്ടിയാല്‍ ഇനിയും ട്രോളുകള്‍ ഞാന്‍ ഷെയര്‍ ചെയ്യാം എന്നും മമ്മൂട്ടി ഫേസ്ബുക്കില്‍ എഴുതി.


 mammootty

നിഥിന്‍ രണ്‍ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന കസബയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റിനെതിരെ വ്യാപകമായ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യേക്ഷപ്പെട്ടത്. സ്വാഭാവികമായും ആ ട്രോളുകള്‍ മമ്മൂട്ടി എന്ന നടനിലേക്കും ബാധിയ്ക്കുന്ന തരത്തിലായിരുന്നു.രാജന്‍ സക്കറിയ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി കാക്കി അണിയുന്ന ചിത്രമെന്ന പ്രത്യേകത കസബയ്ക്കുണ്ട്. ആഷിഖ് അബു സംവിധാനം ചെയ്ത ഡാഡി കൂളിലാണ് ഒടുവില്‍ മമ്മൂട്ടി കാക്കിയണിഞ്ഞത്.

English summary
Mammoott's reaction on facebook trolls
Please Wait while comments are loading...

Malayalam Photos

Go to : More Photos