Just In
- 2 hrs ago
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സഹായിച്ചേനേ, നടി മീനയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
- 2 hrs ago
പുതുമുഖ താരങ്ങൾ ഒന്നിക്കുന്ന ചിത്രമായ ലാല്‍ ജോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
- 3 hrs ago
സെറ്റില്‍ വന്ന കുടിയനോട് ഡ്യൂപ്പാണെന്ന് പറഞ്ഞ ജയസൂര്യ, രസകരമായ സംഭവത്തെ കുറിച്ച് പ്രജേഷ് സെന്‍
- 3 hrs ago
റിസപ്ഷനിൽ ബുർഖ ധരിച്ച് വരൻ ഗൗരി ഖാനോട് ആവശ്യപ്പെട്ടു, ആ രസകരമായ കഥ വെളിപ്പെടുത്തി എസ്ആർകെ
Don't Miss!
- News
സൗദിയിൽ കൊവിഡ് വാക്സിനേഷന് മികച്ച പ്രതികരണം: മലയാളികളും രണ്ടാം ഘട്ട വാക്സിൻ സ്വീകരിച്ചു തുടങ്ങി
- Finance
നിര്‍മാണ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിച്ചു, മാരുതി കാറുകള്‍ക്ക് വില വര്‍ധിച്ചു, 34000 രൂപ വരെ!!
- Sports
ISL 2020-21: മജുംദാര്‍ രക്ഷകനായി, ചെന്നൈയെ പിടിച്ചുകെട്ടി ഈസ്റ്റ് ബംഗാള്‍
- Lifestyle
സെര്‍വിക്കല്‍ ക്യാന്‍സര്‍: സ്ത്രീകളിലെ ഏറ്റവും ചെറിയ ലക്ഷണം ഇതാണ്
- Automobiles
ഈ വർഷം ഇന്ത്യയിൽ രണ്ട് പുതിയ എസ്യുവികൾ പുറത്തിറക്കാനൊരുങ്ങി ഫോക്സ്വാഗൺ
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കുഞ്ഞാലി മരയ്ക്കാരായി മമ്മൂട്ടി? എല്ലാവർക്കും അറിയേണ്ടത് ഇത് മാത്രം, തുറന്ന് പറഞ്ഞ് മെഗാസ്റ്റാർ
മാമാങ്കത്തിനു ശേഷം പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് കുഞ്ഞാലി മരയ്ക്കാർ. ചിത്രം യാഥാർഥ്യമാകുമെങ്കിൽ മമ്മൂട്ടി ചെയ്യുന്ന മറ്റൊരു ചരിത്ര പ്രധാന്യമുള്ള ചിത്രമായിരിക്കും ഇത്. എന്നാൽ ചിത്രത്തിന്റെ പേരും സംവിധായകനെ കുറിച്ചുള്ള വിവരങ്ങൾ മാത്രമാണ് ഇതിനോടകം പുറത്തു വന്നത്.
സംവിധായകൻ സന്തോഷ് ശിവനാണ് മമ്മൂട്ടിയെ നായനാക്കി ചിത്രം സംവിധാനം ചെയ്യുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു . എന്നാൽ പിന്നീട് ചിത്രത്തെ കുറിച്ച് മറ്റ് വിവരങ്ങൾ പുറത്തു വന്നിരുന്നില്ല. മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാർ യാഥാർഥ്യമാകുമോ എന്നുള്ള ചോദ്യം പ്രേക്ഷകർ ചോദിക്കുന്നുണ്ട്. ഇപ്പോഴിത ചിത്രത്തെ കുറിച്ച് മമ്മൂട്ടി തന്നെ വെളിപ്പെടുത്തുകയാണ്. മാമാങ്കം ടീം അംഗങ്ങളോടെപ്പം നടത്തിയ പ്രസ്മീറ്റിലാണ് കുഞ്ഞാലി മരയ്ക്കർ എന്ന ചിത്രത്തിനെ കുറിച്ച് താരം വെളിപ്പെടുത്തിയത്.

കുഞ്ഞാലി മരയ്ക്കാറുടെ കഥ പറയുന്ന സിനിമ ചെയ്യുന്നതിനെ കുറിച്ച് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് മമ്മൂട്ടി പറഞ്ഞു. എന്നാൽ ഇതുവരെ അങ്ങനെയൊരു പ്രൊജക്ടിനെ കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും ഭാവിയില്‍ ചെയ്യാനും ചെയ്യാതിരിക്കാനും സാദ്ധ്യതയുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ കുഞ്ഞാലി മരയ്ക്കാര്‍ ചെയ്യുന്നെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു.

സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ഞാലി മരയ്ക്കർ നാലാമനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ടിപി രാജീവനും ശങ്കർ രാമകൃഷ്ണനും ചേർന്നാണ്, മൂന്ന് വർഷം മുൻപ് പൂർത്തിയാക്കി തിരക്കഥയായിരുന്നു സന്തോഷ് ശിവൻ സിനിയാക്കാൻ ഒരുങ്ങിയതെന്നും റിപ്പോർട്ടുകൽ പ്രചരിച്ചിരുന്നു. ഓഗസ്റ്റ സിനിമാസിന്റ ബാനറിലാണ് ചിത്രം ഒരുങ്ങുന്നതെന്നുമുളള വാർത്തകൾ പ്രചരിച്ചിരുന്നു.

കുഞ്ഞാലി മരയ്ക്കാറിൽ മുഹമ്മദ് അലി മരയ്ക്കാർ എന്ന നാലാമത്തെ പടത്തലവന്റെ ജീവിത കഥയായിരുന്നു ചിത്രത്തിന്റെ പ്രമേയം. നാല് കുഞ്ഞാലി മരയ്ക്കാറുമാരുടെ ജീവിതങ്ങളിൽ നാലമന്റെ ജീവിത കഥയാണ് തന്റെ സിനിമയ്ക്ക് പറ്റിയതെന്നും , അതു കൊണ്ടാണ് നാലമത്തെ മരയ്ക്കാരുടെ ജീവിതം സിനിമയാക്കാൻ തീരരുമാനിച്ചതെന്നും സംവിധായകൻ സന്തോഷ് ശിവൻ നേരത്തെ പറഞ്ഞിരുന്നു.

അതേസമയം മോഹൻലാൽ- പ്രിയദർശൻ കൂട്ട്ക്കെട്ടിൽ ഒരുങ്ങുന്ന മരയ്ക്കാർ അറബികടലിലെ സിംഹം എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിൽ കുഞ്ഞാലി മരയ്ക്കാർ രണ്ടാമനായിട്ടാണ് മോഹൻലാൽ എത്തുന്നത് .അതേസമയം കുഞ്ഞാലി മരയ്ക്കാർ ചിത്രത്തിന്റെ പേരിൽ ചെറിയ തരത്തിലുളള വിവാദങ്ങൾ ഉയർന്നിരുന്നു വിവാദങ്ങൾ അതിരു കടന്നപ്പോൾ മറുപടിയുമായി മോഹൻലാൽ പ്രിയദർശൻ ടീം രംഗത്തെത്തുകയായിരുന്നു. മമ്മൂട്ടിയെവെച്ച ഫ്ലാൻ ചെയ്ത സിനമ നടക്കില്ലെന്ന് കണ്ടപ്പോഴാണ് തങ്ങൾ ചിത്രവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്ന് മോഹൻലാൽ തന്നെ പറഞ്ഞിരുന്നു. മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം അടുത്ത വര്‍ഷം മാര്‍ച്ച് 19- നാണ് തിയേറ്ററുകളിലെത്തും