»   » ഇതാണെന്റെ സ്പിരിറ്റ്- മമ്മൂട്ടി

ഇതാണെന്റെ സ്പിരിറ്റ്- മമ്മൂട്ടി

Posted By:
Subscribe to Filmibeat Malayalam
Mammootty
രഞ്ജിത്ത് സംവിധാനം ചെയ്ത സ്പിരിറ്റിന്റെ ഓഡിയോ ലോഞ്ചിന് ഒരു സൂപ്പര്‍സ്റ്റാറിനെ പ്രതീക്ഷിച്ചിരുന്നവര്‍ നിരാശരായില്ല. മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ ലാല്‍ എത്തുമെന്ന് തന്നെയാണ് സംവിധായകന്‍ രഞ്ജിത്ത് ഒഴിച്ചുള്ള എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ ചടങ്ങിനെത്തിയത് മലയാളത്തിന്റെ മറ്റൊരു സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയാണ്.

'ഞാനിവിടെ വന്നത് രഞ്ജിത്ത് ലാല്‍ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനാണ് അതാണെന്റെ സ്പിരിറ്റ്' വെളുത്ത ഷര്‍ട്ടും മുണ്ടും ധരിച്ച് ചടങ്ങിനെത്തിയ മമ്മൂട്ടിയുടെ വാക്കുകളെ കാണികള്‍ ഹര്‍ഷാരവങ്ങളോടെയാണ് എതിരേറ്റത്.

ടീം സ്പിറ്റിലൂടെയാണ് രഞ്ജിത്ത് തന്റെ സിനിമകള്‍ ഒരുക്കുന്നത്. അതില്‍ അഭിനയിച്ചാലും ഇല്ലെങ്കിലും ഞാനും അതിന്റെ ഭാഗമാണ്. ലാല്‍ ചിത്രം ഗംഭീരവിജയം നേടട്ടെയെന്നും ഗാനങ്ങള്‍ പുറത്തിറക്കിക്കൊണ്ട് മമ്മൂട്ടി ആശംസിച്ചു. റഫീഖ് അമ്മദ് എഴുതി ഷാബാസ് അമന്‍ രചിച്ച സ്പിറ്റിലെ ഗാനങ്ങള്‍ തന്നെ ആകര്‍ഷിച്ചുവെന്നും മമ്മൂട്ടി പറഞ്ഞു.

ജൂണ്‍ 14ന് വ്യാഴാഴ്ച ഇന്ത്യയൊട്ടുക്കുമായി 76 കേന്ദ്രങ്ങളിലാണ് സ്പിരിറ്റ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. സ്പിരിറ്റില്‍ താരങ്ങള്‍ മാത്രമല്ല നായകനും നായികയുമില്ലെന്നും സംവിധായകന്‍ രഞ്ജിത്ത് പറയുന്നു. എല്ലാവരും തുല്യപ്രാധാന്യമുള്ള വേഷങ്ങളാണ് സിനിമയില്‍ അവതരിപ്പിയ്ക്കുന്നത്‌രഞ്ജിത്ത് വ്യക്തമാക്കി.

മമ്മൂട്ടിയ്ക്ക് പുറമെ ആഷിക് അബു, ജോഷി, നിര്‍മാതാവ് മിലന്‍ ജലീല്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ ചലച്ചിത്രരംഗത്തെ പ്രമുഖരും ഓഡിയോ ലോഞ്ചില്‍ പങ്കെടുത്തിരുന്നു.

English summary
Donning a white shirt and mundu, Mammootty said, “I am present here for the audio launch of the Ranjith-Mohanlal movie, that’s my spirit!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam