»   » സിനിമയില്‍ വരുന്നതിന് മുന്‍പേ ദുല്‍ഖറിനെ പെണ്ണ് കെട്ടിക്കാന്‍ കാരണം, മമ്മൂട്ടി വെളിപ്പെടുത്തുന്നു

സിനിമയില്‍ വരുന്നതിന് മുന്‍പേ ദുല്‍ഖറിനെ പെണ്ണ് കെട്ടിക്കാന്‍ കാരണം, മമ്മൂട്ടി വെളിപ്പെടുത്തുന്നു

By: Rohini
Subscribe to Filmibeat Malayalam

പുതിയ ജീവിതം ആസ്വദിയ്ക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. അമാലിനും ദുല്‍ഖറിനും ഇടയിലേക്ക് പുതിയ ഒരാള്‍ കൂടെ എത്തിക്കഴിഞ്ഞു. മകള്‍ ജനിച്ച് കഴിഞ്ഞപ്പോള്‍ തന്നില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നും എന്ന് ദുല്‍ഖര്‍ തന്നെ പറയുന്നു.

അഞ്ച് നായികമാരെ വളയ്ക്കാന്‍ ഓരോ ഗെറ്റപ്പോ.. ഒരു സിനിമയില്‍ ദുല്‍ഖറിന്റെ വേഷപ്പകര്‍ച്ച

വീണ്ടുമൊരു മുത്തശ്ശനായ സന്തോഷത്തിലാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയും. ആ സന്തോഷം പങ്ക് വച്ച് സംസാരിക്കവെ എന്തുകൊണ്ട് ദുല്‍ഖര്‍ സല്‍മാനെ സിനിമയില്‍ എത്തുന്നതിന് മുന്‍പേ വിവാഹം കഴിപ്പിച്ചു എന്ന ചോദ്യത്തിന് ഉത്തരവും മമ്മൂട്ടി നല്‍കി.

ഞാന്‍ നേരത്തെ വിവാഹം ചെയ്തു

സിനിമയില്‍ എത്തുന്നതിന് മുന്‍പേ ആയിരുന്നു എന്റെയും വിവാഹം. പഠനം പൂര്‍ത്തിയാക്കി, വിവാഹം ചെയ്തതിന് ശേഷമാണ് ഞാന്‍ സിനിമയ്ക്ക് പിന്നാലെ പോയത്. ചെറിയ ചെറിയ വേഷങ്ങളിലൂടെയായിരുന്നു തുടക്കം.

ഉത്തരവാദിത്വം വേണം

സിനിമ എന്നത് ഒരു മായിക ലോകമാണ്. സിനിമയെ ഒരു പ്രൊഫഷനായി കാണുന്നവര്‍ അതിനെ കുറച്ചുകൂടെ സീരിയസായി, ശ്രദ്ധയോടെ സമീപിക്കേണ്ടതുണ്ട്. ഒരു വിവാഹം കഴിച്ചാല്‍ ജീവിതത്തില്‍ കുറച്ചുകൂടെ ഉത്തരവാദിത്വം വരും. സ്വന്തം ജീവിതം എന്നെ പഠിപ്പിച്ചതാണിത്

ദുല്‍ഖറിന് സമ്മതം

വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞാണ് ദുല്‍ഖര്‍ സിനിമയില്‍ എത്തിയത്. സിനിമയോടുള്ള ദുല്‍ഖറിന്റെ സമീപനം വളരെ സീരിയസായിട്ടുള്ളതായിരുന്നു. അതുകൊണ്ട് തന്നെ വിവാഹം കഴിക്കുന്നോ എന്ന് ചോദിച്ചപ്പോള്‍, കഴിക്കാം എന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി. ഇന്ന് വളരെ സന്തുഷ്ടനാണ് ദുല്‍ഖര്‍- മമ്മൂട്ടി പറഞ്ഞു

ദുല്‍ഖറിന്റെ വിവാഹം

2011 ലാണ് ദുല്‍ഖര്‍ സല്‍മാന്റെയും അമാല്‍ സൂഫിയയുടെയും വിവാഹം നടന്നത്. ചെന്നൈയില്‍ ആര്‍ക്കിടെക്ടായിരുന്നു അമാല്‍. ഇരുവീട്ടുകാരും ആലോചിച്ച് നടത്തിയ വിവാഹമായിരുന്നു. അമാലിനെ കുറിച്ച് അറിയാമായിരുന്നു എന്നതിനപ്പുറം വിവാഹത്തിന് മുന്‍പ് വരെ പരിചയമില്ലായിരുന്നു എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്

ദുല്‍ഖര്‍ സിനിമയിലെത്തിയത്

2012 ല്‍ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ സിനിമാ ലോകത്ത് എത്തിയത്. ഒരു കൂട്ടം നവാഗാതരുടെ അരങ്ങേറ്റമായിരുന്നു സെക്കന്റ് ഷോ. പിന്നീടിങ്ങോട്ട് പക്വതയോടെ സിനിമകള്‍ തിരഞ്ഞെടുത്ത് ചെയ്തതിലൂടെ ദുല്‍ഖര്‍ മുന്നോട്ട് വരികയായിരുന്നു.

മകളുടെ വരവ്

വിവാഹം കഴിഞ്ഞ് ആറ് വര്‍ഷത്തിന് ശേഷം ദുല്‍ഖറിനും അമാലിനും ഇടിയിലേക്ക് പുതിയ ഒരാള്‍ കൂടെ എത്തി. മെയ് അഞ്ചിനാണ് ദുല്‍ഖറിനും അമാലിനും ഒരു പെണ്‍കുഞ്ഞ് പിറന്നത്. മറിയം അമീറ സല്‍മാന്‍ എന്നാണ് കുഞ്ഞിന് പേരിട്ടത്.

ഗോസിപ്പില്ലാത്ത നടന്‍

സിനിമയില്‍ എത്തുന്നതിന് മുന്‍പേ വിവാഹം കഴിച്ചത് കൊണ്ട് തന്നെ ദുല്‍ഖര്‍ സല്‍മാന്റെ പേരില്‍ പ്രണയ ഗോസിപ്പുകള്‍ വന്നതേയില്ല എന്നത് ഒരു പ്ലസ് പോയിന്റാണ്. ദുല്‍ഖറിന്റെ പേരില്‍ വിവാദങ്ങള്‍ കുറയാന്‍ കാരണവും 25 ാം വയസ്സില്‍ വിവാഹം കഴിഞ്ഞ് ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തത് കൊണ്ടാവാം എന്നാണ് ആരാധകരുടെ പക്ഷം

പെര്‍ഫക്ട് കപ്പിള്‍സ്

ദുല്‍ഖര്‍ സല്‍മാനെയും അമാല്‍ സൂഫിയെയും കുറിച്ച് സിനിമാ സുഹൃത്തുക്കള്‍ പലപ്പോഴും അസൂയയോടെ പറഞ്ഞിട്ടുണ്ട്. ലോകത്തിലെ ഏറ്റവും പെര്‍ഫരക്ട് കപ്പിള്‍സാണ് ദുല്‍ഖറും അമാലും എന്നാണ് ദുല്‍ഖറിന്റെ നായികമാരായ നിത്യ മേനോനും സായി പല്ലവിയും പറഞ്ഞിട്ടുള്ളത്

English summary
Mammootty reveal the reason why Dulquer got married before enter the film
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam