»   » മഹാരാജാസ് കോളേജില്‍ എന്നെ ആകര്‍ഷിച്ചത് അവിടെയുള്ള സുന്ദരികളായ പെണ്‍കുട്ടികളാണെന്ന് മമ്മൂട്ടി

മഹാരാജാസ് കോളേജില്‍ എന്നെ ആകര്‍ഷിച്ചത് അവിടെയുള്ള സുന്ദരികളായ പെണ്‍കുട്ടികളാണെന്ന് മമ്മൂട്ടി

Posted By: Rohini
Subscribe to Filmibeat Malayalam

ഈ പ്രായത്തിലും യുവത്വം സൂക്ഷിക്കാന്‍ മമ്മൂട്ടിയ്ക്ക് എങ്ങിനെ സാധിയ്ക്കുന്നു എന്ന് പലരും അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ട്. ഭക്ഷണ ക്രമവും, കൃത്യമായ വ്യായാമവുമാണ് തന്റെ സൗന്ദര്യ രഹസ്യം. അതിനൊക്കെ പുറമെ, മനസ്സിനെ സന്തോഷത്തോടെ വയ്ക്കുന്നതും.. മനസ്സ് 16 ന്റെ ചെറുപ്പമാണെന്ന് മമ്മൂട്ടി പലപ്പോഴും പറഞ്ഞിട്ടുണ്ട്.

അങ്കമാലി ഡയറീസ് ഉണ്ടാകാന്‍ കാരണം മമ്മൂട്ടിയാണെന്ന് വിജയ് ബാബു, മമ്മൂട്ടി എന്ത് ചെയ്തു ?

കഴിഞ്ഞു പോയ തന്റെ കൗമാരകാലം ഇപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്ന നടനാണ് മമ്മൂട്ടി. അതിന്റെ തെളിവായി ഇപ്പോള്‍ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മാഹാരാജാസ് കോളേജിലെ തന്റെ കൗമാര കാലത്തെ കുറിച്ച് മമ്മൂട്ടി പ്രസംഗിയ്ക്കുന്നതാണ് വീഡിയോ. കഴിഞ്ഞ വര്‍ഷം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന് പങ്കെടുത്തപ്പോഴായിരുന്നു മമ്മൂട്ടിയുടെ ഈ പ്രസംഗം.

മഹാരാജസിനോടുള്ള അടുപ്പം

മാഹാരാജാസ് എന്ന കലാലയത്തോട് മമ്മൂട്ടിയ്ക്കുള്ള സ്‌നേഹം അദ്ദേഹം പല അവസരത്തിലും പ്രകടിപ്പിച്ചിട്ടുണ്ട്. കഴിയുമ്പോഴൊക്കെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ പങ്കെടുക്കാറുമുണ്ട്. അങ്ങനെ കഴിഞ്ഞ വര്‍ഷം എത്തിയപ്പോള്‍ മമ്മൂട്ടി രസകരമായി നടത്തിയ ഒരു പ്രസംഗമാണ് ഇപ്പോള്‍ വൈറലാകുന്നത്.

പഠിച്ചിരുന്നെങ്കില്‍ മമ്മൂട്ടിയാകില്ല

'ബാലചന്ദ്രന്‍ ചുള്ളിക്കാട് ഇവിടെ പണ്ട് പഠിച്ച ഷേക്‌സ്പിയറിന്റെ സംഭാഷണം ഓര്‍മയില്‍ നിന്ന് പറഞ്ഞത് എന്നെ അത്ഭുതപ്പെടുത്തുന്നു. ഇത്രയും കാലം കഴിഞ്ഞിട്ടും അതൊക്കെ ഓര്‍ത്തിരിയ്ക്കുന്ന ചുള്ളിക്കാടിനെ സമ്മതിക്കണം. എനിക്കൊന്നും ഒരക്ഷരം ഓര്‍മയിലില്ല. അന്ന് ബാലചന്ദ്രനെ പോലെ പഠിച്ചിരുന്നെങ്കില്‍ ഒരിക്കലും മമ്മൂട്ടി ആകില്ലായിരുന്നു. വല്ല ഐഎഎസ് ഓഫീസറുമായേനെ. ദൈവാതീനം കൊണ്ട് അത്രയും പഠിച്ചില്ല'

മഹാരാജാസില്‍ ആകര്‍ഷിച്ചത്

'മഹാരാജാസ് കോളേജില്‍ എന്നെ ആകര്‍ഷിച്ചത് ഇവിടത്തെ അധ്യാപകരോ മരത്തണലുകളോ ഈ കെട്ടിടങ്ങളോ ഒന്നുമല്ല.. ഇവിടത്തെ സുന്ദരികളായ പെണ്‍കുട്ടികളാണ്. ഞാന്‍ തേവര കോളേജില്‍ പഠിക്കുമ്പോള്‍ അവിടെ പെണ്‍കുട്ടികളില്ല. ഇപ്പോഴുള്ള കുട്ടികളും ആ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നുണ്ടാവും എന്ന് ഞാന്‍ വിശ്വസിക്കുന്നു' മമ്മൂട്ടി പറഞ്ഞു

വീഡിയോ കാണൂ..

ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യപ്പെടുന്ന മമ്മൂട്ടി പ്രസംഗിക്കുന്ന ആ വീഡിയോ കാണൂ.. ചുണ്ടിലൊരു ചിരിയോടെ മമ്മൂട്ടി പ്രസംഗിക്കുമ്പോള്‍ മഹാരാജാസിലെ ആ ചെറുപ്പക്കാരന്‍ എത്രത്തോളം തന്റെ കൗമാരം ആഘോഷിച്ചു എന്ന് മനസ്സിലാവും.

English summary
Mammootty about his college life in Maharajas

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam