മമ്മൂട്ടിക്കും ഇഷ്ടമായിരുന്നു! പ്രിയപ്പെട്ട തമിഴ് സിനിമകളെക്കുറിച്ച് താരം പറഞ്ഞത്? കാണൂ!

മലയാളത്തിന്റെ സ്വന്തം താരമാണ് മമ്മൂട്ടി. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് അദ്ദേഹം. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലുമൊക്കെ വരവറിയിച്ചിരിക്കുകയാണ് അദ്ദേഹം. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി തമിഴ് സിനിമയിലേക്കെത്തിയത്. റാം സംവിധാനം ചെയ്ത പേരന്‍പ് കഴിഞ്ഞ വാരമായിരുന്നു തിയേറ്ററുകളിലേക്കെത്തിയത്. സിനിമാലോകവും പ്രേക്ഷകരുമെല്ലാം സിനിമയ്ക്ക് അഭിനന്ദനവുമായി രംഗത്തെത്തിയിരുന്നു. ഈ ചിത്രത്തിലൂടെ മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡ് ലഭിച്ചേക്കുമെന്ന തരത്തിലുള്ള വിലയിരുത്തലുകളും പുറത്തുവന്നിരുന്നു. തമിഴ് മാത്രമല്ല തെലുങ്ക് സിനിമയിലും താരം അഭിനയിച്ചിരുന്നു. ഫെബ്രുവരി 8നാണ് യാത്രയെത്തുന്നത്.

മലയാളം മാത്രമല്ല അന്യഭാഷ ചിത്രങ്ങളും കാണാറുണ്ട് മമ്മൂട്ടി. തിരക്കിനിടയില്‍ അദ്ദേഹം എങ്ങനെ ഇത്രയധികം സിനിമകള്‍ കാണുന്നുവെന്ന സംശയവുമായി ഷഹീന്‍ സിദ്ദിഖ് നേരത്തെ എത്തിയിരുന്നു. മലയാളത്തിനപ്പുറത്ത് തമിഴ് സിനിമകളെക്കുറിച്ചും തനിക്ക് കൃത്യമായ ബോധ്യമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് അദ്ദേഹം. പേരന്‍പിന്റെ പ്രമോഷനിടയിലായിരുന്നു മമ്മൂട്ടിയോട് സമീപകാല റിലീസുകളെക്കുറിച്ച് ചോദിച്ചത്. 2018 ല്‍ തനിക്കിഷ്ടപ്പെട്ട തമിഴ് സിനിമകളെക്കുറിച്ച് ചോദിച്ചപ്പോള്‍ താരം നല്‍കിയ ലിസ്റ്റ് കാണേണ്ടേ? തുടര്‍ന്നുവായിക്കൂ.

തന്റെ സിനിമകള്‍ കാണുന്നുണ്ടോയെന്നറിയില്ല

തന്റെ സിനിമകള്‍ കാണുന്നുണ്ടോയെന്നറിയില്ല

സിനിമാലോകം ഒന്നടങ്കം അഭിനന്ദനം കൊണ്ട് മൂടിയ സിനിമകളെല്ലാം മെഗാസ്റ്റാറും കണ്ടിട്ടുണ്ട്. പോയവര്‍ഷം പുറത്തിറങ്ങിയ തമിഴ് സിനിമകളില്‍ തനിക്കിഷ്ടമായവയെക്കുറിച്ച് അദ്ദേഹം കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. ഇവരുടെയൊക്കെ സിനിമ താന്‍ കാണുന്നുണ്ടെന്നും തന്റെ സിനിമകള്‍ അവര്‍ കാണുന്നുണ്ടോയെന്നറിയില്ലെന്നും താരം പറഞ്ഞിരുന്നു. നിറഞ്ഞ കൈയ്യടിയോടെയാണ് താരത്തിന്റെ വാക്കുകളെ സദസ്സ് ഏറ്റെടുത്തത്.

മെര്‍ക്കു തൊടര്‍ച്ചി മലൈ

മെര്‍ക്കു തൊടര്‍ച്ചി മലൈ

കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ മനുഷ്യരുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച പകര്‍ത്തിയ സിനിമയാണ് മെര്‍ക്കു തൊടര്‍ച്ചി മലൈ. യഥാര്‍ത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സിനിമയൊരുക്കിയത്. താരങ്ങളെ ഒഴിവാക്കി ഗ്രാമീണരെ മുന്‍നിര്‍ത്തിയാണ് ലെനിന്‍ ഭാരതി സിനിമയൊരുക്കിയത്. വിജയ് സേതുപതിയായിരുന്നു സിനിമ നിര്‍മ്മിച്ചത്. ചലച്ചിത്രമേളകളില്‍ ഈ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു.

96

96

സി പ്രേംകുമാര്‍ സംവിധാനം ചെയ്ത 96നെ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്തിരുന്നു. വിജയ് സേതുപതി, തൃഷ എന്നിവരുടെ പ്രകടനവും ചിത്രത്തിലെ പാട്ടുമായിരുന്നു മുഖ്യ ആകര്‍ഷണം. റാമിനേയും ജാനുവിനേയും ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. കാതലേ എന്ന ഗാനം തരംഗമായി മാറിയിരുന്നു. തമിഴകം മാത്രമല്ല കേരളത്തില്‍ നിന്നും സിനിമയ്ക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്.

 പരിയേറും പെരുമാള്‍

പരിയേറും പെരുമാള്‍

പോയവര്‍ഷം പുറത്തിറങ്ങിയ തമിഴ് സിനിമകളില്‍ മികച്ച ചിത്രങ്ങളിലൊന്നാണിത്. ഗ്രാമീണ പശ്ചാത്തലത്തിലായിരുന്നു സിനിമയൊരുക്കിയത്. നിരൂപക പ്രശംസയുടെ കാര്യത്തില്‍ ഏറെ മുന്നിലായിരുന്നു ഈ സിനിമ. മികച്ച ഒരു അനുഭവം തന്നെയായിരുന്നു സിനിമ നല്‍കിയതെന്നായിരുന്നു പ്രേക്ഷകരും പറഞ്ഞത്. ജാതിവ്യവസ്ഥയും ദുരഭിമാനക്കൊലയുമൊക്കെ വരച്ചുകാണിക്കുന്ന സിനിമകൂടിയായിരുന്നു ഇത്. മാരി ശെല്‍വരാജാണ് സിനിമ സംവിധാനം ചെയ്തത്.

കൊലമാവ് കോകില

കൊലമാവ് കോകില

തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാറായ നയന്‍താര അഭിനയിച്ച സിനിമയാണ് കൊലമാവ് കോകില. നവാഗതനായ നെല്‍സണ്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശരണ്യ പൊന്‍വണ്ണന്‍, ഹരീഷ് പേരടി, യോഗി ബാബു തുടങ്ങിയവരും വേഷമിട്ടിരുന്നു. നായികാപ്രാധാന്യമുള്ള സിനിമ കൂടിയായിരുന്നു ഇത്. ബോക്‌സോഫീസില്‍ നിന്നും മികച്ച കലക്ഷനാണ് സിനിമയ്ക്ക് ലഭിച്ചത്.

കാല

കാല

തമിഴകത്തിന്റെ സ്വന്തം താരമായ തലൈവരുടെ സിനിമയായിരുന്നു കാല. പാ രഞ്ജിത്തും പജനികാന്തും വീണ്ടും ഒരുമിക്കുകയായിരുന്നു കാലയിലൂടെ. മാസും ക്ലാസും ചേര്‍ന്ന ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. മുംബൈയിലെ അധോലോക നായകന്റെ കഥയുമായാണ് രജനിയെത്തിയത്. തുചക്കം മുതലേ തന്നെ ആരാധകര്‍ ഉറ്റുനോക്കിയ സിനിമകളിലൊന്നുകൂടിയായിരുന്നു ഇത്.

സര്‍ക്കാര്‍

സര്‍ക്കാര്‍

എആര്‍ മുരുകദോസ് സംവിധാനം ചെയ്ത വിജയ് യുടെ ആക്ഷന്‍ ചിത്രമായിരുന്നു സര്‍ക്കാര്‍. കീര്‍ത്തി സുരേഷായിരുന്നു ചിത്രത്തിലെ നായിക. വരലക്ഷ്മി ശരത്കുമാര്‍ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ച സിനിമ കൂടിയാണിത്. മികച്ച പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. മെഗാസ്റ്റാറിന്റെ ഇഷ്ട സിനിമകളില്‍ ഈ ചിത്രവും ഇടംപിടിച്ചിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X