»   » ഞാനാര്‍ക്കും മദ്യസേവ നടത്തിയിട്ടില്ല, പക്ഷെ മുരളി കുടിച്ചതിന്റെ ബില്ല് കൊടുത്തിട്ടുണ്ട്; മമ്മൂട്ടി

ഞാനാര്‍ക്കും മദ്യസേവ നടത്തിയിട്ടില്ല, പക്ഷെ മുരളി കുടിച്ചതിന്റെ ബില്ല് കൊടുത്തിട്ടുണ്ട്; മമ്മൂട്ടി

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമയ്ക്കകത്തെ ശത്രുതകളുടെ കഥ രഹസ്യമാക്കി വച്ചാലും പലപ്പോഴും അത് മറനീക്കി പുറത്ത് വരും. അങ്ങനെ ആരുമറിയാത്ത ഒരു ശത്രുതയുടെ കഥയാണ് അന്തരിച്ച നടന്‍ മുരളിയും മെഗാസ്റ്റാര്‍ മമ്മൂട്ടിയും തമ്മില്‍.

അവാര്‍ഡുകള്‍ ഏറ്റുവാങ്ങാന്‍ അച്ഛന്‍ ഉണ്ടായിരുന്നില്ല,നടക്കാതെ പോയ മുരളിയുടെ ആഗ്രഹത്തെ കുറിച്ച് മകള്‍

മുരളിയുമായി എന്തിനായിരുന്നു ശത്രുത എന്ന് ഇപ്പോഴും തനിക്ക് അറിയില്ല എന്ന് മമ്മൂട്ടി പറയുന്നു. നല്ല ആത്മബന്ധമുണ്ടായിരുന്നു എനിക്കും മുരളിയ്ക്കും. ആ ആത്മബന്ധത്തെ കുറിച്ച് മെഗാസ്റ്റാര്‍ പറയുന്നു

ദിവ്യമായ ആത്മബന്ധം

ഞാന്‍ ആര്‍ക്കും മദ്യസേവ നടത്തിയിട്ടില്ല. ജീവിതത്തില്‍ ആരെങ്കിലും കുടിച്ചതിന്റെ ബില്ല് കൊടുത്തിട്ടുണ്ടെങ്കില്‍ അത് മുരളി കുടിച്ചതിന്റേതാണ്. മുരളിയുമായി എനിക്കുണ്ടായിരുന്ന ആത്മബന്ധം, അത് പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര ദിവ്യമാണ് എന്ന് മമ്മൂട്ടി പറയുന്നു. പക്ഷെ അതൊന്നും പുറമെ കാണിക്കാറില്ല.

ഞങ്ങള്‍ തമ്മിലെ ഇമോഷണല്‍ ലോക്ക്

ഞാനും മുരളിയും അഭിനയിച്ചിട്ടുള്ള സിനിമകള്‍ എടുത്തു നോക്കിയാല്‍ ഈ ബന്ധം മനസ്സിലാവും. വില്ലനായി അഭിനയിച്ചാലും സുഹൃത്തായി അഭിനയിച്ചാലും ഞങ്ങള്‍ക്കിടയില്‍ ശക്തമായൊരു ഇമോഷണല്‍ ലോക്കുണ്ട്. അത്രത്തോളം വികാരപരമായിട്ടുള്ള അടുപ്പമുള്ളവരായിരുന്നു. ഇന്‍സ്‌പെക്ടര്‍ ബല്‍റാം, അമരം ഇങ്ങനെ പലതിലും അത് കാണാം.

എങ്ങിനെ ശത്രവായി എന്നറിയില്ല

അത്രത്തോളം പരസ്പര സ്‌നേഹ ബന്ധമുണ്ടായിരുന്നു ഞങ്ങള്‍ തമ്മില്‍. പെട്ടന്നൊരു സുപ്രഭാതത്തില്‍ മുരളിയ്ക്ക് ഞാന്‍ ശത്രുവായി. ഞാനെന്ത് ചെയ്തിട്ടാണെന്നറിയില്ല. എനിക്ക് ആദ്യമായി ദേശീയ പുരസ്‌കാരം കിട്ടിയപ്പോള്‍ ടിവി ചാനലില്‍ എന്നെ പുകഴ്ത്തി സംസാരിച്ച ആളാണ്. ആ ശത്രുതയുടെ കാരണം ഇന്നും എനിക്കറിയില്ല.

പറയാതെ മുരളി പോയി

ലോഹിതദാസൊക്കെ പോയപ്പോള്‍ സങ്കടമുണ്ടായിരുന്നു. എന്നാല്‍ മുരളി പോയപ്പോള്‍ ഭയങ്കരമായ മാനസിക വിഷമമായി. ആ ശത്രുതയുടെ കാരണം എന്താണെന്ന് പറയാതെയാണ് മുരളി എന്നില്‍ നിന്ന് അകന്ന് അകന്ന് പോയത്. മരണം വരെ എന്നെ ശത്രുവിനെ പോലെയാണ് കണ്ടത്. ഇന്നും എനിക്കത് ഒരു മാനസിക വ്യഥയാണ്- മമ്മൂട്ടി പറഞ്ഞു.

English summary
Mammootty about his relation with late actor Murali

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam