»   » തമിഴ് ജനതയെ പ്രസവിക്കാത്ത അമ്മയായിരുന്നു ജയലളിത എന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി

തമിഴ് ജനതയെ പ്രസവിക്കാത്ത അമ്മയായിരുന്നു ജയലളിത എന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി

Posted By: Rohini
Subscribe to Filmibeat Malayalam

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് കലാ - സാസ്‌കാരിക - രാഷ്ട്രീയ രംഗത്തെ പ്രമുഖരെല്ലാം അനുശോചകം രേഖപ്പെടുത്തി. ജയലളിതയുടെ വേര്‍പാടിന്റെ വേദനയില്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും പങ്കുചേരുന്നു.

ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍, തോപ്പില്‍ ജോപ്പന്‍ വന്‍ പരാജയം; പലര്‍ക്കും ശമ്പളം പോലും കിട്ടിയില്ല!

ഉരുക്ക് വനിതയെയാണ് നഷ്ടപ്പെട്ടത് എന്ന് മമ്മൂട്ടി പറഞ്ഞു. ജയലളിതയുടെ വിയോഗത്തെ തുടര്‍ന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മമ്മൂട്ടി. തമിഴ് ജനതയെ പ്രസവിക്കാത്ത അമ്മയായിരുന്നു ജയലളിത എന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടു.

അമ്മയാകന്‍ പ്രസവിക്കണ്ട

അമ്മയാകാന്‍ സ്ത്രീ പ്രസവിക്കണമെന്നില്ല എന്നതിനുളള ഏറ്റവും വലിയ തെളിവാണ് ജയലളിത. തമിഴ്ജനതയെ പ്രസവിക്കാത്ത അമ്മയായിരുന്നു എന്നാണ് മമ്മൂട്ടി പറഞ്ഞത്

തമിഴ് ജനതയ്ക്ക്

സഹജീവികളെ സ്വന്തം മക്കളെ പോലെ കാണുകയും അവരുടെ ദൈനംദിന വിഷമങ്ങളില്‍ പോലും പങ്കുചേരുകയും ചെയ്തു. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് അവരുടെതായ വിഷമതകളെയും ശാക്തീകരിക്കുന്നതിനുളള ഒരുപാട് ശ്രമങ്ങളും നിയമവ്യവസ്ഥകള്‍ ഉണ്ടാക്കുകയും ചെയ്ത ഭരണാധികാരിയായിരുന്നു ജയലളിത.

രാഷ്ട്രീയത്തില്‍ ഇറങ്ങിയ തീരുമാനം

തിരക്കുളള ചലച്ചിത്ര നടിയായിരുന്നിട്ടുപോലും അതുപേക്ഷിച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ചത് ഒരുപക്ഷെ അവരുടെ ഏറ്റവും നല്ല തീരുമാനമായിരിക്കാം എന്നാണ് തനിക്ക് തോന്നുന്നതെന്നും മമ്മൂട്ടി പറഞ്ഞു. സിനിമയില്‍ തിളങ്ങിനിന്ന സമയത്താണ് അവര്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്.

ആ ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നു

ഒരുപക്ഷെ ഈ ഉരുക്കുവനിതയുടെ വിയോഗം നമ്മുടെ സ്ത്രീസമൂഹത്തിനും പ്രത്യേകിച്ച് രാഷ്ട്രീയത്തിനും തമിഴ്‌നാടിനും ഒരു തീരാദുഃഖമാണ് സൃഷ്ടിച്ചിരിക്കുന്നത്. കുറെക്കാലമായിട്ട് തമിഴ്‌നാട്ടില്‍ താമസിക്കുന്ന എനിക്ക് അത് തിരിച്ചറിയാന്‍ സാധിക്കും. ആ ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നു. അവര്‍ക്ക് നിത്യശാന്തി നേരുന്നു- മമ്മൂട്ടി പറഞ്ഞു

English summary
Mammootty about Jayalalithaa

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X