മമ്മൂട്ടിയുടെ പേര് മോശമാവില്ല! സണ്ണി ലിയോണിനൊപ്പമെത്തിയാലും! ആ സീക്രട്ടിനെക്കുറിച്ച് താരം പറഞ്ഞത്?

ബോളിവുഡ് സിനിമകളിലെ ചൂടന്‍ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ ഹരമായി മാറിയ സണ്ണി ലിയോണ്‍ ഇതാദ്യമായാണ് ഒരു മലയാള സിനിമയില്‍ എത്തുന്നത്. ഐറ്റം നമ്പറുമായാണ് താരം മമ്മൂട്ടിക്കൊപ്പമെത്തുന്നത്. സിനിമയിലേക്ക് സണ്ണി എത്തുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നുവെങ്കിലും അണിയറപ്രവര്‍ത്തകരുടെ സ്ഥിരീകരണമെത്തിയതോടെയാണ് ആരാധകരുടെ ആവേശം ഇരട്ടിച്ചത്. സണ്ണിക്കൊപ്പം അഭിനയിച്ചാലും മമ്മൂട്ടിയുടെ ഇമേജ് മോശമാവില്ലല്ലോ, ജെന്റില്‍മാന്‍ ഇമേജ് അപ്പോഴും അതേ പോലെ തന്നെയുണ്ടാവില്ലേയെന്ന് അദ്ദേഹത്തോട് ചോദിച്ചിരുന്നു. മധുരരാജയുമായി ബന്ധപ്പെട്ട പ്രമോഷന്‍ പരിപാടിക്കിടയിലായിരുന്നു ഈ ചോദ്യം.

അതിന് പിന്നിലെ സീക്രട്ടിനെക്കുറിച്ച് ചോദിച്ചപ്പോള്‍ നിങ്ങള്‍ സിനിമ കാണൂയെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. അതൊരു പേരുള്ള നടിയായതിനാല്‍ അവരെ വെച്ചുവെന്നല്ലാതെ ഈ കഥയ്ക്കും കഥാപാത്രത്തിനും അവരുടെ ഡാന്‍സ് എത്രത്തോളം ഗുണകരമാവുമെന്ന് പറയേണ്ടത് നിങ്ങളാണ്. അതേക്കുറിച്ചുള്ള സീക്രട്ട് താനിപ്പോള്‍ പുറത്തുവിട്ടാല്‍ പിന്നെ സിനിമ കാണുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജനിച്ചത് കേരളത്തിലാണെങ്കിലും വളര്‍ന്നത് തമിഴ്‌നാട്ടിലാണ്. ഇപ്പോള്‍ മധുരയിലാണ്. മധുരയില്‍ നിന്നും കേരളത്തിലേക്കെത്തുകയാണ്. രണ്ടാം ഭാഗമെന്ന് പറയാനാവില്ലെന്നും മമ്മൂട്ടി പറഞ്ഞിരുന്നു.

Mammootty, Sunny Leone

ആള്‍ക്കൂട്ടത്തില്‍ തനിയെ ഉള്‍പ്പടെ നിരവധി രാജന്‍ കഥാപാത്രങ്ങളില്‍ താന്‍ അഭിനയിച്ചിട്ടുണ്ടെന്നും മമ്മൂട്ടി പറയുന്നു. സിനിമയില്‍ പൃഥ്വിരാജ് ഇല്ലാത്തതിനെക്കുറിച്ചായിരുന്നു മറ്റൊരു ചോദ്യം. സൂര്യ വിവാഹം കഴിഞ്ഞ് ലണ്ടനിലാണെന്നും അവിടെ ജോലിയാണെന്നുമായിരുന്നു മെഗാസ്റ്റാറിന്റെ മറുപടി. മധുരരാജയ്ക്ക് മൂന്നാം ഭാഗം വരികയാണെങ്കില്‍ യുകെയില്‍ പോയി സിനിമ ചിത്രീകരിക്കാമെന്നായിരുന്നു നെല്‍സണ്‍ ഐപ്പ് പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X