സോഷ്യല്‍ മീഡിയ കിംഗ് മമ്മൂക്ക തന്നെ! ലാലേട്ടനെ തകര്‍ത്ത് പിറന്നാളിന് പുതിയ റെക്കോര്‍ഡുമായി മമ്മൂട്ടി
Recommended Video

സെപ്റ്റംബര്‍ 7 ന് മലയാളത്തിന്റെ മെഗാസ്റ്റാര്‍ തന്റെ 67-ാം പിറന്നാള്‍ ആഘോഷിച്ചിരിക്കുകയാണ്. ആശംസകളുമായി ആരാധകരും സിനിമാ പ്രവര്‍ത്തകരുമായി നിരവധി പേരായിരുന്നു എത്തിയിരുന്നത്. ആരാധകര്‍ സജീവമായി എത്തിയതോടെ സോഷ്യല്‍ മീഡിയ നിറയെ മമ്മൂട്ടിയ്ക്കുള്ള ജന്മദിന ആശംസകളായിരുന്നു.
മോഹന്‍ലാല്‍, ജയസൂര്യ, നിവിന്‍ പോളി, പൃഥ്വിരാജ് തുടങ്ങി മലയാളത്തിലെ നിരവധി താരങ്ങളും മമ്മൂക്കയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ കൂളസ്റ്റ് ഡ്യൂഡ് എന്നാണ് വാപ്പച്ചിയെ വിശേഷിപ്പിച്ചത്. പിറന്നാള്‍ ദിവസം മമ്മൂട്ടി പുതിയൊരു റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്. മോഹന്‍ലാലിന്റെ റെക്കോര്‍ഡാണ് മമ്മൂട്ടി മറികടന്നിരിക്കുന്നത്.

മമ്മൂട്ടിയുടെ പിറന്നാള്‍
1951 സെപ്റ്റംബര്‍ 7 ന് ജനിച്ച മമ്മുട്ടി ഈ വര്‍ഷം 67-ാം പിറന്നാള്‍ ആഘോഷിച്ചിരിക്കുകയാണ്. ഇത്തവണ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കൊപ്പം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മമ്മൂട്ടിയും ഇറങ്ങിയിരുന്നു. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട ആശ്രിതയ്ക്കും കുടുംബത്തിനും വീട് വെച്ച് കൊടുക്കാന്‍ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നു. ഈ വീടിന്റെ മാതൃക മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ കൈമാറാനായിരുന്നു നിശ്ചയിച്ചിരുന്നത്. ഈ ചടങ്ങില്‍ പങ്കെടുക്കാനായിരുന്നു മമ്മൂട്ടിയുമെത്തിയത്. ഇതോടെ ഇക്കൊല്ലത്തെ ജന്മദിനം വേറിട്ടതാക്കാന്‍ മെഗാസ്റ്റാറിനും കഴിഞ്ഞിരുന്നു.

പുതിയ റെക്കോര്‍ഡ്
സിനിമകള്‍ പുറത്തിറക്കി റെക്കോര്‍ഡ് കളക്ഷന്‍ നേടാറുണ്ടെങ്കിലും പിറന്നാളിന് റെക്കോര്‍ഡ് നേടുന്നത് പുതിയ കാര്യമാണ്. ആരാധകരുടെ ആശംസകള്‍ കാരണമാണ് മമ്മൂട്ടിയെ തേടി അത്തരമൊരു റെക്കോര്‍ഡ് വന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പുതിയ ടാഗ് റെക്കോര്‍ഡാണ് മമ്മൂട്ടി കുറിച്ചിരിക്കുന്നത്. ഇക്കാര്യം മുന്‍നിര്‍ത്തിയാണ് ഇന്നലെ മമ്മൂട്ടി ഫാന്‍സ് ജന്മദിനം ആഘോഷിച്ചിരിക്കുന്നത്.

ഹാഷ് ടാഗുകള്‍
HappyBirthdayMammukka എന്ന ഹാഷ് ടാഗിലായിരുന്നു കൂടുതല്‍ പേരും മമ്മൂട്ടിയ്ക്ക് ആശംസകള്‍ അറിയിച്ചത്. 40,000 മുകൡ ട്വീറ്റുകളാണ് ഇന്നലെ ട്വിറ്ററില്‍ മാത്രം ഉണ്ടായിരുന്നത്. ഒരു മലയാള സിനിമാ താരത്തിന്റെ ജന്മദിനത്തില്‍ ഇത് പുതിയ റെക്കോര്‍ഡാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്.

മോഹന്‍ലാലിനെ തകര്‍ത്തു..
ഈ വര്‍ഷം മേയ് 21 നായിരുന്നു മോഹന്‍ലാല്‍ പിറന്നാള്‍ ആഘോഷിച്ചത്. മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ HappyBirthdayLaletta എന്ന ഹാഷ് ടാഗിലായിരുന്നു ആശംസകളെത്തിയത്. 24,100 ട്വീറ്റുകളായിരുന്നു ഈ ടാഗില്‍ എത്തിയിരുന്നത്. ഈ റെക്കോര്‍ഡാണ് മമ്മൂട്ടി ഇന്നലെ മറികടന്നിരിക്കുന്നത്. ജൂലൈ 28 ന് പിറന്നാള്‍ ആഘോഷിച്ച ദുല്‍ഖര്‍ സല്‍മാനാണ് മൂന്നാം സ്ഥാനത്തുള്ളത്. 9600 ട്വീറ്റുകളായിരുന്നു ദുല്‍ഖറിന് ലഭിച്ചിരുന്നത്.

ഒന്നാം സ്ഥാനം ഇക്കയ്ക്ക് തന്നെ
മുന്‍പും ഇതേ റെക്കോര്‍ഡ് മമ്മൂട്ടി തന്നെ സ്വന്തമാക്കിയിരുന്നു. 2017 ല്‍ HBDMammukka എന്ന ഹാഷ് ടാഗിലായിരുന്നു ആശംസകള്‍ എത്തിയത്. ഇത് 13600 ട്വീറ്റുകളിലുണ്ടായിരുന്നു. അന്ന് ഒന്നാം സ്ഥാനം മമ്മൂട്ടി തന്നെ സ്വന്തമാക്കിയിരുന്നു. 2017 ല്‍ HappyBirthdayMohanlal എന്ന ടാഗില്‍ 12900 ട്വീറ്റുകളുമായി തൊട്ട് പിന്നില്‍ മോഹന്‍ലാലുമുണ്ടായിരുന്നു.

ദുല്‍ഖറിന്റെ ആശംസകള്‍
ഏറ്റവും കൂളസ്റ്റായ ചങ്ങാതിയെന്ന് വിശേഷിപ്പിച്ചാണ് ദുല്‍ഖര്‍ വാപ്പച്ചിയ്ക്ക് ജന്മദിനം ആശംസകള്‍ അറിയിച്ചത്. വാപ്പച്ചിയോടുള്ള സ്‌നേഹം വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു. ഡെഫെനിഷന്‍ ഓഫ് കൂള്‍, ടൈംമെഷീന്‍, ഡാഡികൂള്‍, ദികിംഗ്, ഔവര്‍ ഹോള്‍ വേള്‍ഡ് എന്നിങ്ങനെ ആശംസയ്ക്കൊപ്പം മമ്മൂട്ടിയെ കുറിച്ച് ഹാഷ് ടാഗില്‍ രസകരമായ ചില കാര്യങ്ങളും ദുല്‍ഖര്‍ സൂചിപ്പിച്ചിരുന്നു.


Click it and Unblock the Notifications











