twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി വീണ്ടും ഹിന്ദി പറയുന്നു

    By Nirmal Balakrishnan
    |

    അരയന്നങ്ങളുടെ വീട് എന്ന ലോഹിതദാസ് ചിത്രത്തിനു ശേഷം മമ്മൂട്ടി വീണ്ടും ഹിന്ദി പറയുകയാണ്. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന അച്ഛാ ദിന്‍ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി മലയാളത്തോടൊപ്പം ഹിന്ദിയും പറയുന്നത്. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തില്‍ ഉത്തരേന്ത്യയില്‍ ജോലി ചെയ്ത് കുടുംബസമേതം താമസിക്കുന്ന മലയാളിയായിരുന്നു മമ്മൂട്ടി. അച്ഛാദിനില്‍ ജാര്‍ഖണ്ഡിലാണ് മമ്മൂട്ടിയുടെ കഥാപാത്രമായ ദുര്‍ഗാദാസ് താമസിക്കുന്നത്.

    കളര്‍ഫുള്‍ കുര്‍ത്തയും പൈജാമയുമാണ് ദുര്‍ഗാദാസിന്റെ വേഷം. ചിലപ്പോള്‍ കഴുത്തില്‍ ഷാളുമുണ്ടാകും. ജാര്‍ഖണ്ഡുകാരനായ ദുര്‍ഗാദാസ് ഇരുപതു വര്‍ഷമായി കേരളത്തില്‍ താമസിക്കുന്നു. ഭാര്യശീതളുമൊത്ത് കൊച്ചിയിലെ ഒരു ചെറിയ വീട്ടില്‍ കഴിയുന്നു. സന്തോഷത്തോടെ കഴിയുന്ന ആ കുടുംബത്തിലേക്ക് ഒരു പ്രത്യേക സാഹചര്യത്തില്‍ ചിലര്‍ കടന്നുവരികയാണഅ. അതോടെ ആ കുടുംബത്തിന്റെ സന്തോഷം നഷ്ടമാകുന്നു. നല്ലൊരു ദിവസത്തിനു വേണ്ടിയുള്ള ദുര്‍ഗാദാസിന്റെ പോരാട്ടമാണ് പിന്നീടുള്ളത്.

    acha-din

    കശ്മീരിയായ മാനസിയാണ് ശീതളിനെ അവതരിപ്പിക്കുന്നത്. ഐഡിയയുടെ പരസ്യത്തില്‍ നിന്നാണ് സംവിധായകന്‍ മാനസിയെ കണ്ടെത്തിയത്. വിജീഷ് തിരക്കഥയെഴുതുന്ന ചിത്രത്തില്‍ രഞ്ജിപണിക്കര്‍, തമിഴ് നടന്‍ കിഷോര്‍, നടന്‍ രതീഷിന്റെ മകന്‍ പത്മരാജ്, മണിയന്‍പിള്ള രാജു, കരമന സുധീര്‍, പി. ബാലചന്ദ്രന്‍, കുഞ്ചന്‍, പാഷാണം ഷാജി, സാബു തരികിട തുടങ്ങിയ വന്‍താര നിര തന്നെ ചിത്രത്തിലുണ്ട്.

    മമ്മൂട്ടിയുടെ മേക്കപ്പ്മാന്‍ ആയിരുന്ന ജോര്‍ജ് ആണ് ചിത്രം നിര്‍മിക്കുന്നത്. ഇമ്മാനുവല്‍ ആയിരുന്നു ജോര്‍ജിന്റെ ആദ്യ നിര്‍മാണം. പിന്നീട് ലാസ്റ്റ് സപ്പര്‍ നിര്‍മിച്ചു. ഇമ്മാനുവലിനു തിരക്കഥയെഴുതിയ വിജീഷ് രണ്ടാമതും മമ്മൂട്ടിക്കൊപ്പ ംചേരുകയാണ്. ഹിന്ദി പറഞ്ഞ അരയന്നങ്ങളുടെ വീട് അക്കാലത്തെ ഹിറ്റ് ചിത്രമായിരുന്നു. വീണ്ടും ഹിന്ദി മമ്മൂട്ടിയെ രക്ഷിക്കുമെന്നു പ്രതീക്ഷിക്കാം.

    English summary
    Mammootty to act in Acha Din
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X