»   » പൊരുതി മരിക്കാന്‍ മമ്മൂട്ടിയ്ക്ക് മടിയില്ല! ഇത് ആദ്യത്തെ സംഭവമല്ലല്ലോ, ഇത്തവണ മമ്മൂക്ക തകര്‍ക്കും..

പൊരുതി മരിക്കാന്‍ മമ്മൂട്ടിയ്ക്ക് മടിയില്ല! ഇത് ആദ്യത്തെ സംഭവമല്ലല്ലോ, ഇത്തവണ മമ്മൂക്ക തകര്‍ക്കും..

Posted By: Teresa John
Subscribe to Filmibeat Malayalam

ഇതിഹാസ പുരുഷന്മാരുടെ സിനിമകള്‍ ഭംഗിയായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാന്‍ മമ്മൂട്ടിയ്ക്ക് പ്രത്യേക കഴിവുണ്ട്. അതിന് വലിയാരെു ഉദാഹരണമാണ് പഴശ്ശിരാജ. ഇപ്പോള്‍ കുഞ്ഞാലി മരയ്ക്കാരുടെ ജീവിതകഥ പറയുന്ന സിനിമയില്‍ മമ്മൂട്ടി അഭിനയിക്കാന്‍ പോവുന്നു എന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ മറ്റൊരു സിനിമയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുകയാണ്.

ജാമ്യത്തിലിറങ്ങിയ ദിലീപിന്റെ ആദ്യയാത്ര തമിഴ്‌നാട്ടിലേക്ക്! പിന്നില്‍ വലിയൊരു ലക്ഷ്യമുണ്ട്!

മലപ്പുറത്തെ തിരുന്നാവായ മണപ്പുറത്ത് വ്യാഴവട്ടത്തിലൊരിക്കല്‍ നടക്കുന്ന മാഘ മാസത്തിലെ വെളുത്ത വാവില്‍ നടത്തി വരുന്ന മാമങ്കം പ്രമേയമാക്കി ഒരു സിനിമ നിര്‍മ്മിക്കാന്‍ പോവുകയാണ്. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മമാങ്കത്തില്‍ നായകനായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

മമാങ്കം സിനിമയാവുന്നു

നവാഗതനായ സജീവ് പിള്ള തിരക്കഥയെഴുതി സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമയില്‍ മമ്മൂട്ടി നായകനായി അഭിനയിക്കാന്‍ പോവുകയാണ്. ഇനിയും പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിങ്ങ് അടുത്ത വര്‍ഷമാണ് ആരംഭിക്കാന്‍ പോവുന്നത്.

മമാങ്കം സിനിമയാവുന്നു

മലപ്പുറത്തെ തിരുന്നാവായ മണപ്പുറത്ത് വ്യാഴ വട്ടത്തിലൊരിക്കല്‍ നടക്കുന്ന മാഘ മാസത്തിലെ വെളുത്ത വാവില്‍ നടത്തി വരുന്ന മാമങ്കം പ്രമേയമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്.

പൊരുതി മരിക്കാന്‍

12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മമാങ്കത്തില്‍ ചാവേറായി പൊരുതി മരിക്കുന്ന യോദ്ധാക്കുടെ കഥയാണ് പറയാന്‍ പോവുന്നത്. വ്യവസായിയായ വേണു കുന്നപ്പിള്ളിയാണ് സിനിമ നിര്‍മ്മിക്കാന്‍ പോവുന്നത്.

മമ്മൂട്ടിയുടെ സിനിമകള്‍


ഈ വര്‍ഷം മമ്മൂട്ടിയുടെ ഒരുപാട് സിനിമകള്‍ പുറത്തിറങ്ങിയിരുന്നു. നിലവില്‍ ഏഴ് സിനിമകളിലാണ് മമ്മൂട്ടി അഭിനയിച്ച് കൊണ്ടിരിക്കുന്നത്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍പീസാണ് അടുത്ത് റിലീസിനെത്തുന്ന മമ്മൂട്ടി ചിത്രം.

ബിഗ് റിലീസ്

മെഗാസ്റ്റാര്‍ മമ്മുട്ടിയുടെ അടുത്ത ബിഗ് റിലീസ് സിനിമയാണ് മാസ്റ്റര്‍പീസ്. മാസ് എന്റര്‍ടെയിന്‍മെന്റായി നിര്‍മ്മിക്കുന്ന സിനിമ ഡിസംബറിലായിരിക്കും റിലീസ് ചെയ്യുന്നത്.

മറ്റ് സിനിമകള്‍

അജയ് വാസുദേവ് മമ്മുട്ടി കൂട്ടുകെട്ടില്‍ പിറക്കുന്ന മാസ്റ്റര്‍പീസ് എന്ന സിനിമയ്ക്ക് പിന്നാലെ കോഴി തങ്കച്ചന്‍, രാജ 2, സ്ട്രീറ്റ്‌ലൈറ്റ്, പരോള്‍, സിബിഐ-5, പിന്നെ പേരിടാത്ത നാദിര്‍ഷയുടെ ചിത്രത്തിലും മമ്മൂട്ടി അഭിനയിക്കുന്നുണ്ട്.

English summary
Mammootty acting mamankam history to cinema

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam