»   » ബിലാലിക്കയുടെ രണ്ടാം വരവ് ഉറപ്പിച്ചു! ഇനി അറിയേണ്ടത് ബിഗ് ബിയിലെ ദുല്‍ഖറിന്റെ റോള്‍ മാത്രം..!

ബിലാലിക്കയുടെ രണ്ടാം വരവ് ഉറപ്പിച്ചു! ഇനി അറിയേണ്ടത് ബിഗ് ബിയിലെ ദുല്‍ഖറിന്റെ റോള്‍ മാത്രം..!

Posted By:
Subscribe to Filmibeat Malayalam
മമ്മൂക്കയെത്തുന്നു വീണ്ടും, ബിലാല്‍ ആയി! | filmibeat Malayalam

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും സ്റ്റൈലിഷായ കഥാപാത്രങ്ങളില്‍ ഒന്നാണ് ബിലാല്‍ ജോണ്‍ കുരിശിങ്കല്‍. അമല്‍ നീരദിന്റെ ആദ്യ സംവിധാന സംരഭമായ ബിഗ് ബിയിലെ കഥാപാത്രമായിരുന്നു ബിലാല്‍. ഫോര്‍ ബ്രദേഴ്‌സ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കായ ബിഗ് ബിയുടെ പ്രധാന ആകര്‍ഷണം അതിന്റെ സ്റ്റൈലിഷ് മേക്കിംഗും കാച്ചിക്കുറുക്കിയ സംഭാഷണങ്ങളുമായിരുന്നു.

അന്ന് ആ കുട്ടി പറഞ്ഞു, ഇത് ജയന്റെ അവസാന ആന പിടുത്തമാണ്! ജയനും അതേറ്റ് പറഞ്ഞു...

രഞ്ജിത് ശങ്കര്‍ ഇക്കുറിയും മിന്നിക്കും, മുന്‍കാല ചിത്രങ്ങളുടെ ബോക്‌സ് ഓഫീസ് ചരിത്രം ഇങ്ങനെ...

തിയറ്ററില്‍ പരാജയമാകുകയും പിന്നീട് മിനിസ്‌ക്രീനിലും ഡിവിഡി വില്‍പനയിലും ഹിറ്റാവുകയും ചെയ്ത ചിത്രമാണ് ബിഗ് ബി. ചിത്രത്തിന് രണ്ടാം ഭാഗം വരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ സ്ഥിരീകരണം വന്നിരിക്കുകയാണ്.

ബിഗ് ബി വീണ്ടും

ബിഗ് ബിക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നതായി സ്ഥിരീകരിച്ചത് സംവിധായകന്‍ അമല്‍ നീരദാണ്. ബിലാല്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ബാലാലിന്റെ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടാണ് അമല്‍ നീരദ് ഇക്കാര്യം സ്ഥിരീകരിച്ചത്.

അടുത്ത വര്‍ഷം

മമ്മൂട്ടി ബിലാലായി ഉടന്‍ വരുന്നു എന്ന് മാത്രമാണ് അമല്‍ നിരദിന്റെ ഫേസ്ബുക്ക് പേജിലുള്ളത്. അടുത്ത് വര്‍ഷം ചിത്രം റിലീസാകും എന്ന സൂചനയാണ് പോസ്റ്റര്‍ നല്‍കുന്നത്. എന്നാല്‍ മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

ദുല്‍ഖറിന്റെ സാന്നിദ്ധ്യം

ബിലാല്‍ രണ്ടാമതും എത്തുമ്പോള്‍ അതില്‍ ദുല്‍ഖറിന്റെ സാന്നിദ്ധ്യമുണ്ടാകുമെന്ന് ചില അഭ്യൂഹങ്ങളുണ്ടായിരുന്നു. മമ്മൂട്ടിയും ദുല്‍ഖറും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന് നിലയ്ക്ക് അത് ആരാധകര്‍ക്ക് ഏറെ ആവേശം നല്‍കും. എന്നാല്‍ ഇക്കാര്യത്തിലും സ്ഥിരീകരണമുണ്ടായിട്ടില്ല.

അണിയറയില്‍

ബിഗ് ബിയിലെ കുറിക്ക് കൊള്ളുന്ന ഡയലോഗുകളെഴുതിയ ഉണ്ണി ആറിന്റെ സാന്നിദ്ധ്യം ചിത്രത്തിലുണ്ടാകുമോ എന്ന് ഉറപ്പില്ല. ആദ്യ ഭാഗത്തെ ജീവസുറ്റതാക്കിയ ഗോപി സുന്ദറിന്റെ സംഗീതവും സമീര്‍ താഹിറിന്റെ ക്യാമറയും രണ്ടാം വരുവിലും ഉണ്ടാകുമോ എന്ന കാര്യവും തീര്‍ച്ചയല്ല.

നിര്‍മാതാവായി അമല്‍ നീരദ്?

സമീപകാലത്ത് ഇറങ്ങിയ അമല്‍ നീരദ് സിനിമകള്‍ നിര്‍മിച്ചത് അമല്‍ തന്നെയായിരുന്നു. ഒടുവില്‍ പുറത്തിറങ്ങിയ സിഐഎയ്ക്ക് ശേഷം അമല്‍ സംവിധാനം ചെയ്യുന്ന ബിലാല്‍ നിര്‍മിക്കുന്നതും അദ്ദേഹം തന്നെയാകുമെന്നാണ് സൂചന. സ്‌ഐഎയ്ക്ക് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന സിനിമയേക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് വിരാമമിടുന്നതാണ് ഈ പോസ്റ്റ്.

ബോക്‌സ് ഓഫീസില്‍ തകര്‍ന്നു

അതു വരെ മലയാള സിനിമ കണ്ടനുഭവിക്കാത്ത ഒരു ദൃശ്യവിരുന്നുമായിട്ടായിരുന്നു ബിഗ് ബി എത്തിയത്. എന്നാല്‍ അതിനെ വേണ്ടവിധത്തില്‍ ഉള്‍ക്കൊള്ളാന്‍ അന്ന് പ്രേക്ഷകര്‍ക്ക് സാധിച്ചില്ല. ഒപ്പമിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ഛോട്ടാമുബൈ ആയിരുന്നു 2007ലെ വിഷുക്കാലം ആഘോഷമാക്കിയത്.

ഫേസ്ബക്ക് പോസ്റ്റ്

അമല്‍ നീരദിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ദുൽഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ബിലൽ വീണ്ടും വരുന്നതിലുള്ള അതിശയം ദുൽഖർ സൽമാനും മറച്ചുവയ്ക്കുന്നില്ല. ബിലാലിന്റെ മടങ്ങി വരവിനായി തനിക്ക് കാത്തിരിക്കാൻ സാധിക്കില്ലെന്നും ദുൽഖർ ഫേസ്ബുക്കിൽ കുറിക്കുന്നു.

English summary
Mammootty is back as Bilal John Kurisingal in Amal Neerad's Bilal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam