twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി വീണ്ടും കള്ളനാകുന്നു

    By Nirmal Balakrishnan
    |

    തിരുട്ടുഗ്രാമത്തിലെ പ്രസിദ്ധനായ കള്ളനാകാന്‍ പോകുകയാണ് മമ്മൂട്ടി. ജോണി ആന്റണി സംവിധാനം ചെയ്യുന്ന തിരുട്ടുഗ്രാമം എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി വീണ്ടും കള്ളന്റെ വേഷം ചെയ്യുന്നത്. ഓര്‍ഡിനറി എന്ന ചിത്രത്തിനു തിരക്കഥ എഴുതിയ നിഷാദ് കോയയാണ് ഇതിനും തിരക്കഥ എഴുതുന്നത്.

    തുറുപ്പുഗുലാന്‍, പട്ടണത്തില്‍ ഭൂതം, താപ്പാന എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജോണിയും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണിത്. പൂര്‍ണമായും ഹ്യൂമറിന്റെ പശ്ചാത്തലത്തിലാണ് ചിത്രമൊരുങ്ങുന്നത്. തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമം പ്രസിദ്ധമാണ്. അവിടെ എല്ലാവരും കള്ളന്‍മാരാണ്.കൂട്ടായ്മയാണ് കള്ളന്‍മാരുടെ വിജയവും. ആ കള്ളന്‍മാരുടെ കൂട്ടത്തിലെത്തിപ്പെടുന്ന മലയാളിയെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല.

    mammootty

    ദിലീപിനെ നായകനാക്കി ഒട്ടേറെ കോമഡി ഹിറ്റൊരുക്കിയിട്ടുള്ള ജോണി ആന്റണി കുഞ്ചാക്കോ ബോബനെയും ബിജുമേനോനെയും നായകരാക്കി ചെയ്ത ഭയ്യ ഭയ്യ ആയിരുന്നു അവസാന ചിത്രം. അത് കാര്യമായി ശ്രദ്ധിക്കപ്പെടാത്ത ചിത്രമായിരുന്നു.

    തിരുട്ടുഗ്രാമത്തിലൂടെ തന്റെ സ്വതസിദ്ധമായ കോമഡിയിലേക്കുള്ള വരവിനൊരുങ്ങുകയാണ് ജോണി. ഓര്‍ഡിനറി, പോളി ടെക്‌നിക്, മധുരനാരങ്ങ എന്നീ ചിത്രങ്ങള്‍ക്കു ശേഷം നിഷാദ് കോയ ഒരുക്കുന്ന തിരക്കഥയാണിത്. നിഷാദ് ആദ്യമായിട്ടാണ് മമ്മൂട്ടിക്കു വേണ്ടി തിരക്കഥ എഴുതുന്നത്.

    English summary
    Mammootty again as thief in Thiruttugramam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X