മമ്മൂട്ടിയും മാര്‍ത്താണ്ഡനും വീണ്ടും
ദൈവത്തിന്റെ സ്വന്തം കഌറ്റസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. ഇമാനുവല്‍ എന്ന ചിത്രത്തിനു കഥയും തിരക്കഥയും രചിച്ച വിജീഷ് ആണ് ഈ ചിത്രത്തിനു പേന ചലിപ്പിക്കുന്നത്. മമ്മൂട്ടിയുടെ മേക്കപ്പ്മാന്‍ ആയിരുന്ന ജോര്‍ജ് തന്നെയാണ് ഈ ചിത്രവും നിര്‍മിക്കുന്നത്.ഇമാനുവല്‍ നിര്‍മിച്ചതും ജോര്‍ജ് ആയിരുന്നു.
മാര്‍ത്താണ്ഡന്റെയും വിജീഷിന്റെയും ജോര്‍ജിന്റെയും രണ്ടാമത്തെ ചിത്രമാണിത്. താരനിര്‍ണയം പൂര്‍ത്തിയാകുന്ന ചിത്രമായിരിക്കും ക്രിസ്മസിന് മമ്മൂട്ടിയുടെതായി തിയറ്ററിലെത്തുന്നത്. കുടുംബകഥ തന്നെയാണ് വിജീഷ് എഴുതുന്നത്. ഈ ക്രിസ്മസിന് മോഹന്‍ലാലിന്റെതായി റിലീസ് ചെയ്ത ദൃശ്യം പോലെയൊരു ചിത്രമാണ് വിജീഷ് എഴുതിയിരിക്കുന്നത്.

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിലൂടെയാണ് മാര്‍ത്താണ്ഡന്‍ അസോസിയേറ്റിന്റെ ദീര്‍ഘകാലത്തെ കുപ്പായം അഴിച്ചുവച്ചത്. മമ്മൂട്ടിയും ഹണിറോസും ആദ്യമായി ഒന്നിച്ചഭിനയിച്ച ചിത്രമായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം മമ്മൂട്ടിക്ക് അല്‍പമെങ്കിലും ആശ്വാസം പകര്‍ന്ന ചിത്രമായിരുന്നു കഌറ്റസ്. ഈ ചിത്രത്തിനു ശേഷം പൃഥ്വിരാജിനെ നായകനാക്കി ഒരു ചിത്രം ചെയ്യാനിരുന്നെങ്കിലും നല്ല കഥ കിട്ടാത്തതിനാല്‍ മാറ്റിവയ്ക്കുകയായിരുന്നു.
ഇമാനുവലിലൂടെയാണ് എംബിഎക്കാരനായ വിജീഷ് സിനിമാ ലോകത്തെത്തുന്നത്. മമ്മൂട്ടിയുടെ നല്ലൊരു കുടുംബചിത്രമായിരുന്നു ഇത്. ഫഹദ് ഫാസിലും മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിരുന്നു. ഏതായാലും പ്രതീക്ഷയുണര്‍ത്തുന്ന ചിത്രമാണിതെന്ന് പറയാതെ വയ്യ. ശേഷം സ്‌ക്രീനില്‍ കാണാം.


Click it and Unblock the Notifications











