രഞ്ജിത്തും മമ്മൂട്ടിയും വീണ്ടും

By Lakshmi

രഞ്ജിത്ത്-മമ്മൂട്ടി കൂട്ടുകെട്ടിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ പ്രേക്ഷകരുടെ മനസില്‍ ആദ്യമെത്തുന്ന ചിത്രം അരിപ്രാഞ്ചിയുടേതാണ്. വര്‍ഷം കുറച്ചായിട്ടും പുണ്യാളനുമായി സംസാരിയ്ക്കുന്ന അരിപ്രാഞ്ജിയുടെ ചിത്രം ഇന്നും പ്രേക്ഷകമനസുകളില്‍ നിന്നും മാഞ്ഞുപോയിട്ടില്ല. ഈ ചിത്രം ഏത് ചാനലില്‍ എപ്പോള്‍ കണ്ടാലും കുറച്ചുനേരം ഇരുന്ന് ഒന്നു കാണാം എന്ന് ആലോചിച്ച് പോകാത്തവര്‍ ചുരുക്കമാണ്. രഞ്ജിത്ത് എന്ന സംവിധായകന്റെ മികച്ച ക്രാഫ്റ്റ് പുറത്തുവന്ന ചിത്രങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും മികച്ചവയില്‍പ്പെടുന്നതാണ് പ്രാഞ്ജിയേട്ടന്‍ ആന്റ് സെയ്ന്റ് എന്ന ചിത്രം.

പിന്നീട് ഇവര്‍ വീണ്ടുമൊന്നിയ്ക്കുന്നു, അതും ആക്ഷേപഹാസ്യം തന്നെയായിരിക്കും വിഷയം എന്നെല്ലാം കേട്ടപ്പോള്‍ മറ്റൊരു പ്രാഞ്ചിയെയാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ എല്ലാ പ്രതീക്ഷകളും തകിടം മറച്ചുകൊണ്ട് ആത്മാവില്ലാത്ത ചിത്രമായി മാറുകയായിരുന്നു ഇവര്‍ ഒടുവിലൊന്നിച്ച കടല്‍ കടന്നൊരു മാത്തുക്കുട്ടിയെന്ന ചിത്രം. വമ്പരന്‍ പരസ്യവും താരസാന്നിധ്യവും വിദേശ ലൊക്കേഷനുകളുമെല്ലാമായിട്ടാണ് ചിത്രം വന്നതെങ്കിലും കരുത്തില്ലാത്ത തിരക്കഥ ചിത്രത്തിന് വിനയായി.

Mammootty Again With Ranjith

രഞ്ജിത്തിനെ സംബന്ധിച്ച് മാത്തുക്കുട്ടി സമ്മാനിച്ചത് വലിയൊരു പരാജയമായിരുന്നു. പലേടത്തുനിന്നായി ശക്തമായ വിമര്‍ശനങ്ങളാണ് ഈ ചിത്രത്തിന് നേരെയുയര്‍ന്നത്. മാത്തുക്കുട്ടിയുണ്ടാക്കിയ പേരുദോഷം തീര്‍ക്കാനായി മമ്മൂട്ടിയും രഞ്ജിത്തും വീണ്ടും ഒന്നിയ്ക്കുകയാണെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.

പക്ഷേ ഇത്തവണ മമ്മൂട്ടിയുടെ ചിത്രത്തിന്റെ സംവിധായകനായിട്ടല്ല രഞ്ജിത്ത് എത്തുന്നത്, നിര്‍മ്മാതാവായിട്ടാണ്. പ്രശസ്ത ക്യാമറാമാന്‍ വേണു സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് രഞ്ജിത്ത് നിര്‍മ്മിക്കാന്‍ പോകുന്നത്. ഉണ്ണി ആര്‍ ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. 2014ല്‍ മമ്മൂട്ടിയുടെ ഏറ്റവും പ്രധാന ചിത്രങ്ങളില്‍ ഒന്നായിരിക്കും ഇതെന്നാണ് സൂചന. ചിത്രത്തിന്റെ പേര്, മറ്റ് താരങ്ങള്‍ ഇവയെക്കുറിച്ചുള്ള വ്യക്തമായ റിപ്പോര്‍ട്ടുകളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.

മോഹന്‍ലാലിനെ നായകനാക്കി ചെയ്യാനുദ്ദേശിച്ച ജി ഫോര്‍ ഗോള്‍ഡ് എന്ന ചിത്രം വേണ്ടെന്നുവച്ചതോടെ അടുത്തൊന്നും തിരക്കിട്ടൊരു ചിത്രം സംവിധാനം ചെയ്യേണ്ടെന്ന തീരുമാനത്തിലാണ് രഞ്ജിത്ത് എന്നാണ് സൂചന.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X