മമ്മൂട്ടിയുടെ കടുവക്കുന്നില്‍ കറിയാച്ചന്‍
രൗദ്രം നേടിയ വിജയം മമ്മൂട്ടിയെയും രഞ്ജി പണിക്കരെയും വീണ്ടും ഒന്നിപ്പിക്കുന്നു. ഇത്തവണ മമ്മൂട്ടിക്ക് പൊലീസ് വേഷമല്ല. ലേലം പോലെ ക്രിസ്ത്യന്‍ പശ്ചാത്തലത്തിലുള്ള ഒരു ചിത്രമൊരുക്കാനാണ് രഞ്ജി പണിക്കരുടെ പദ്ധതി.
സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളും വിജയിപ്പിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് രഞ്ജി പണിക്കര്‍. ഭരത് ചന്ദ്രന്‍ ഐപിഎസിലെയും രൗദ്രത്തിലെയും നായകന്‍മാര്‍ പൊലീസ് ഓഫീസര്‍മാരായിരുന്നു. ആവര്‍ത്തന വിരസത രഞ്ജി പണിക്കരുടെ സിനിമകളുടെ മുഖമുദ്രയാണെങ്കിലും അത് കഥാപാത്രങ്ങളുടെ കാര്യത്തിലെങ്കിലും ഒഴിവാക്കാനാണ് രഞ്ജിയുടെ അടുത്ത ശ്രമം.
മത്സരത്തിനെത്തിയ മറ്റു ചിത്രങ്ങളൊന്നും നിലവാരം പുലര്‍ത്താതെ പോയതാണ് രൗദ്രത്തിന് ഗുണം ചെയ്തത്. സൂപ്പര്‍ഹിറ്റായില്ലെങ്കിലും 2008ല്‍ മമ്മൂട്ടിക്ക് മികച്ച തുടക്കം നല്‍കാന്‍ രഞ്ജി പണിക്കര്‍ക്ക് കഴിഞ്ഞു. ഈ വിജയമാണ് ഇരുവരെയും വീണ്ടും കൈകോര്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്.
കടുവാക്കുന്നില്‍ കറിയാച്ചന്‍ എന്നാണ് മമ്മൂട്ടിയും രഞ്ജി പണിക്കരും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ പേര്. രഞ്ജി പണിക്കര്‍ തിരക്കഥയെഴുതി ജോഷി സംവിധാനം ചെയ്ത ലേലം പോലെ ക്രൈസ്തവ പശ്ചാത്തലത്തിലുള്ള ഒരു ചിത്രമാണ് രഞ്ജി-മമ്മൂട്ടി ടീം പ്ലാന്‍ ചെയ്യുന്നത്. കടുവാക്കുന്നില്‍ കറിയാച്ചനെ ഈ വര്‍ഷത്തെ ക്രിസ്മസ് ചിത്രമായി തിയേറ്ററുകളിലെത്തിക്കാനാണ് പദ്ധതി.


Click it and Unblock the Notifications