»   » ഓണത്തിനുമില്ല, പൂജയ്ക്കുമില്ല... ആരാധകരെ നിരാശരാക്കി മാസ്റ്റര്‍ പീസ്!!! മമ്മൂട്ടിയുടെ എഡ്ഡി വൈകും...

ഓണത്തിനുമില്ല, പൂജയ്ക്കുമില്ല... ആരാധകരെ നിരാശരാക്കി മാസ്റ്റര്‍ പീസ്!!! മമ്മൂട്ടിയുടെ എഡ്ഡി വൈകും...

Posted By: Karthi
Subscribe to Filmibeat Malayalam

വേനലവധി ആഘോഷിക്കാന്‍ രണ്ട് ചിത്രങ്ങളാണ് മമ്മൂട്ടി പ്രേക്ഷകര്‍ക്ക് നല്‍കിയത്. അതില്‍ ദ ഗ്രേറ്റ് ഫാദര്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടുകയും ചെയ്തു. പിന്നാലെ എത്തിയ പുത്തന്‍പണം ബോക്‌സ് ഓഫീസില്‍ തകര്‍ന്നെങ്കിലും അതിനെ മറികടക്കാന്‍ പോന്നതായിരുന്നു ഗ്രേറ്റ് ഫാദറിന്റെ വിജയം. 

പോളണ്ടിനേക്കുറിച്ചല്ല മോഹന്‍ലാലിനേക്കുറിച്ച്, അങ്ങനെ പറഞ്ഞാല്‍ ശ്രീനിവാസന്‍ തല്ലും... ഉറപ്പ്!!!

ഗ്രേറ്റ് ഫാദറിന് ശേഷം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് മാസ്റ്റര്‍പീസ്. പുലിമുരുകന്‍ എന്ന് ബ്ലോക്ക് ബസ്റ്ററിന് ശേഷം ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന എന്ന പ്രത്യേകത മാസ്റ്റര്‍പീസിനുണ്ട്. രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍പീസ് ആരാധകരെ നിരാശരാക്കി റിലീസ് വീണ്ടും മാറ്റിയിരിക്കുകയാണ്.

റിലീസ് വീണ്ടും മാറ്റി മാസ്റ്റര്‍പീസ്

മമ്മൂട്ടിയുടെ ഓണച്ചിത്രമായി മാസ്റ്റര്‍പീസ് തിയറ്ററിലെത്തുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പിന്നീട് ചിത്രത്തിന്റെ റിലീസ് പൂജ അവധിയിലേക്ക് മാറ്റുകയാണ്. ഇപ്പോഴിത് ചില സാങ്കേതിക കാരണങ്ങളാല്‍ ചിത്രത്തിന്റെ റിലീസ് നവംബറിലേക്ക് മാറ്റിയിരിക്കുകയാണ്.

ലക്ഷ്യം 100 കോടി

പുലിമുരുകന്‍ എന്ന നൂറ് കോടി ചിത്രത്തിന് ശേഷം ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രമാണ് മാസ്റ്റര്‍പീസ്. മമ്മൂട്ടിയുടെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രമാണ് മാസ്റ്റര്‍പീസിലൂടെ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മാസ്റ്റര്‍ ഓഫ് മാസസ് എന്ന ടാഗ് ലൈനില്‍ ഇറങ്ങുന്ന ചിത്രം ആക്ഷനും പ്രാധാന്യം നല്‍കുന്നതാണ്.

ക്യാമ്പസ് ചിത്രം

ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന ക്യമ്പസ് ചിത്രമാണ് മാസ്റ്റര്‍പീസ്. എഡ്ഡി എന്ന് വിളിപ്പേരുള്ള എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന ഇംഗ്ലീഷ് പ്രഫസറുടെ വേഷമാണ് ചിത്രത്തില്‍ മമ്മൂട്ടിക്ക്. സ്റ്റൈലിഷ് ഗെറ്റപ്പിലാണ് മമ്മൂട്ടിയുടെ കഥാപാത്രം ചിത്രത്തിലെത്തുന്നത്.

കുഴപ്പക്കാരെ ഒതുക്കാന്‍

കുഴപ്പക്കാരായ വിദ്യാര്‍ത്ഥികളെ ഒതുക്കാന്‍ എത്തുന്ന കുഴപ്പക്കാരനായ അധ്യാപകനാണ് എഡ്ഡി. അതേ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്ന എഡ്ഡി അന്നത്തെ ഏറ്റവും വലിയ കുഴപ്പക്കാരനായിരുന്നു. ഇത് അറിയാവുന്നതുകൊണ്ടാണ് പ്രിന്‍സിപ്പല്‍ എഡ്ഡിയെ അവിടെ നിയമിക്കുന്നതും.

മൂന്ന് നായികമാര്‍

ഭവാനി ദുര്‍ഗ്ഗ എന്ന ഐപിഎസ് ഓഫീസറായി വരലക്ഷ്മിയും കോളേജ് പ്രഫസറായി പൂനം ബജ്‌വയും ചിത്രത്തില്‍ വേഷമിടുന്നു. ഊഴം എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായ ദിവ്യ പിള്ള ഒരു സസ്‌പെന്‍സ് കഥാപാത്രമായി ചിത്രത്തിലുണ്ട്.

വന്‍താരനിര

മമ്മൂട്ടിയെ കൂടാതെ വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ പോലീസ് ഓഫീസറായി ഉണ്ണിമുകുന്ദന്‍ വേഷമിടുന്നു. സന്തോഷ് പണ്ഡിറ്റ് മുഖ്യധാര സിനിമയുടെ ഭാഗമാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഗോകുല്‍ സുരേഷ്‌ഗോപി, ദിവ്യദര്‍ശന്‍, മക്ബുല്‍ സല്‍മാന്‍, സാജു നവോദയ, മുകേഷ്, കൈലാസ്, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ബിഗ് ബജറ്റ് ചിത്രം

ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് റോയല്‍ സിനിമാസിന്റെ ബാനറില്‍ മുന്‍ പ്രവാസിയായ സിഎച്ച് മുഹമ്മദാണ്. റോയല്‍ സിനിമാസിന്റെ ആദ്യ ചിത്രമാണിത്. ഉദയകൃഷ്ണയുടെ വിതരണ കമ്പനിയായ യുകെ സ്റ്റുഡിയോസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

English summary
Masterpiece release date postponed to November.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam