»   » കാര്‍ക്കശ്യക്കാരനായ കോളേജ് പ്രൊഫസറായി മമ്മൂട്ടി ഒപ്പം നാല് നായികമാരും !!

കാര്‍ക്കശ്യക്കാരനായ കോളേജ് പ്രൊഫസറായി മമ്മൂട്ടി ഒപ്പം നാല് നായികമാരും !!

Posted By: Nihara
Subscribe to Filmibeat Malayalam

ശ്യാംധര്‍ ചിത്രത്തിനു ശേഷം അജയ് വാസുദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ചിത്രത്തില്‍ നാല് നായികമാരുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. വരലക്ഷ്മി ശരത് കുമാര്‍, ഹണി റോസ്, റായ് ലക്ഷ്മി, മഹിമാ നമ്പ്യാര്‍, തുടങ്ങിയവരാണ് ഈ മെഗാസ്റ്റാര്‍ ചിത്രത്തില്‍ അണിനിരക്കുന്നത്. തമിഴ് സിനിമയിലെ സജീവ താരമായ കാസര്‍കോട് സ്വദേശ് മഹിമാ നമ്പ്യാര്‍ മലയാളത്തില്‍ അരങ്ങേറുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

പുലിമുരുകന്റെ തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയുടെ അടുത്ത ചിത്രത്തില്‍ മമ്മൂട്ടിയും ഉണ്ണി മുകുന്ദനും ഒരുമിക്കുന്നു. അജയ് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോളേജ് പ്രൊഫസറായാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. നവാഗതനായ ഹനീഫ് അദേനിയുടെ ദി ഗ്രേറ്റ് ഫാദറാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങുന്ന അടുത്ത ചിത്രം.

കാര്‍ക്കശ്യക്കാരനായ കോളേജ് പ്രൊഫസറായി മമ്മൂട്ടി

കാര്‍ക്കശ്യക്കാരനായ കോളേജ് പ്രൊഫസറായാണ് ചിത്രത്തില്‍ മമ്മൂട്ടി വേഷമിടുന്നത്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ യുവതാരം ഉണ്ണി മുകുന്ദനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

മെഗാസ്റ്റാര്‍ ചിത്രത്തില്‍ 4 നായികമാര്‍

വരലക്ഷ്മി ശരത് കുമാര്‍, ഹണി റോസ്, മഹിമാ നമ്പ്യാര്‍, തുടങ്ങിയവരാണ് ഈ മെഗാസ്റ്റാര്‍ ചിത്രത്തില്‍ അണിനിരക്കുന്നത്. തമിഴ് സിനിമയിലെ സജീവ താരമായ കാസര്‍കോട് സ്വദേശ് മഹിമാ നമ്പ്യാര്‍ മലയാളത്തില്‍ അരങ്ങേറുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദനും

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ താരമാണ് ഉണ്ണി മുകുന്ദന്‍. ഈ കലാകാരന്റെ കഴിവിനനുസരിച്ച മികച്ച കഥാപാത്രങ്ങള്‍ ഇതുവരെയും ഉണ്ണിക്ക് ലഭിച്ചിട്ടില്ല. നായകനെ കവച്ചുവെക്കുന്ന രീതിയിലുള്ള ആകാരവടിവുള്ള താരത്തോടൊപ്പം അഭിനയിക്കാന്‍ മുന്‍നിര താരങ്ങള്‍ വരെ മടിച്ചു നിന്ന സംഭവവും ഉണ്ടായിട്ടുണ്ട്. ബോംബെ മാര്‍ച്ച് 12 ലൂടെയാണ് മമ്മൂട്ടിയും ഉണ്ണി മുകുന്ദനും ആദ്യമായി ഒരുമിച്ചത്. ചിത്രം ബോക്‌സോഫീസില്‍ വന്‍പരാജയമായിരുന്നു. പിന്നീട് ഫയര്‍മാനിലൂടെ ഇരുവരും വീണ്ടും ഒന്നിച്ചു. പ്രമേയം കൊണ്ടു തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തില്‍ മേലുദ്യോഗസ്ഥന്റെ കീഴില്‍ കൃത്യതയോടെ ജോലി ചെയ്യുന്ന സബോഡിനേറ്റായി ഉണ്ണി മുകുന്ദന്‍ തിളങ്ങിയിരുന്നു.

കലാലയ പശ്ചാത്തലത്തില്‍

ഉണ്ണി മുകുന്ദനും മമ്മൂട്ടിയും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ക്യാംപസ് പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തെക്കുറിച്ച് ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മാസ് ത്രില്ലറായ ചിത്രത്തിന്റെ പശ്ചാത്തലം ഗവണ്‍മെന്റ് കോളേജാണ്.

റഫ് ആന്‍ഡ് ടഫാണ്

വളരെ കാര്‍ക്കശ്യനായ യാതൊരുവിധ വിട്ടു വീഴ്ചയ്ക്കും തയ്യാറാകാത്ത കാര്‍ക്കശ്യക്കാരനായ അധ്യാപകനായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്. ലുക്കിലും ഭാവത്തിലുമടക്കം റഫ് ആന്‍ഡ് ടഫായ പ്രൊഫസറായാണ് മെഗാസ്റ്റാര്‍ എത്തുന്നത്.

English summary
The director now spills some more details about the plot, Mammootty's character and the cast of the yet-to-be-titled film. Four actresses including varalakshmi sarath kumar will act in this film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam