പലിശക്കാരനായി മമ്മൂട്ടി അജയ് വാസുദേവിനൊപ്പം ഷൈലോക്കില്‍! താരനിരയില്‍ മീനയും രാജ് കിരണും!

Recommended Video

പൊളിച്ചടുക്കി മമ്മൂട്ടിയും അജയ് വാസുദേവും | filmibeat Malayalam

മലയാളത്തിന്റെ അഭിമാനമായ മെഗാസ്റ്റാറിന്റെ പുതിയ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. കരിയറിലെ പുതിയ നേട്ടങ്ങള്‍ സ്വന്തമാക്കി കുതിക്കുകയാണ് മമ്മൂട്ടി. ആദ്യ 100 കോടി നേട്ടവും തമിഴിലേക്കും തെലുങ്കിലേക്കുമുള്ള ശക്തമായ തിരിച്ചുവരവിനുമൊക്കെ ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. നവാഗതരെന്നോ പരിചയസമ്പന്നരെന്നോ ഭേദമന്യേയാണ് അദ്ദേഹം സിനിമ തിരഞ്ഞെടുക്കാറുള്ളത്. രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയായ ഗാനഗന്ധര്‍വ്വനിലാണ് താരമിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്്. അതിനിടയിലാണ് അദ്ദേഹത്തിന്റെ പുതിയ സിനിമയുടെ ടൈറ്റില്‍ ലോഞ്ചും പൂജയും നടക്കുന്നത്. പ്രഖ്യാപനവേള മുതല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ച സിനിമ കൂടിയാണിത്. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒരുമിച്ചെത്തുകയാണ് ഷൈലോക്കിലൂടെ.

രാജാധിരാജയിലൂടെയാണ് ഇരുവരും ആദ്യമായി ഒരുമിച്ചത്. ഇതിന് ശേഷമാണ് ഇരുവരും മാസ്റ്റര്‍പീസിനായി ഒരുമിച്ചത്. പേര് പോലെ തന്നെയായി മാറുകയായിരുന്നു സിനിമ. ആദ്യത്തെ രണ്ട് സിനിമകളിലൂടെ തന്നെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടാന്‍ അജയ് വാസുദേവിന് കഴിഞ്ഞിരുന്നു. പുതിയ സിനിമയിലെ നായകന്‍ മമ്മൂട്ടിയാണെന്ന് അദ്ദേഹം വ്യക്തമാക്കിയതോടെ ആരാധകരുടെ ആകാംക്ഷയും വര്‍ധിക്കുകയായിരുന്നു. പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള മാസ്സ് ചിത്രവുമായിത്തന്നെയാണ് ഇരുവരും ഇത്തവണയും വരുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്. ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ എറണാകുളമാണ്. സിനിമയുടെ പൂജ ചടങ്ങിനിടയിലെ കൂടുതല്‍ വിശേഷങ്ങളെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

സിനിമയുടെ പേര്

സിനിമയുടെ പേര്

ബിഗ് ബജറ്റും ബ്രഹ്മാണ്ഡവുമായ സിനിമകളുള്‍പ്പടെ നിരവധി ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി ഒരുങ്ങുന്നത്. തുടക്കം മുതല്‍ത്തന്നെ അദ്ദേഹത്തിന്റെ സിനിമകള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്. മമ്മൂട്ടിയാണ് അടുത്ത ചിത്രത്തിലെ നായകന്‍ എന്നല്ലാതെ സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും സംവിധായകന്‍ പുറത്തുവിട്ടിരുന്നില്ല. ജൂലൈ 16ന് ചിത്രത്തിന്റെ പൂജ നടക്കുമെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകര്‍ ആകാംക്ഷയിലായിരുന്നു. ഷെര്‍ലോക്, ഷൈലോക്ക് തുടങ്ങിയ പേരുകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നത്. കാത്തിരിപ്പിനൊടുവില്‍ സിനിമയുടെ പേരിനെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍. പൂജ ചടങ്ങിനിടയിലാണ് ടൈറ്റില്‍ ലോഞ്ചും നടത്തിയത്. ഷൈലോക്കെന്നാണ് ചിത്രത്തിന് പേര് നല്‍കിയത്. സംവിധായകന്‍ ജോഷിയായിരുന്നു ടൈറ്റില്‍ ലോഞ്ച് നടത്തിയത്. ഈ പേര് കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തുന്നത് മര്‍ച്ചന്റ് ഓഫ് വെനീസിലെ കഥാപാത്രമാണ്. ഷൈലോക്കായാണോ മമ്മൂട്ടി എത്തുന്നതെന്നായിരുന്നു രഞ്ജിനി ഹരിദാസിന്റെ ചോദ്യം.

മമ്മൂട്ടിക്കൊപ്പം മീനയും

മമ്മൂട്ടിക്കൊപ്പം മീനയും

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് മീന. മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം താരമെത്തിയപ്പോള്‍ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇടവേള അവസാനിപ്പിച്ച് തിരികെയെത്തിയ താരത്തിന് ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്. മമ്മൂട്ടിക്കൊപ്പം മീനയും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ടെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. നായികയായല്ല താരമെത്തുന്നത്. ചിത്രത്തില്‍ മമ്മൂട്ടിക്ക് നായികയില്ലെന്ന തരത്തിലുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. തമിഴ് താരമായ രാജ് കിരണും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

വിദേശ യാത്രയ്ക്ക് ശേഷം

വിദേശ യാത്രയ്ക്ക് ശേഷം

രമേഷ് പിഷാരടി ചിത്രമായ ഗാനഗന്ധര്‍വ്വനിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടുത്തിടെയായിരുന്നു പുറത്തുവന്നത്. ഓണത്തിന് തിയേറ്ററുകളിലേക്കെത്താവുന്ന തരത്തിലാണ് സിനിമയൊരുക്കുന്നതെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രവുമായാണ് മെഗാസ്റ്റാര്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഗാനമേള ഗായകനായ കലാസദന്‍ ഉല്ലാസായാണ് മമ്മൂട്ടി. പുതുമുഖമായ വന്ദിതയാണ് ചിത്രത്തിലെ നായിക. സിനിമയുടെ ചിത്രീകരണം ഈയാഴ്ച പൂര്‍ത്തിയാവും. ഇതിന് ശേഷം കുടുംബസമേതം വിദേശത്തേക്ക് പോവാനുള്ള പ്ലാനിലാണ് മമ്മൂട്ടി. തിരികെ വന്നതിന് ശേഷമായിരിക്കും അജയ് വാസുദേവിനൊപ്പം ജോയിന്‍ ചെയ്യുന്നത്.

മാസ്സ് എന്റര്‍ടൈനര്‍

മാസ്സ് എന്റര്‍ടൈനര്‍

ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്‍സിന്റെ ഒന്‍പതാമത്തെ സിനിമയാണ് ഇത്. അബ്രഹാമിന്റെ സന്തതികള്‍, കസബ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മൂന്നാമതായാണ് ഈ ബാനര്‍ മമ്മൂട്ടിയുടെ സിനിമ നിര്‍മ്മിക്കുന്നത്. അജയ് വാസുദേവിന്റെ കരിയറിലെയും മൂന്നാമത്തെ സിനിമ കൂടിയാണിത്.
മീന, ജോഷി, അരുണ്‍ ഗോപി, ലാലു അലക്‌സ്, ജോബി ജോര്‍ജ്, ലിബര്‍ട്ടി ബഷീര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. മാസ്സ് ചിത്രമായാണ് മമ്മൂട്ടിയും അജയ് വാസുദേവും ഇത്തവണയും എത്തുന്നതെന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ആഗസ്റ്റ് 7 മുതലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. മാസ്സ് ചിത്രമായിരിക്കും ഇതെന്നും ആരാധകരെ ത്രസിപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങളുണ്ടാവുമെന്നുമുള്ള പ്രതീക്ഷയായിരുന്നു അദ്ദേഹം പങ്കുവെച്ചത്. ബിബിന്‍ മോഹനും അനീഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

 മീനയും രാജ് കിരണും

മീനയും രാജ് കിരണും

മീനയെ ആദ്യമായി സിനിമയില്‍ പരിചയപ്പെടുത്തിയത് രാജ് കിരണായിരുന്നു. ഈ ചിത്രത്തിലെ നായകന്‍ അദ്ദേഹമാണെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. ഇതാദ്യമായാണ് അദ്ദഹമൊരു മലയാള സിനിമയില്‍ അഭിനയിക്കുന്നത്. അദ്ദേഹത്തിന്റെ നായികയായാണ് മീനയെത്തുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വേര്‍പിരിഞ്ഞ താരജോഡിയെ 28 വര്‍ഷത്തിന് ശേഷം ഒരുമിപ്പിക്കാനുള്ള ദൗത്യമാണ് ഇത്തവണ താനെറ്റെടുത്തതെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. സത്യന്‍ മാഷും നസീര്‍ സാറുമൊക്കെ അരങ്ങ് തകര്‍ത്ത മലയാള സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. മമ്മൂട്ടി സാറിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ താന്‍ സന്തുഷ്ടനാണെന്നും അദ്ദേഹം പറയുന്നു. നിങ്ങളാണ് പരിചയപ്പെടുത്തിയതെങ്കിലും സീനിയര്‍ താനാണെന്നായിരുന്നു മീനയുടെ കമന്റ്. മമ്മൂക്കയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നായിരുന്നു മീനയും പറഞ്ഞത്.

സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ച് ആന്റണി പെരുമ്പാവൂര്‍

സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ച് ആന്റണി പെരുമ്പാവൂര്‍


മലയാളത്തിലെ ഏറ്റവും മികച്ച വിജയമായി മാറട്ടെ ചിത്രമെന്നായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ ആശംസ. അദ്ദേഹമായിരുന്നു സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചത്. മാസ്സായിരിക്കും ഈ സിനിമയെന്നായിരുന്നു ഗോപി സുന്ദറും ഗാനരചയിതാവായ ബികെ ഹരിനാരായാണനും പറഞ്ഞത്. ചിത്രത്തിന് ആശംസ നേരാനായി മുകേഷും എത്തിയിരുന്നു. ഡിസംബര്‍ 31 വരെ താന്‍ തമാശയൊന്നും പറയില്ലെന്നും എന്ത് പറഞ്ഞാലും വളച്ചൊടിക്കുന്ന അവസ്ഥയാണെന്നും ഈ സിനിമയുടെ കഥ മമ്മൂട്ടിയുടെ ജീവിതത്തില്‍ നിന്നും പകര്‍ത്തിയതാണെന്ന് വേണമെങ്കില്‍ പറയാമെന്നും താനങ്ങനെ പറയില്ലെന്നുമായിരുന്നു മുകേഷിന്റെ കമന്റ്. അത് കേട്ട് മമ്മൂട്ടിയും മീനയുമെല്ലാം പൊട്ടിച്ചിരിക്കുകയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X