ബോക്‌സോഫീസില്‍ വിജയമാവര്‍ത്തിക്കാന്‍ മമ്മുക്കയുടെ ഷെര്‍ലോക്? അജയ് വാസുദേവ് ചിത്രം വരുന്നു
Recommended Video
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. ഈ വര്‍ഷം കൈനിറയെ സിനിമകളാണ് സൂപ്പര്‍താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഒപ്പം അജയ് വാസുദേവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രവും എത്തുന്നുണ്ട്. രാജാധിരാജ എന്ന സിനിമയിലൂടെ മലയാളത്തില്‍ ഒന്നിച്ച കൂട്ടുകെട്ടാണ് ഇരുവരും.
തുടര്‍ന്ന് മാസ്റ്റര്‍പീസ് എന്നൊരു ഹിറ്റ് സിനിമയും ഈ കൂട്ടുകെട്ടില്‍ റിലീസ് ചെയ്തിരുന്നു. ആദ്യ രണ്ട് ചിത്രങ്ങള്‍ക്ക് ശേഷമാണ് മൂന്നാമത്തെ സിനിമയുമായി ഇരുവരും എത്തുന്നത്. പ്രീ പ്രൊഡക്ഷന്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ മെഗാസ്റ്റാര്‍ ചിത്രത്തിന്റെ ടൈറ്റില്‍ സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടുകളും സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരിക്കുകയാണ്.

മമ്മൂട്ടി അജയ് വാസുദേവ് കൂട്ടുകെട്ട്
ഇക്കൊല്ലം തുടര്‍ച്ചയായ വിജയ ചിത്രങ്ങളുമായി മുന്നേറുന്നതിനിടെയാണ് മമ്മൂട്ടി അജയ് വാസുദേവ് കൂട്ടുകെട്ടില്‍ പുതിയ സിനിമ വരുന്നത്. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്. ഇത്തവണയും ഒരു മാസ് ചിത്രം തന്നെയാകും അണിയറയില്‍ ഒരുങ്ങുകയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിനിമയുടെതായി പുറത്തിറങ്ങിയ ഫാ്ന്‍മേയ്ഡ് പോസ്റ്ററുകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

ഗാനഗന്ധര്‍വ്വന്‍ എന്ന ചിത്രത്തിന് ശേഷമായിരിക്കും
രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വ്വന്‍ എന്ന ചിത്രത്തിന് ശേഷമായിരിക്കും മമ്മൂട്ടി അജയ് വാസുദേവ് ചിത്രം ആരംഭിക്കുക. ജൂലായ് 16നാണ് മമ്മൂട്ടി- അജയ് വാസുദേവ് ചിത്രം ആരംഭിക്കുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എറണാകുളമാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് സിനിമ നിര്‍മ്മിക്കുന്നത്.

സിനിമയുടെ ടൈറ്റില്‍
ബിഗ് ബഡ്ജറ്റ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നതിനിടെ സിനിമയുടെ ടൈറ്റില്‍ സംബന്ധിച്ചു പുതിയ റിപ്പോര്‍ട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. ഷെര്‍ലോക് എന്നാണ് സിനിമയ്ക്ക് ടൈറ്റില്‍ ഇട്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെയുണ്ടായിട്ടില്ല. തമിഴ് താരം രാജ് കിരണും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ടെന്ന് അറിയുന്നു. ജൂലായ് 16ന് നടക്കുന്ന പൂജാ ചടങ്ങുകളോടെ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാവുമെന്നും അറിയുന്നു.

വമ്പന്‍ താരനിര
വമ്പന്‍ താരനിരയാണ് ഇത്തവണയും മമ്മൂട്ടി ചിത്രത്തില്‍ അണിനിരക്കുന്നത്. . ഇത്തവണ ഗോപീ സുന്ദറാണ് മമ്മൂട്ടി അജയ് വാസുദേവ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. സിനിമ ഒരു പക്ക മാസ് എന്റര്‍ടെയ്നറായിരിക്കുമെന്ന് സംഗീത സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

പുതിയ സിനിമകള്‍
ബിബിന്‍ മോഹന്‍ അനീഷ് ഹമീദ് തുടങ്ങിയവരുടെ തിരക്കഥയിലാണ് സംവിധായകന്‍ പുതിയ ചിത്രം അണിയിച്ചൊരുക്കുന്നത്. ആദ്യ രണ്ടു ചിത്രങ്ങളും ഹിറ്റാക്കിയ മമ്മൂക്ക അജയ് വാസുദേവ് കൂട്ടുകെട്ടിലുളള പുതിയ ചിത്രത്തിനായും ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.മമ്മൂട്ടി അജയ് വാസുദേവ് ചിത്രത്തിനു പുറമെ മാമാങ്കം, ബിലാല്‍, അമീര്‍ , ഗാനഗന്ധര്‍വ്വന്‍ തുടങ്ങിയ സിനിമകളും മെഗാസ്റ്റാറിന്റെതായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളാണ്.


Click it and Unblock the Notifications











