»   » മമ്മൂട്ടിയും നയന്‍താരയും താരജോഡികളായെത്തുന്ന എകെ സാജന്റെ ചിത്രത്തിന് പേരിട്ടു

മമ്മൂട്ടിയും നയന്‍താരയും താരജോഡികളായെത്തുന്ന എകെ സാജന്റെ ചിത്രത്തിന് പേരിട്ടു

Posted By:
Subscribe to Filmibeat Malayalam

ഭാസ്‌കര്‍ ദ റാസ്‌ക്കല്‍ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയെയും നയന്‍താരയെയും താരജോഡികളാക്കി എകെ സാജന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് പേരിട്ടു. മമ്മൂട്ടി വീണ്ടും വക്കീല്‍ കുപ്പായം അണിയുന്ന ചിത്രത്തിന് സോളമന്റെ കൂടാരം എന്നാണ് പേര്‍ നല്‍കിയിരിക്കുന്നത്.

ഷി ടാക്‌സി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ഷീലു എബ്രഹാം ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്. തൃശ്ശൂരും പരിസര പ്രദേശത്തുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുക. തുടര്‍ന്ന് വായിക്കൂ...

മമ്മൂട്ടിയും നയന്‍താരയും താരജോഡികളായെത്തുന്ന എകെ സാജന്റെ ചിത്രത്തിന് പേരിട്ടു

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ എകെ സാജന്‍ ഒരുക്കുന്ന ചിത്രമാണ് സോളമന്റെ കൂടാരം. ഇന്റര്‍കാസ്റ്റ് മാര്യേജിനെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്.

മമ്മൂട്ടിയും നയന്‍താരയും താരജോഡികളായെത്തുന്ന എകെ സാജന്റെ ചിത്രത്തിന് പേരിട്ടു

യഥാര്‍ത്ഥ ജീവിതത്തിലും വക്കീലായ മമ്മൂട്ടി വീണ്ടും വക്കീല്‍ കുപ്പായം അണിയുകയാണ് ഈ ചിത്രത്തിലൂടെ. കമ്യൂണിസ്റ്റ് പ്രത്യാശാസ്ത്രത്തില്‍ വിശ്വസിക്കുന്ന അഡ്വ. ലൂയീസ് പോത്തന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിയ്ക്കുന്നത്

മമ്മൂട്ടിയും നയന്‍താരയും താരജോഡികളായെത്തുന്ന എകെ സാജന്റെ ചിത്രത്തിന് പേരിട്ടു

അഡ്വ. ലൂയിസ് പോത്തന്റെ ഭാര്യയായ വാസുകി എന്ന കഥാപാത്രമായി നയന്‍താരയാണ് ചിത്രത്തിലെ നായിക വേഷം ചെയ്യുന്നത്.

മമ്മൂട്ടിയും നയന്‍താരയും താരജോഡികളായെത്തുന്ന എകെ സാജന്റെ ചിത്രത്തിന് പേരിട്ടു

ഭാസ്‌കര്‍ ദ റാസ്‌ക്കല്‍ എന്ന സിദ്ദിഖ് ചിത്രത്തിന് വേണ്ടിയാണ് മമ്മൂട്ടിയും നയന്‍താരയും ഒടുവില്‍ ഒന്നിച്ചത്. നേരത്തെ തസ്‌കരവീരന്‍, രാപ്പകല്‍ എന്നീ ചിത്രങ്ങളിലും മമ്മൂട്ടിയും നയനും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

മമ്മൂട്ടിയും നയന്‍താരയും താരജോഡികളായെത്തുന്ന എകെ സാജന്റെ ചിത്രത്തിന് പേരിട്ടു

ഷി ടാക്‌സി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ഷീലു എബ്രഹാം ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു. മോഹന്‍ലാല്‍ നായകനാകുന്ന കനല്‍ എന്ന ചിത്രത്തിലാണ് ഷീലു ഒഠുവില്‍ അഭിനയിച്ചത്.

English summary
The much awaited Mammootty film directing by A K Sajan will start on this coming August 21 and now the latest on the film says that it is titled as Solamante Koodaram.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam