തിരക്കഥ പുരോഗമിക്കുന്നു, പുതിയ നിയമത്തിന് ശേഷം മമ്മൂട്ടിയും എകെ സാജനും വീണ്ടും ഒന്നിക്കുന്നു!
മമ്മൂട്ടിയെയും നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി എകെ സാജന്‍ സംവിധാനം ചെയ്ത ചിത്രമാണ് പുതിയ നിയമം.
മമ്മൂട്ടിയെയും നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി എകെ സാജന്‍ സംവിധാനം ചെയ്ത ചിത്രമാണ് പുതിയ നിയമം. ചിത്രം തിയേറ്ററുകളില്‍ വിജയം നേടി. ഇപ്പോഴിതാ മമ്മൂട്ടി-എകെ സാജന്‍ വീണ്ടും ഒന്നിക്കുന്നു.
ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായി വരികയാണ്. ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കുമെന്ന് സംവിധായകന്‍ എകെ സാജന്‍ സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടില്‍ അവതരിപ്പിക്കുന്നതെന്നും എകെ സാജന്‍ പറഞ്ഞു. എന്നാല്‍ ചിത്രത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും തന്നെ പുറത്ത് വിട്ടിട്ടില്ല.
അതേ സമയം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുത്തന്‍ പണം എന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍ മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ദ ഗ്രേറ്റ് ഫാദറാണ് റിലീസ് കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം.


Click it and Unblock the Notifications











