»   » അല്‍ഫോണ്‍സ് പുത്രന്റെ അടുത്ത ചിത്രത്തില്‍ മമ്മൂട്ടി

അല്‍ഫോണ്‍സ് പുത്രന്റെ അടുത്ത ചിത്രത്തില്‍ മമ്മൂട്ടി

Posted By:
Subscribe to Filmibeat Malayalam

നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ മികച്ച സംവിധായകരുടെ നിരയില്‍ സ്ഥാനം കണ്ടെത്തിയിരിക്കുയാണ് അല്‍ഫോണ്‍ഡസ് പുത്രന്‍. പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമേതാണെന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമാ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത.

അല്‍ഫോണ്‍സ് അടുത്തതായി സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തില്‍ നായകനായെത്തുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണത്രെ. എന്നാല്‍ വാര്‍ത്ത മമ്മൂട്ടിയോ അല്‍ഫോണ്‍സ് പുത്രനോ സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നു എന്ന് പറയാനുള്ള കാരണങ്ങള്‍, തുടര്‍ന്ന് വായിക്കൂ...

അല്‍ഫോണ്‍സ് പുത്രന്റെ അടുത്ത ചിത്രത്തില്‍ മമ്മൂട്ടി

അല്‍ഫോണ്‍സ് പുത്രന്റെ സിനിമകള്‍ മമ്മൂട്ടിയ്ക്ക് വളരെ ഇഷ്ടമാണ്. പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി ലീക്കയപ്പോഴൊക്കെ മമ്മൂട്ടിയും പ്രതികരിച്ചിട്ടുണ്ട്. അദ്ദേഹത്തിനൊപ്പ ഒരു സിനിമ ചെയ്യാന്‍ മമ്മൂട്ടിയ്ക്ക് ആഗ്രഹമുണ്ടത്രെ

അല്‍ഫോണ്‍സ് പുത്രന്റെ അടുത്ത ചിത്രത്തില്‍ മമ്മൂട്ടി

ബിഗ് ബജറ്റ് ചിത്രങ്ങളൊന്നും ഇപ്പോള്‍ തിരഞ്ഞെടുക്കേണ്ടെന്നാണ് മമ്മൂട്ടിയുടെ തീരുമാനം. അതൊക്കെ വലിയ റിസ്‌കാണ്. ചെറിയ ബഡ്ജറ്റുള്ള, ലൈറ്റ്-ഹാര്‍ട്ട് ചിത്രങ്ങളില്‍ അഭിനയിക്കാനാണ് മമ്മൂട്ടിയ്‌ക്കോള്‍ താത്പര്യം. പുത്രന്റെ ചിത്രങ്ങള്‍ അത്തരത്തിലുള്ളതാണ്.

അല്‍ഫോണ്‍സ് പുത്രന്റെ അടുത്ത ചിത്രത്തില്‍ മമ്മൂട്ടി

മമ്മൂട്ടി ഡേറ്റ് നല്‍കി രക്ഷപ്പെട്ട സംവിധായകരും മലയാളത്തിലുണ്ട്. ലാല്‍ ജോസ്, ആഷിഖ് അബു, അമല്‍ നീരദ്, അന്‍വര്‍ റഷീദ് തുടങ്ങിയവരുടെ ആദ്യ ചിത്രം മമ്മൂട്ടിയ്‌ക്കൊപ്പമായിരുന്നു. പുതിയ തലമുറയ്‌ക്കൊപ്പം സിനിമകള്‍ ചെയ്യാന്‍ എന്നും തത്പര്യം പ്രകടിപ്പിക്കുന്ന നടനാണ് മമ്മൂട്ടി

അല്‍ഫോണ്‍സ് പുത്രന്റെ അടുത്ത ചിത്രത്തില്‍ മമ്മൂട്ടി

യുവ തലമുറയ്‌ക്കൊപ്പം ജോലി ചെയ്യുമ്പോള്‍ തനിക്കും ആ യുവത്വം നിലനിര്‍ത്താന്‍ കഴിയുന്നു എന്നാണ് മമ്മൂട്ടി പറയുന്നത്. അത്തരക്കാരില്‍ നിന്ന് പഠിക്കാനും ഏറെയുണ്ടെന്ന് മെഗാസ്റ്റാര്‍ പറയുന്നു. വാര്‍ത്തകള്‍ സത്യമാണെങ്കില്‍ അധികം വൈകാതെ മമ്മൂട്ടിയും പുത്രനും കൈകോര്‍ക്കുമെന്ന് പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം

English summary
Mammootty, the Big M of Mollywood, is reportedly all set to play the lead role in Alphonse Puthren's next directorial venture. The Premam director and the actor have not confirmed the reports yet.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam