അന്‍വറും അമലും പറയുന്നു, മമ്മൂട്ടി സ്റ്റൈല്‍ ക ബാപ്പ്
ചുരുക്കം ചില സിനിമകളിലൂടെ തന്നെ തന്റെ സംവിധാന മികവ് തെളിയിച്ച സംവിധായകനാണ് അമല്‍ നീരദ്. ഇപ്പോള്‍ 'ഇയ്യോബിന്റെ പുസ്തകം' എന്ന ചിത്രത്തിന്റെ വിജയവുമായി നില്‍ക്കുന്ന അമല്‍ നീരദ് തന്റെ അടുത്ത ചിത്രത്തെ കുറിച്ച് പഖ്യാപിച്ചു. മമ്മൂട്ടിയാണ് ചിത്രത്തിലെ നായകന്‍.
മമ്മൂട്ടിയെ നായകനാക്കി ബിഗ് ബി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് അമല്‍ നീരദ് സിനിമാ ലോകത്ത് എത്തുന്നത്. മറ്റൊന്നുകൂടെയുണ്ട്, ചിത്രം നിര്‍മിക്കുന്നത് അന്‍വര്‍ റഷീദായിരിക്കും എന്നതാണ്. മമ്മൂട്ടിയ്‌ക്കൊപ്പം രാജമാണിക്യം എന്ന ചിത്രത്തില്‍ സംവിധാനം ചെയ്തുകൊണ്ടാണ് അന്‍വര്‍ റഷീദും സിനിമയില്‍ പിച്ചവയ്ക്കുന്നത്.

ബി ആര്‍ ഉണ്ണിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതുന്നത്. 'സ്റ്റൈല്‍ കാ ബാപ്പ്' എന്ന് ചിത്രത്തിന് പേര് നല്‍കിയെന്നാണ് വിവരം. അന്‍വറും അമലും ഇപ്പോള്‍ തങ്ങളുടെ പുതിയ ചിത്രങ്ങളുടെ ജോലികളുമായി തിരക്കിലാണ്. അത് കഴിഞ്ഞാലുടന്‍ മമ്മൂട്ടി ചിത്രത്തിലേക്ക് കടക്കും.
അന്‍വറിപ്പോള്‍ പൂര്‍ണമായും നിര്‍മാണത്തിലേക്ക് ശ്രദ്ധ കൊടുത്തിരിക്കുകയാണ്. നിവിന്റെ 'പ്രേമം', ഫഹദ് ഫാസിലിന്റെ 'മറിയം മുക്ക്' എന്നീ ചിത്രങ്ങളാണ് ഇപ്പോള്‍ റിലീസിന് തയ്യാറെടുക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി 'അരിവാള്‍ച്ചുറ്റിക നക്ഷത്രം' എന്നൊരു ചിത്രം കൂടെ അമല്‍ നീരദ് ആസൂത്രണം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications











