twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിക്കായി വീണ്ടുമൊരു ഗ്യാങ്ങ്സ്റ്റര്‍ ചിത്രമൊരുക്കാന്‍ ആഷിക്ക് അബു? സിനിമ വരുന്നു

    By Midhun Raj
    |

    മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കിയുളള ഡാഡി കൂള്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ആഷിക്ക് അബു. മമ്മൂട്ടി പോലീസ് വേഷത്തിലെത്തിയ സിനിമ തിയ്യേറ്ററുകളില്‍ നിന്നും ശരാശരി വിജയമാണ് നേടിയത്. ഡാഡി കൂളിന് ശേഷം 2014ല്‍ പുറത്തിറങ്ങിയ ഗ്യാങ്ങ്സ്റ്റര്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒരുമിച്ചത്.

    വലിയ ഹൈപ്പുകളുമായി എത്തിയ സിനിമ തിയ്യേറ്റുകളില്‍ പരാജയപ്പെടുകയാണ് ഉണ്ടായത്. മമ്മൂക്കയ്‌ക്കൊപ്പം വീണ്ടുമൊരു ഗ്യാങ്ങ്സ്റ്റര്‍ ചിത്രം ചെയ്യാന്‍ ആഷിക്ക് അബു ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

    mammootty-aashiq abu

    ഞങ്ങള്‍ ആര്‍ക്കും തോന്നാത്തതാണ് നിങ്ങള്‍ ചെയ്തത്! നൗഷാദിനെ അഭിനന്ദിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടിയുംഞങ്ങള്‍ ആര്‍ക്കും തോന്നാത്തതാണ് നിങ്ങള്‍ ചെയ്തത്! നൗഷാദിനെ അഭിനന്ദിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടിയും

    ഗ്യാങ്ങ്‌സ്റ്ററില്‍ സംഭവിച്ച പാളിച്ചകള്‍ തിരുത്തി അഞ്ചു വര്‍ഷത്തിനുളളില്‍ സിനിമയില്‍ സംഭവിച്ച മാറ്റങ്ങളെ കൂടി ഉള്‍ക്കൊണ്ടുകൊണ്ടുളള ഒരു ശ്രമമാണ് ആഷിക്ക് ആഗ്രഹിക്കുന്നതെന്ന് അറിയുന്നു.

    സഹജീവികള്‍ക്കായി മനുഷ്യത്വത്തിന്റെ പ്രതീകമായി മാറിയ നൗഷാദുമാര്‍! വെെറലായി ജോയ് മാത്യൂവിന്റെ പോസ്റ്റ്സഹജീവികള്‍ക്കായി മനുഷ്യത്വത്തിന്റെ പ്രതീകമായി മാറിയ നൗഷാദുമാര്‍! വെെറലായി ജോയ് മാത്യൂവിന്റെ പോസ്റ്റ്

    മമ്മൂട്ടി സമ്മതം മൂളിയാല്‍ അടുത്ത വര്‍ഷം തന്നെ ചിത്രം യാഥാര്‍ത്ഥ്യമാകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മമ്മൂട്ടിക്ക് പുറമെ ഒരു മോഹന്‍ലാല്‍ ചിത്രത്തിനായും ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ആഷിക്ക് അബു നേരത്തെ വ്യക്തമാക്കിയിരുന്നു.

    അതേസമയം കൈനിറയെ സിനിമകളാണ് മമ്മൂക്കയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരക്കുന്നത്. ചരിത്ര പശ്ചാത്തലത്തിലുളളതും മാസ് എന്റര്‍ടെയ്‌നറുകളുമായ സിനിമകളാണ് മെഗാസ്റ്റാറിന്റെതായി കൂടുതലായി വരുന്നത്.

    English summary
    Mammootty and aashiq abu's gangster movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X