»   » 17 വര്‍ഷത്തിനു ശേഷം വീണ്ടും ആ കൂട്ടുകെട്ട്, പ്രിയദര്‍ശന്‍ മമ്മൂട്ടി ചിത്രത്തില്‍ ദിലീപും എത്തുന്നു

17 വര്‍ഷത്തിനു ശേഷം വീണ്ടും ആ കൂട്ടുകെട്ട്, പ്രിയദര്‍ശന്‍ മമ്മൂട്ടി ചിത്രത്തില്‍ ദിലീപും എത്തുന്നു

Posted By: Nihara
Subscribe to Filmibeat Malayalam

മലയാളികള്‍ക്ക് ഹിറ്റുകള്‍ സമ്മാനിച്ച സൂപ്പര്‍ സംവിധായകനാണ് പ്രിയദര്‍ശന്‍. 17 വര്‍ഷത്തിനു ശേഷം പ്രിയദര്‍ശനും മമ്മൂട്ടിയും വീണ്ടും ഒരുമിക്കുകയാണ്. ചിത്രത്തില്‍ ദിലീപും ഉണ്ടെന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മലയാളത്തിലും ഹിന്ദിയിലുമായാണ് ചിത്രം ഒരുക്കുന്നത്.

മോഹന്‍ലാലിനെ നായകനാക്കി നിരവധി സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും മമ്മൂട്ടിക്കൊപ്പം മൂന്നു ചിത്രമാണ് പ്രിയദര്‍ശന്‍ ചെയ്തിട്ടുള്ളൂ. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ രാക്കുയിലിന്‍ രാഗസദസ്സില്‍, നമ്പര്‍ 20 മദ്രാസ് മെയില്‍, മേഘം എന്നീ ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയത്. മേഘത്തില്‍ മമ്മൂട്ടിക്കൊപ്പംദിലീപും വേഷമിട്ടിരുന്നു.

17 വര്‍ഷങ്ങള്‍ക്കു ശേഷം ഹിറ്റ് കൂട്ടുകെട്ട് ഒരുമിക്കുന്നു

ബോക്‌സോഫീസില്‍ മികച്ച കളക്ഷന്‍ നേടിയ ചിത്രമാണ് മേഘം. 17 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇറങ്ങിയ ചിത്രത്തിലെ ഗാനങ്ങളും ഹാസ്യ രംഗങ്ങളും ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്.

ബോക്‌സോഫോസീല്‍ പാളിയ വെട്ടം

2004 ല്‍പുറത്തിറങ്ങിയ വെട്ടത്തിലാണ് ദിലീപും പ്രിയദര്‍ശനും അവസാനമായി ഒരുമിച്ചത്. ഹിന്ദി സിനിമയുടെ റീമേക്ക് ചിത്രമായ വെട്ടം ബോക്‌സോഫീസില്‍ വന്‍പരാജയമായിരുന്നുവെങ്കിലും ചിത്രത്തിലെ ഗാനങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു.

മോഹന്‍ലാലിന് അവാര്‍ഡ് നല്‍കിയിനെതിരെ വിമര്‍ശനം

ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തില്‍ മോഹന്‍ലാലിനും അക്ഷയ് കുമാറിനും പുരസ്‌കാരം ലഭിച്ചപ്പോള്‍ മുതല്‍ പ്രിയദര്‍ശന് നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ജൂറി ചെയര്‍മാന്‍ എന്നതിനുമപ്പുറത്തേക്ക് സുഹൃത്തുക്കള്‍ക്കാണ് പുരസ്‌കാരം നല്‍കിയതെന്നായിരുന്നു പ്രധാന വിമര്‍ശനം.

ഒപ്പം ഹിന്ദിയിലേക്ക്

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രമായ ഒപ്പത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത് . ബോക്‌സോഫോസീല്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടിയ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഒരുക്കുന്ന തിരക്കിലാണ് പ്രിയദര്‍ശന്‍ എന്നുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്.

English summary
We had earlier reported that Priyadarshan would be teaming up with Megastar Mammootty for a movie after 17 long years. New updates suggest that Dileep is also playing a lead in the flick. If the movie happens, it would be after a long time Malayalis see a super combo coming up with a film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam