മമ്മൂട്ടി ചിത്രത്തിനായി സാബു സിറിള്‍ ഉണ്ടാക്കിയ ആ സ്രാവ്, അമരത്തെ കുറിച്ചുളള ഓര്‍മ്മ

By Midhun Raj

മമ്മൂട്ടി ഭരതന്‍ കൂട്ടുകെട്ടില്‍ 1991ല്‍ പുറത്തിറങ്ങിയ അമരം ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിലൊന്നാണ്. അമരത്തില്‍ അച്ചൂട്ടി എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനമാണ് മമ്മൂട്ടി കാഴ്ചവെച്ചത്. ഒപ്പം മുരളി, മാതു, അശോകന്‍, കെപിഎസി ലളിത, ചിത്ര, ബാലന്‍ കെ നായര്‍, കുതിരവട്ടം പപ്പു, സൈനുദീന്‍ ഉള്‍പ്പെടെയുളള താരങ്ങളും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. എകെ ലോഹിതദാസിന്റെ തിരക്കഥയില്‍ ഒരുങ്ങിയ അമരം ഇന്നും മലയാളത്തിലെ എവര്‍ഗ്രീന്‍ ക്ലാസിക്ക് ചിത്രങ്ങളിലൊന്നാണ്.

അമരത്തിന് വേണ്ടി അന്ന് കലാസംവിധാനം നിര്‍വ്വഹിച്ചത് ബാഹുബലിയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട ആര്‍ട്ട് ഡയറക്ടര്‍ സാബു സിറിളായിരുന്നു. അതേസമയം
മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അമരം ഓര്‍മ്മകള്‍ പങ്കുവെച്ച് സാബു സിറിള്‍ എത്തിയിരുന്നു.

ചെന്നൈയിലെ ഒരു സ്റ്റുഡിയോയില്‍

ചെന്നൈയിലെ ഒരു സ്റ്റുഡിയോയില്‍ സാബു ഉണ്ടാക്കിവെച്ച കാര്‍ കണ്ടാണ് സംവിധായകന്‍ ഭരതന്‍ അദ്ദേഹത്തെ സിനിമയിലേക്ക് വിളിക്കുന്നത്. അന്ന് കലാസംവിധായകനായി അത്ര പ്രവൃത്തിപരിചയം ഇല്ലാത്ത ആളായിരുന്നു സാബു സിറിള്‍. ഞാന്‍ ഒരു സിനിമ ചെയ്യുന്നുണ്ട്, കടലില്‍ ഇറക്കാവുന്നൊരു സ്രാവിനെ ചെയ്യാന്‍ പറ്റുമോ എന്ന് സാബു സിറിളിനോട് ഭരതന്‍ അന്ന് അങ്ങാട്ട് ചോദിക്കുകയായിരുന്നു.

ഇതിന് ചെയ്യാമെന്ന് മറുപടി സാബു സിറിള്‍

ഇതിന് ചെയ്യാമെന്ന് മറുപടി സാബു സിറിള്‍ നല്‍കി. തുടര്‍ന്ന് ഏറെ ദിവസം തലപുകച്ച ശേഷം അദ്ദേഹം ഒരു സ്രാവിനെ ഉണ്ടാക്കികൊടുത്തു. എങ്ങനെ ചെരിഞ്ഞാലും ചിറകു മുളകിലേക്ക് പൊങ്ങിക്കിടക്കുന്ന സ്രാവ്. തൊലിയുടെ നിറം പോലും ശരിക്കുളള സ്രാവിന്റേത് പോലെ തന്നെയാണ്. സ്വയം വായ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നൊരു സ്രാവ്.

ഏറെ ദിവസത്തെ ഗവേണഷത്തിന്

ഏറെ ദിവസത്തെ ഗവേഷണത്തിന് ശേഷമായിരുന്നു സാബു സിറിള്‍ അത് ചെയ്തത്. തുടര്‍ന്ന് ഒരു ദിവസം ആലപ്പുഴ കായലിലിട്ട് അതിനെ പരീക്ഷിച്ചു. അന്ന് സംവിധായകന്‍ തിരിച്ചറിഞ്ഞു ഞാന്‍ കണ്ടെത്തിയത് ഒരു ജീനിയസിനെയാണെന്ന്. അന്ന് വെളളത്തില്‍ മുങ്ങിക്കിടക്കുന്ന സ്രാവിനെ കാണാന്‍ കൊതുമ്പുവെളളം തുഴഞ്ഞാണ് മമ്മൂട്ടിയെത്തിയത്. മമ്മൂട്ടിയും അത് കണ്ട് അത്ഭുതപ്പെട്ടു.

നാല് തവണ മികച്ച പ്രൊഡക്ഷന്‍

നാല് തവണ മികച്ച പ്രൊഡക്ഷന്‍ ഡിസൈനിംഗിനുളള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ കലാസംവിധായകനാണ് സാബു സിറിള്‍. ബാഹുബലി സീരിസ്, എന്തിരന്‍ പോലുളള ബ്രഹ്മാണ്ഡ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലെല്ലാം തന്നെ അദ്ദേഹം പ്രവര്‍ത്തിച്ചു. മലയാളത്തില്‍ ഒടുവിലായി പ്രിയദര്‍ശന്റെ മരക്കാര്‍ അറബിക്കടലിന്‌റെ സിഹം ചിത്രത്തിന് വേണ്ടിയാണ് അദ്ദേഹം കലാസംവിധാനം നിര്‍വ്വഹിച്ചത്. തേന്മാവിന്‍ കൊമ്പത്തിന് ചെയ്ത കലാസംവിധാനത്തിനാണ് സാബു സിറിളിന് ആദ്യമായി മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുളള ദേശീയ പുരസ്‌കാരം ലഭിച്ചത്.

Recommended Video

ദുല്‍ഖറിന്റെ ഒന്‍പത് സുന്ദര വര്‍ഷങ്ങള്‍ | FilmiBeat Malayalam

സ്വിം സ്യൂട്ടില്‍ ഗ്ലാമറസായി നടി, പുതിയ ചിത്രങ്ങള്‍ കാണാം

More from Filmibeat

Read more about: mammootty bharathan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X