For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  100 കോടി വീതം സ്വന്തമാക്കി മമ്മൂട്ടിയും ദുൽഖറും; ബോക്‌സോഫീസിൽ വാപ്പയും മകനും ചേര്‍ന്ന് റെക്കോർഡ് സൃഷ്ടിച്ചു

  |

  കൊവിഡ് വന്നതിന് ശേഷം പ്രതിസന്ധിയിലായ സിനിമാലോകം വീണ്ടും സജീവമായതിന് പിന്നാലെ സൂപ്പര്‍ഹിറ്റുകളും ബ്ലോക്ബസ്റ്ററുകളുമൊക്കെയാണ്. എന്നാല്‍ കുറേ കാലമായി നൂറ് കോടി ക്ലബ്ബിലെത്തുന്ന സിനിമ എന്ന തരത്തില്‍ കൂടുതല്‍ വാര്‍ത്തകളൊന്നും പുറത്ത് വിടാന്‍ സധിച്ചിരുന്നില്ല. ഏറ്റവും പുതിയതായി മമ്മൂട്ടിയുടെയും മകന്‍ ദുല്‍ഖര്‍ സല്‍മാന്റെയും സിനിമകളെ കുറിച്ചുള്ള ചില വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

  ഈ വര്‍ഷം ഇരുവരും നായകന്മാരായി അഭിനയിച്ച് പുറത്തിറക്കിയ സിനിമകളെല്ലം തിയറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റുന്ന കാഴ്ചയാണ് കണ്ടത്. കുറേ കാലത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടെ ഓള്‍ ടൈം ബ്ലോക് ബസ്റ്റര്‍ മൂവിയായി മാറിയ ചിത്രമാണ് ഭീഷ്മപര്‍വ്വം. അമല്‍ നീരദ് സംവിധാനം ചെയ്ത സിനിമയിലെ ചെറിയ ഡയലോഗുകള്‍ പോലും ഹിറ്റായിരുന്നു. സിനിമയുടെ ബോക്‌സോഫീസ് കളക്ഷനെ സംബന്ധിച്ചുള്ള ചില റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

  മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ് ബി യ്ക്ക് ശേഷം ഇതേ ഹിറ്റ് കൂട്ടുകെട്ടില്‍ ഒരുക്കിയ ചിത്രമായിരുന്നു ഭീഷ്മപര്‍വ്വം. അതുകൊണ്ട് തന്നെ സിനിമയെ കുറിച്ചുള്ള പ്രതീക്ഷകളും വര്‍ധിച്ചു. എന്നാല്‍ പ്രേക്ഷകരെ നിരാശപ്പെടുത്താത്ത റിസള്‍ട്ടാണ് സിനിമയ്ക്ക് എല്ലായിടത്ത് നിന്നും ലഭിച്ചത്. റിലീസിന് പിന്നാലെ ഭീഷ്മപര്‍വ്വം കോടികള്‍ വാരിക്കൂട്ടിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ ഭീഷ്മപര്‍വ്വം 115 കോടി സ്വന്തമാക്കിയെന്നാണ് പറയുന്നത്.

  Also Read: അന്ന് പ്രിയാമണിയെ എൻ്റെ കൈയ്യിൽ നിന്നും നഷ്ടപ്പെട്ട് പോയതാണെന്ന് ലാൽ ജോസ്; രണ്ട് തവണയും അങ്ങനെയായിരുന്നു

  അതിവേഗം നൂറ് കോടി ക്ലബ്ബിലേക്ക് എത്തിയ ചിത്രം കൊവിഡിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രം എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്. ആഗോളതലത്തിലും മികച്ച പ്രതികരണം ലഭിച്ചതാണ് ഭീഷ്മയുടെ ബോക്‌സോഫീസ് കളക്ഷന്‍ ഇത്രയധികം വര്‍ധിച്ചത്. അതേ സമയം പിതാവിന് പിന്നാലെ ഈ നേട്ടത്തിലേക്ക് എത്താന്‍ മകന്‍ ദുല്‍ഖര്‍ സല്‍മാനും സാധിച്ചിരിക്കുകയാണ്.

  Also Read: ആറാമത്തെ കാമുകി ഇവളാണ്; സീരിയലില്‍ ഒന്നിച്ചഭിനയിക്കുന്ന നടിയെ ചൂണ്ടി കനല്‍പ്പൂവിലെ നായകന്‍ സനു

  കഴിഞ്ഞ വര്‍ഷം നവംബറിലാണ് ദുല്‍ഖറിന്റെ കുറുപ്പ് റിലീസ് ചെയ്യുന്നത്. കൊവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം തിയറ്റര്‍ തുറന്ന് ആദ്യ ആഴ്ചകളിലാണ് കുറുപ്പ് എത്തുന്നത്. പിടികിട്ടാപുള്ളിയായ സുകുമാര കുറുപ്പിന്റെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിച്ചത്. വൈകാതെ ബോക്‌സോഫീസിലും നൂറ് കോടി എന്ന ലക്ഷ്യം മറികടക്കാന്‍ ദുല്‍ഖറിനും സാധിച്ചിരിക്കുകയാണ്. 112 കോടിയാണ് കുറുപ്പ് ഇതുവരെ നേടിയ കളക്ഷന്‍.

  Also Read: നിന്നെ വലിയ നായികയാക്കാം, കെട്ടാന്‍ പറ്റില്ലെന്നാണ് പറഞ്ഞത്; ഐവി ശശിയുമായിട്ടുള്ള പ്രണയത്തെ കുറിച്ച് സീമ

  പ്രതിസന്ധിയില്‍ നിന്ന മലയാള സിനിമാ മേഖലയെ അതില്‍ നിന്നും മുക്തമാക്കാന്‍ മമ്മൂട്ടിയ്ക്കും ദുല്‍ഖറിനും സാധിച്ചുവെന്ന കാര്യത്തില്‍ സംശയമില്ല. കുറച്ച് നാളുകള്‍ക്ക് ശേഷം മലയാള സിനിമയില്‍ വലിയ മുന്നേറ്റമാണ് ഇരുവരും ചേര്‍ന്ന് രണ്ട് ബ്ലോക്ക് ബസ്റ്ററിലൂടെ സമ്മാനിച്ചത്. വരാന്‍ പോവുന്ന സിനിമകളെ കുറിച്ചുള്ള പ്രതീക്ഷകളിലാണ് ആരാധകര്‍.

  Read more about: mammootty dulquer salmaan
  English summary
  Mammootty And Dulquer Salmaan's Movies Enter 100 Crore Club
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X