ജോസഫിന്റെ ഒന്നാം വാര്‍ഷികം മെഗാസ്റ്റാറിനൊപ്പം ആഘോഷിച്ച് ജോജു! വൈറലായി ചിത്രങ്ങള്‍
ജോസഫ് എന്ന ചിത്രം ജോജു ജോര്‍ജ്ജിന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയ സിനിമയാണ്. എം പദ്മകുമാര്‍ സംവിധാനം ചെയ്ത ചിത്രം തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം തന്നെയാണ് നേടിയിരുന്നത്. സ്വന്തം ജീവന്‍ ത്യജിച്ചും അവയവ മാഫിയയുടെ കളികള്‍ പുറത്തുകൊണ്ട് വരുന്ന ജോസഫ് എന്ന പോലീസുദ്യോഗസ്ഥന്റെ കഥയാണ് ചിത്രം പറഞ്ഞത്.
ജോസഫായി ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തില്‍ നടന്‍ കാഴ്ചവെച്ചത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും സിനിമ നേട്ടമുണ്ടാക്കിയിരുന്നു.ജോസഫിലെ പ്രകടനത്തിലൂടെ നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ജോജു മികച്ച സഹനടനുളള സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.

ഒപ്പം തന്നെ ദേശീയ അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരമാര്‍ശവും നടന് ലഭിച്ചു. തിയ്യേറ്ററുകളിലും വിജയകരമായി 100ദിവസത്തിലധികം പ്രദര്‍ശിപ്പിച്ച ശേഷമാണ് ചിത്രം ഷോ അവസാനിപ്പിച്ചത്. സിനിമ പുറത്തിറങ്ങി ഒരു വര്‍ഷം ആയത് കഴിഞ്ഞ ദിവസമായിരുന്നു. ജോസഫിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മറിയിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയാണ് മമ്മൂട്ടിയോടൊപ്പം കേക്ക് മുറിച്ച ജോജുവിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തത്. മമ്മൂട്ടിയും ജോജുവും താമസിച്ച ഹോട്ടല്‍ അധികൃതരാണ് ജോസഫിന്റെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് സര്‍പ്രൈസായി കേക്ക് ഒരുക്കിയത്. ജോജു തന്നെ ഇതിന്റെ ചിത്രങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചിരുന്നു.

നിലവില്‍ മമ്മൂട്ടിക്കൊപ്പം വണ്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് ജോജുവുളളത്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മെഗാസ്റ്റാറിനൊപ്പം പ്രധാന വേഷത്തിലാണ് നടന്‍ എത്തുന്നത്. മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്ന സിനിമയില്‍ പാര്‍ട്ടി സെക്രട്ടറി ആയിട്ടാണ് ജോജു എത്തുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

വണിന്റെതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. വണിന് മുന്‍പും മമ്മൂക്കയ്‌ക്കൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ച താരമാണ് ജോജു. ഇതില്‍ അജയ് വാസുദേവ് സംവിധാനം ചെയ്ത രാജാധിരാജ എന്ന ചിത്രത്തിലെ അയ്യപ്പന്‍ എന്ന കഥാപാത്രമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്.


Click it and Unblock the Notifications











