twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഞ്ജു വാര്യരുടെ ആ ആഗ്രഹം സഫലമായി! മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ലേഡീ സൂപ്പര്‍സ്റ്റാറിന്റെ സിനിമ തുടങ്ങി

    |

    Recommended Video

    Movie Between Mammootty and Manju Warrier Started | FilmiBeat Malayalam

    2019 മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം അനുഗ്രഹങ്ങളുടെ കാലമായിരുന്നു. മമ്മൂട്ടി അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തിയ എല്ലാ സിനിമകളും വിജയമായി മാറുന്നതാണ് കണ്ടത്. രസകരമായ കാര്യം മമ്മൂട്ടിയുടെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രം പിറന്നതും ഈ വര്‍ഷമായിരുന്നു. മാത്രമല്ല രണ്ട് നൂറ് കോടി സിനിമകളാണ് ഒരു വര്‍ഷം തന്നെ താരരാജാവ് സ്വന്തം പേരിലാക്കിയത്.

    മമ്മൂട്ടിയെ പോലെ തന്നെയായിരുന്നു ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ കാര്യവും. തമിഴിലും മലയാളത്തിലുമായി മഞ്ജു അഭിനയിച്ച സിനിമകളെല്ലാം ഗംഭീര പ്രകടനമായിരുന്നു. ഇരുന്നൂറ് കോടി ചിത്രത്തിലും നൂറ് കോടി നേടിയ ചിത്രത്തിലും മഞ്ജുവായിരുന്നു നായിക. ഇപ്പോഴിതാ മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചിരിക്കുകയാണ്.

    മമ്മൂട്ടി-മഞ്ജു വാര്യര്‍ സിനിമ തുടങ്ങി

    താരരാജാവായ മോഹന്‍ലാലിനൊപ്പം ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിയാത്തതിന്റെ നിരാശ നടി മഞ്ജു വാര്യര്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അങ്ങനെയൊരു അസുലഭ നിമിഷത്തിന് വേണ്ടി സിനിമാപ്രേമികളും കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ അത് സംഭവിച്ചിരിക്കുകയാണ്. ഇരുവരും ഒന്നിക്കുന്ന സിനിമയൂടെ ചിത്രീകരണത്തിന് തുടക്കമായി. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ നിര്‍മാണം ബി ഉണ്ണി കൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ്.

     മമ്മൂട്ടി-മഞ്ജു വാര്യര്‍ സിനിമ തുടങ്ങി

    കുഞ്ഞി രാമായണം എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയ ദീപു പ്രദീപും കോക്ക്‌ടെയില്‍ എന്ന സിനിമയുടെ തിരക്കഥാകൃത്തായ ശ്യാം മേനോനും ചേര്‍ന്നാണ് മമ്മൂട്ടിയുടെ സിനിമയ്ക്ക് തിരക്കഥ രചിച്ചിരിക്കുന്നത്. സംവിധായകന്‍ ജോഫിന്റേതാണ് കഥ. മമ്മൂട്ടിയും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണെന്ന് മാത്രമേ ഇതുവരെ വ്യക്തമായിട്ടുള്ളു. ഇവരുടെ കഥാപാത്രമെന്താണെന്നോ സിനിമയുടെ ഇതിവൃത്തമെന്താണെന്നോ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇനിയും വന്നിട്ടില്ല. നിഖില വിമല്‍ ആണ് സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

     മമ്മൂട്ടി-മഞ്ജു വാര്യര്‍ സിനിമ തുടങ്ങി

    സിനിമയുടെ പൂജ ചടങ്ങുകള്‍ക്ക് ശേഷം മമ്മൂട്ടിയ്ക്കും സംവിധായകനും മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പം നില്‍ക്കുന്ന ചിത്രം സംവിധായകനും നിര്‍മാതാവുമായ ബി ഉണ്ണികൃഷ്ണന്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരുന്നു. ഈ ന്യൂയര്‍ മനോഹരമാക്കി തീര്‍ത്തതിനാല്‍ മമ്മൂക്കയോട് നന്ദി പറയുകയാണ്. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ഈ സിനിമയിലൂടെ ഞാനും ആന്റോയും വീണ്ടും നിര്‍മാതാക്കളായി എത്തുകയാണെന്നും ചിത്രത്തിന് താഴെ ബി ഉണ്ണികൃഷ്ണന്‍ കുറിച്ചു. 2020 ല്‍ തന്നെ ിയറ്ററുകളിലേക്ക് എത്തിക്കാന്‍ പാകത്തിനാണ് സിനിമയൊരുക്കുന്നത്.

     മമ്മൂട്ടി-മഞ്ജു വാര്യര്‍ സിനിമ തുടങ്ങി

    മമ്മൂക്കയ്‌ക്കൊപ്പമുള്ള സിനിമ എന്ന ആഗ്രഹം സഫലമാകുകയാണെന്നും അതില്‍ വലിയ സന്തോഷമുണ്ടെന്നും അടുത്തിടെ റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു പറഞ്ഞിരുന്നു. മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും മമ്മൂട്ടിയ്‌ക്കൊപ്പമുള്ള സിനിമ മാത്രം ഇല്ലായിരുന്നു. ഇപ്പോള്‍ തന്റെ ആ ആഗ്രഹം കൂടി സഫലമായി. മമ്മൂക്കയുമായി അധികം ഇടപെടാന്‍ അവസരങ്ങള്‍ ലഭിച്ചിട്ടില്ല. മമ്മൂക്കയുടെ കൂടെ ഒരു ഫ്രെയിമില്‍ നില്‍ക്കുമ്പോള്‍ എങ്ങനെയായിരിക്കും? മമ്മൂക്ക അഭിനയിക്കുന്നത് എങ്ങനെയായിരിക്കും? ഇതെല്ലാം ആലോചിച്ച് ഇപ്പോള്‍ തന്നെ നെഞ്ചിടിപ്പ് ഉണ്ടെന്നും മഞ്ജു പറയുന്നു.

    English summary
    Mammootty And Manju Warrier Movie Shoot Started
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X