നവ്യ നായരുടെ മടങ്ങി വരവ്, ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി മമ്മൂട്ടിയും മഞ്ജുവാര്യരും

ഒരു ഇടവേളയ്ക്ക് ശേഷം വെളളിത്തിരയിലേയ്ക്ക് മടങ്ങി വരാൻ തയ്യാറെടുക്കുകയാണ് നവ്യ നായർ. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന തീ എന്ന ചിത്രത്തിലൂടെയാണ് മലയാളികളുടെ പ്രിയനായിക തിരികെ വരുന്നത്. ഛിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ജനുവരി 14 ന് പുറത്തു വരും. മെഗസ്റ്റാർ മമ്മൂട്ടിയും ലോഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യരുടേയും ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പേസ്റ്റർ പുറത്തു വിടുന്നത്. എസ് സുരേഷ് ബാബു തിരക്കഥയെഴുതുന്ന ചിത്രം നിർമ്മിക്കുന്നത് ബെൻസി പ്രൊഡ്കഷൻസിന്റെ ബാനറിൽ ബെൻസി നാസറാണ്.

navya nair

വനിതയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു തന്റെ മടങ്ങി വരവിനെ കുറിച്ച് നവ്യ വെളിപ്പെടുത്തിയത്. താലിമാല പൊട്ടിച്ചോടുന്ന കള്ളന് പിന്നാലെ ഓടുന്ന നിരാലംബയായ സ്ത്രീയുടെ ഓട്ടപ്പാച്ചിലാണ് ചിത്രത്തിന്റെ പ്രമേയമെന്നും നവ്യ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. മികച്ച ചിത്രത്തിന് വേണ്ടി കാത്തിരുന്നത് കൊണ്ടാണ് മടങ്ങി വരവ് വൈകിയതെന്നും താരം വ്യക്തമാക്കി. മഞ്ജു വാര്യരുടെ മടങ്ങി വരവാണ് ആത്മവിശ്വാസം നൽകിയതെന്നും നവ്യ കൂട്ടിച്ചേർത്തു.

വിവാഹം ശേഷം സിനിമയിൽ നിന്ന് ഇടവേളയെടുത്ത താരം നൃത്തത്തിൽ സജീവമായിരുന്നു. നൃത്ത പരിപാടികളുമായി താരം സജീവമാണ്. വിവാഹത്തിന് ശേഷം സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിൽ താരം അഭിനയിച്ചിരുന്നു. 'ദൃശ്യ' ത്തിന്റെ കന്നഡ പതിപ്പിലാണ് താരം ഒടുവിൽ അഭിനയിച്ചത്. നന്ദനം എന്ന ഒറ്റ ചിത്രമാണ് നവ്യയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്. ഇന്നും ബാലമാണി എന്ന കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്. ഒരു പിടി മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ നവ്യയ്ക്ക് കഴിഞ്ഞിരുന്നു. മടങ്ങി വരവിനായി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X