twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയും മോഹന്‍ലാലും ജയറാമിനെ ആശീര്‍വദിക്കാനെത്തുന്നു! സന്തോഷം പങ്കുവെച്ച് താരം! കുറിപ്പ് വൈറല്‍

    |

    കുടുംബ പ്രേക്ഷകരുടെ സ്വന്തം താരമാണ് ജയറാം. മിമിക്രി വേദിയില്‍ നിന്നും സിനിമയിലേക്കെത്തിയ താരത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. പത്മരാജന്‍ സംവിധാനം ചെയ്ത അപരനിലൂടെയാണ് താരം നായകനായി തുടക്കം കുറിച്ചത്. മുന്‍നിര താരങ്ങളും സംവിധായകരുമുള്‍പ്പടെ നിരവധി പ്രഗത്ഭര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നു. സിനിമയുമായി മുന്നേറുന്നതിനിടയിലായിരുന്നു താരം പാര്‍വതിയുമായി പ്രണയത്തിലായതും ആ പ്രണയം വിവാഹത്തിലേക്കെത്തിയത്. വിവാഹത്തോടെ ബൈ പറയുന്ന അഭിനേത്രികളുടെ കൂട്ടത്തിലേക്ക് താരവും ഇടം പിടിക്കുകയായിരുന്നു. ഇന്നും താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സിനിമാലോകം.

    അമല പോളും വിഷ്ണു വിശാലും വിവാഹിതരാവുന്നു? പ്രചാരണത്തിന് പിന്നിലെ സത്യമെന്ത്? കാണൂ!അമല പോളും വിഷ്ണു വിശാലും വിവാഹിതരാവുന്നു? പ്രചാരണത്തിന് പിന്നിലെ സത്യമെന്ത്? കാണൂ!

    കുടുംബ പ്രേക്ഷകരുടെ സ്വന്തം താരമായാണ് ജയറാമിനെ വിശേഷിപ്പിക്കാറുള്ളത്. പുതിയ സിനിമയായ ലോനപ്പന്റെ മാമോദീസ അവസാന ഘട്ട മിനുക്ക് പണികളിലാണ്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ കഴിയുമെന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചിരുന്നു. ജയറാം നായകനായെത്തുന്ന പുതിയ സിനിമയെക്കുറിച്ചുള്ള വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ഗ്രാന്റ് ഫാദറിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് സിനിമാലോകം. അതിനിടയിലാണ് സുപ്രധാന വിവരങ്ങളുമായി താരം രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. പൂജാചടങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചാണ് ജയറാം കുറിച്ചിട്ടുള്ളത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

    സുമലതയെ ചേര്‍ത്തുപിടിച്ച് മകന്‍! അഭിഷേകിന്റെ ആദ്യ സിനിമ പൂര്‍ത്തിയാവുന്നതിനും മുന്‍പേ ആ വിയോഗം!സുമലതയെ ചേര്‍ത്തുപിടിച്ച് മകന്‍! അഭിഷേകിന്റെ ആദ്യ സിനിമ പൂര്‍ത്തിയാവുന്നതിനും മുന്‍പേ ആ വിയോഗം!

    ജയറാമിന്റെ പുതിയ സിനിമ

    ജയറാമിന്റെ പുതിയ സിനിമ

    മിമിക്രി വേദിയില്‍ നിന്നും സിനിമയിലേക്കെത്തി ഇപ്പോള്‍ മലയാള സിനിമയുടെ എല്ലാമെല്ലാമായി മാറിയ താരമാണ് ജയറാം. മലയാളത്തിന് പുറമെ അന്യഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. മികച്ച പിന്തുണയും സ്വീകാര്യതയുമാണ് താരത്തിന് ലഭിച്ചത്. അച്ഛന്റെയും അമ്മയുടെയും പിന്നാലെ തന്നെ മകനും നായകനായി തുടക്കം കുറിച്ചിരുന്നു. രമേഷ് പിഷാരടി ചിത്രമായ പഞ്ചവര്‍ണ്ണതത്തയിലെ ജയറാമിന്റെ അഭിനയത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ലോനപ്പന്റെ മാമോദീസയാണ് അടുത്തതായി തിയേറ്ററുകളിലേക്കെത്തുന്നത്. ഇതിനിടയിലാണ് അദ്ദേഹം പുതിയൊരു സന്തോഷവുമായെത്തിയത്. അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ഗ്രാന്റ് ഫാദറില്‍ താനഭിനയിക്കുന്നുവെന്നാണ് താരം പറഞ്ഞത്.

    പൂജാചടങ്ങില്‍ മമ്മൂട്ടിയും മോഹന്‍ലാലും

    പൂജാചടങ്ങില്‍ മമ്മൂട്ടിയും മോഹന്‍ലാലും

    ഡിസംബര്‍ രണ്ടാംവാരത്തില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. വിഷുവിന് സിനിമ റിലീസ് ചെയ്യാവുന്ന തരത്തിലാണ് കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നത്. പക്കാ ഫണ്‍ എന്റര്‍ടൈനറുമായാണ് ഇത്തവണ ഇവരെത്തുന്നത്. സിനിമയുടെ പൂജാചടങ്ങില്‍ മുഖ്യാതിഥികളായി മോഹന്‍ലാലും മമ്മൂട്ടിയും പങ്കെടുക്കുമെന്നുള്ള സന്തോഷവാര്‍ത്ത പുറത്തുവിട്ടത് ജയറാം തന്നെയായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് ദീപം തെളിയിച്ചാണ് സിനിമയ്ക്ക് തുടക്കം കുറിക്കുകയെന്നും ഇതില്‍ക്കൂടുതല്‍ എന്ത് വേണമെന്നുമാണ് ജയറാം ചോദിക്കുന്നത്. ഡിസംബര്‍ 3നാണ് സിനിമയുടെ പൂജ.

    ആദ്യമായി ജയറാമിനൊപ്പം

    ആദ്യമായി ജയറാമിനൊപ്പം

    മുല്ലമൊട്ടും മുന്തിരിച്ചാറും, സക്കറിയയുടെ ഗര്‍ഭിണികള്‍, കുമ്പസാരം. ബഷീറിന്റെ പ്രേമലേഖനം തുടങ്ങിയ സിനിമകള്‍ക്ക് ശേഷം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഗ്രാന്റ് ഫാദര്‍. ഇതാദ്യമായാണ് അദ്ദേഹം ജയറാമിനൊപ്പം പ്രവര്‍ത്തിക്കുന്നത്. പ്രേക്ഷകരെ രസിപ്പിക്കുന്ന തരത്തിലുള്ള സിനിമയായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ദിവ്യ പിള്ള, സുരഭി സന്തോഷ് തുടങ്ങിയവരാണ് ചിത്രത്തിലെ വനിതാതാരങ്ങള്‍. സൗബിന്‍ ഷാഹിര്‍, വിജയരാഘവന്‍, ഷറഫുദ്ദീന്‍, ധര്‍മ്മജന്‍, ദിലീഷ് പോത്തന്‍, മല്ലിക സുകുമാരന്‍, ജോണി ആന്റണി, ഹരീഷ് കണാരന്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

    സഹായിച്ചും പിന്തുണച്ചും മുന്നേറുന്നു

    സഹായിച്ചും പിന്തുണച്ചും മുന്നേറുന്നു

    അന്യോന്യം സഹായിച്ചും പിന്തുണച്ചുമാണ് തങ്ങള്‍ മുന്നേറുന്നതെന്ന് താരങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഫാന്‍സ് പോരാട്ടങ്ങളെ പലപ്പോഴും തങ്ങള്‍ ഗൗനിക്കാറില്ലെന്നും താരങ്ങള്‍ തെളിയിച്ചിരുന്നു. ഏകദേശം ഒരേ കാലഘട്ടത്തില്‍ സിനിമയിലെത്തിയവരാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇവര്‍ക്ക് പിന്നാലെ തന്നെ എത്തിയതാണ് ജയറാമും. മിമിക്രിയിലൂടെയായിരുന്നു ഈ പെരുമ്പാവൂര്‍കാരന്‍ സിനിമയിലേക്കെത്തിയത്. തന്റെ സിനിമയെ അനുഗ്രഹിക്കാനും പൂജ ചടങ്ങില്‍ പങ്കെടുക്കാനുമായി മോഹന്‍ലാലും മമ്മൂട്ടിയും എത്തുന്നതിന്റെ ത്രില്ലിലാണ് അദ്ദേഹം.

    പോസ്റ്റ് കാണാം

    ജയറാമിന്റെ പോസ്റ്റ് കാണാം.

    English summary
    Jayaram Facebook post about Grand father
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X