മമ്മൂട്ടി പൃഥ്വിയെ ചേര്‍ത്തുപിടിക്കുമ്പോള്‍ നിവിന്‍ പോളിക്കായി മോഹന്‍ലാലും പ്രണവും ഒരുമിക്കുന്നു!

പ്രഖ്യാപനം മുതല്‍ത്തന്നെ പല സിനിമകളേയും ആരാധകര്‍ ആഘോഷമാക്കി മാറ്റാറുണ്ട്. അതാത് സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങളും വിശേഷങ്ങളുമെല്ലാം നിമിഷനേരം കൊണ്ടാണ് തരംഗമായി മാറാറുള്ളത്. ഓണം റിലീസായെത്തുന്ന സിനിമകളെല്ലാം അവസാനഘട്ട മിനുക്ക് പണികളിലാണ്. താരരാജാക്കന്‍മാര്‍ക്കൊപ്പം യുവതാരങ്ങളും ഇത്തവണ പോരിനുണ്ട്. കൃത്യമായ റിലീസ് തീയതി പുറത്തുവന്നിട്ടില്ലെങ്കിലും ഓണത്തിന് പ്രിയതാരങ്ങള്‍ നിരാശപ്പെടുത്തില്ലെന്നാണ് ആരാധകര്‍ പറയുന്നത്. റിലീസിന് മുന്‍പ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, ടീസര്‍, ട്രെയിലര്‍, ഓഡിയോ ലോഞ്ച് ഒക്കെ തരംഗമായി മാറാറുണ്ട് ഇന്ന്. സിനിമാലോകവും പ്രേക്ഷകരും അക്ഷമയോടെ കാത്തിരിക്കുന്ന 2 സിനിമകളുടെ ട്രെയിലറാണ് 24ന് വൈകിട്ട് എത്തുന്നത്.

സ്വന്തം സിനിമയുടെ കാര്യങ്ങളില്‍ മാത്രമല്ല മറ്റുള്ളവരെ പിന്തുണയ്ക്കുന്ന കാര്യത്തിലും താരരാജാക്കന്‍മാര്‍ മാതൃകയാണ്. നവാഗതരുടെ സിനിമകളുടേതടക്കമുള്ള ടീസറും പോസ്റ്ററും ട്രെയിലറുമൊക്കെ പുറത്തുവിടാനായി ഇവരെത്താറുമുണ്ട്. മോഹന്‍ലാലും പ്രണവ് മോഹന്‍ലാലുമാണ് നിവിന്‍ പോളി-നയന്‍താര കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന സിനിമയ്ക്കായി അണിനിരന്നിട്ടുള്ളത്. മമ്മൂട്ടിയാണ് പൃഥ്വിരാജിനായി എത്തുന്നത്. താരരാജാക്കന്‍മാരുടെ ഈ നീക്കത്തെ പിന്തുണച്ച് എത്തിയിരിക്കുകയാണ് ആരാധകര്‍.

 മമ്മൂട്ടിയും മോഹന്‍ലാലും എത്തുന്നു

മലയാളത്തിന്റെ അഭിമാന താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. വില്ലത്തരത്തില്‍ നിന്നും തുടങ്ങിയ ഇരുവര്‍ക്കും ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നായകനായി മാറിയതിന് പിന്നാലെയായി മികച്ച അവസരങ്ങളാണ് ഇവര്‍ക്ക് ലഭിച്ചത്. താരരാജാക്കന്‍മാരായി അരങ്ങുവാഴുമ്പോഴും യുവതാരങ്ങളെ പിന്തുണച്ച് എത്തുകയാണ് ഇരുവരും. സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് ഇവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍ത്തന്നെ ഇവരുടെ പേജുകളിലൂടെ ട്രെയിലര്‍ പുറത്തുവിടാനുള്ള നീക്കമാണ് അണിയറപ്രവര്‍ത്തകര്‍ നടത്തുന്നതും.

പൃഥ്വിരാജിനായി മമ്മൂട്ടി

പൃഥ്വിരാജിനായാണ് ഇത്തവണ മമ്മൂട്ടി എത്തുന്നത്. സഹോദരനെപ്പോലെയാണ് പൃഥ്വിയെ കാണുന്നതെന്ന് നേരത്തെ മെഗാസ്റ്റാര്‍ പറഞ്ഞിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ അദ്ദേഹം നല്‍കിയ പിന്തുണയെക്കുറിച്ച് വാചാലനായും താരം എത്തിയിരുന്നു. പോക്കിരിരാജയില്‍ മമ്മൂട്ടിയുടെ അനിയനായി അഭിനയിക്കാനുള്ള അവസരവും പൃഥ്വിരാജിന് ലഭിച്ചിരുന്നു. പൃഥ്വിയുടെ പുതിയ സിനിമയായ ബ്രദേഴ്‌സ് ഡേ ട്രെയിലര്‍ പുറത്തുവിടുന്നത് മമ്മൂട്ടിയാണ്.

മോഹന്‍ലാലും പ്രണവും

നിവിന്‍ പോളിയും നയന്‍താരയും നായികനായകന്‍മാരായെത്തുന്ന ലവ് ആക്ഷന്‍ ഡ്രാമയുടെ ട്രെയിലര്‍ പുറത്തുവിടുന്നത് മോഹന്‍ലാലും പ്രണവ് മോഹന്‍ലാലും ചേര്‍ന്നാണ്. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് ഇരുവരും. ശ്രീനിവാസനും വിനീതിനും പിന്നാലെയായി സിനിമയിലെത്തിയ ധ്യാന്‍ ഈ ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറുകയാണ്.

ഓണത്തിന് തിയേറ്ററുകളില്‍

ഇത്തവണത്തെ ഓണത്തിന് ഏതൊക്കെ സിനിമകളാണ് എത്തുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഇതിനകം തന്നെ അരങ്ങേറിയിരുന്നു. താരരാജാക്ക്ന്‍മാരും യുവതാരങ്ങളുമെല്ലാം സിനിമയുമായി എത്തുന്നുണ്ടെന്ന വിവരങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ആരൊക്കെയായിരിക്കും ബോക്‌സോഫീസ് കീഴടക്കുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായി നടക്കുന്നുണ്ട്.

പൃഥ്വിരാജിന്റെ വരവ്

കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേയുമായി എത്തുകയാണ് പൃഥ്വിരാജ്. മഡോണ സെബാസ്റ്റിയന്‍, പ്രയാഗ മാര്‍ട്ടിന്‍, ഐശ്വര്യ ലക്ഷ്മി, വിജയരാഘവന്‍, പ്രസന്ന തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. കുടുംബ പ്രേക്ഷകരെ ലക്ഷ്യമാക്കിയാണ് ഷാജോണ്‍ എത്തുന്നത്. ലൂസിഫറിന് ശേഷം പൃഥ്വിരാജ് നായകനായി അഭിനയിക്കുന്ന സിനിമയെന്ന നേട്ടവും ബ്രദേഴ്‌സ് ഡേയ്ക്കുണ്ട്.

നിവിന്‍ പോളിയും സംഘവും

തളത്തില്‍ ദിനേശനേയും ശോഭനയേയും മലയാളി എന്നും ഓര്‍ത്തിരിക്കും. ഈ കഥാപാത്രങ്ങളുടെ പേരുമായാണ് നിവിന്‍ പോളിയും നയന്‍താരയും എത്തുന്നത്. പ്രഖ്യാപനവേള മുതല്‍ത്തന്നെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് ലവ് ആക്ഷന്‍ ഡ്രാമ. ഈ ചിത്രത്തിലൂടെ ധ്യാന്‍ ശ്രീനിവാസന്‍ സംവിധായകനായി അരങ്ങേറുകയാണ്. ഈ ചിത്രത്തിലൂടെ അജു വര്‍ഗീസ് നിര്‍മ്മാതാവായി എത്തുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X