For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ്! ദേശീയ പുരസ്‌കാരം വാങ്ങാന്‍ സൂപ്പര്‍ താരങ്ങള്‍, പ്രഖ്യാപനം ജൂലൈയില്‍

  |
  മമ്മൂക്കക്ക് നാലാം അവാർഡ് ലഭിക്കുമോ?

  കഴിഞ്ഞ വര്‍ഷത്തെ ദേശീയ പുരസ്‌കാരം വലിയ വിവാദങ്ങളില്‍ കുടുങ്ങിയതായിരുന്നു. പുരസ്‌കാര വിതരണവുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. മലയാളത്തില്‍ നിന്നുമടക്കമുള്ള താരങ്ങള്‍ പുരസ്‌കാരം വാങ്ങാതെ തിരികെ പോന്നിരുന്നു. വീണ്ടുമൊരു പുരസ്‌കാര പ്രഖ്യാപനത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ സിനിമാപ്രേമികള്‍. ഇത്തവണ മലയാളത്തില്‍ നിന്നും ആര്‍ക്കൊക്കെ അംഗീകാരം ലഭിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

  നിവിന്‍ പോളി പതുങ്ങിയത് കുതിച്ച് ചാടാന്‍ വേണ്ടിയായിരുന്നു! ബോക്‌സോഫീസ് കീഴടക്കാന്‍ 5 ചിത്രങ്ങള്‍

  മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പേര് നേരത്തെ പ്രഖ്യാപിക്കപ്പെട്ടിരുന്നു. റെക്കോര്‍ഡ് കണക്കിന് തവണയാണ് മമ്മൂട്ടിയുടെ പേര് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. ഇതോടെ കഴിഞ്ഞ വര്‍ഷത്തെ മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിയ്ക്ക് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. അതേ സമയം പട്ടികയിലുള്ള മറ്റ് താരങ്ങളെ കുറിച്ചും വിവരങ്ങള്‍ വന്നിരിക്കുകയാണ്. ദേശീയ പുരസ്‌കാര ജൂറിയംഗങ്ങളില്‍ ഒരാള്‍ മാതൃഭൂമിയോടാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

   ദേശീയ പുരസ്‌കാര പ്രഖ്യാപനം

  ദേശീയ പുരസ്‌കാര പ്രഖ്യാപനം

  കഴിഞ്ഞ വര്‍ഷത്തെ മികച്ച താരങ്ങള്‍ക്ക് വേണ്ടിയുള്ള ദേശീയ പുരസ്‌കാര പ്രഖ്യാപനം ജൂലൈ രണ്ടാം ആഴ്ച ഉണ്ടാവുമെന്ന് റിപ്പോര്‍ട്ടുകള്‍. അവാര്‍ഡ് നിര്‍ണയ ചര്‍ച്ച തുടങ്ങിയപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം നടപടികള്‍ നിര്‍തച്തിവെച്ചിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയാലേ പുരസ്‌കാര പ്രഖ്യാപനത്തിനുള്ള തുടര്‍ ചര്‍ച്ചകള്‍ നടക്കൂ എന്നാണ് ദേശീയ പുരസ്‌കാര ജൂറിയംഗം വ്യക്തമാക്കുന്നത്.

   എണ്‍പതോളം സിനിമകള്‍

  എണ്‍പതോളം സിനിമകള്‍

  വിവിധ ഭാഷകളില്‍ നിന്നായി 400 സിനികമളാണ് മത്സരത്തിനെത്തിയത്. അതില്‍ നിന്നും എണ്‍പതോളം സിനിമകളാണ് അന്തിമ പരിഗണനയ്ക്കായി തിരഞ്ഞെടുക്കപ്പെട്ടത്. മലയാളത്തില്‍ നിന്നും പത്തോളം സിനിമകളാണ് പരിഗണനയിലുള്ളത്. അതേ സമയം മികച്ച നടന്‍ മലയാളത്തില്‍ നിന്നാണെന്ന തരത്തില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നും ജൂറി പറയുന്നു.

  അന്തിമ തീരുമാനം ആയിട്ടില്ല

  അന്തിമ തീരുമാനം ആയിട്ടില്ല

  കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ച സൗബിന്‍ ഷാഹിറിന് പ്രത്യേക പരാമര്‍ശനം നല്‍കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ അതിലൊന്നും ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് ജൂറി പറയുന്നത്. അവാര്‍ഡിനായി പരിഗണിക്കുന്ന മലയാള സിനിമകളില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍ എന്നിവര്‍ നായകന്മാരായി അഭിനയിച്ച സിനിമകളും അവാര്‍ഡിനായി പരിഗണിക്കുന്നവയുടെ കൂട്ടത്തിലുണ്ട്. ചെയര്‍മാന്‍ ഉള്‍പ്പെടെ 11 അംഗങ്ങളാണ് ഇത്തവണ പുരസ്‌കാര നിര്‍ണയ സമിതിയിലുള്ളത്.

  മികച്ച നടന്‍ മമ്മൂട്ടിയോ?

  മികച്ച നടന്‍ മമ്മൂട്ടിയോ?

  ദേശീയ പുരസ്‌കാരത്തെ കുറിച്ച് വാര്‍ത്തകള്‍ വന്നത് മുതല്‍ മമ്മൂട്ടിയുടെ പേരില്‍ വാര്‍ത്തകള്‍ വന്നിരുന്നു. പേരന്‍പിലെ പ്രകടനത്തിലൂടെ നാലാമതും മമ്മൂട്ടിയ്ക്ക് പുരസ്‌കാരം ലഭിക്കുമെന്നാണ് ഓണ്‍ലൈനുകള്‍ വഴി വാര്‍ത്ത പ്രചരിച്ചത്. ഇത്തവണത്തെ കണക്കുകള്‍ കൂടി നോക്കുമ്പോള്‍ 29 തവണയായിരുന്നു മമ്മൂട്ടി നാമനിര്‍ദ്ദേശ പട്ടികയിലെത്തിയത്. ഇതില്‍ പതിനഞ്ച് തവണയും മമ്മൂട്ടി ഫൈനല്‍ റൗണ്ടില്‍ എത്തിയിരുന്നു. നേരത്തെ മൂന്ന് തവണയാണ് മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. അമിതാഭ് ബച്ചനും കമല്‍ഹാസനുമാണ് നാല് തവണ അവാര്‍ഡിന് അര്‍ഹരായി മമ്മൂട്ടിയ്ക്ക് മുന്നിലുള്ളത്.

   മികച്ച താരങ്ങള്‍ ആരൊക്കെ?

  മികച്ച താരങ്ങള്‍ ആരൊക്കെ?

  മലയാള സിനിമയുടെ രണ്ട് സൂപ്പര്‍താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ഇത്തവണത്തെ ദേശീയ പുരസ്‌കാര പട്ടികയില്‍ ഉണ്ടെന്നുള്ള ആവേശത്തിലാണ് ആരാധകര്‍. ഇരുവരില്‍ ആരായിരിക്കും അംഗീകാരം നേടി തരുന്നത് എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നേരത്തെ ദേശീയ പുരസ്‌കാരം ഫഹദ് ഫാസിലിന് ലഭിച്ചിരുന്നു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള പുരസ്‌കാരമായിരുന്നു ഫഹദിനെ തേടി എത്തിയത്. ഇത്തവണയും ഫഹദിനും ഒരു സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

  English summary
  Mammootty and Mohanlal in national award list
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X