മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ വന്നതോടെ വാഷ്ഔട്ട് ആയിപ്പോയ നടന്മാരില്‍ ഇയാളും,മോഹന്‍കുമാര്‍ ഫാന്‍സ് ട്രെയിലര്‍
കുഞ്ചാക്കോ ബോബന്‍-ജിസ് ജോയ് കൂട്ടുകെട്ടില്‍ റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് മോഹന്‍കുമാര്‍ ഫാന്‍സ്. ബൈസിക്കിള്‍ തീവ്‌സ്, സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും എന്നീ വിജയചിത്രങ്ങള്‍ക്ക് ശേഷമാണ് സംവിധായകന്‌റെ പുതിയ സിനിമ വരുന്നത്. അഞ്ചാം പാതിരയുടെ വന്‍വിജയത്തിന് പിന്നാലെ റിലീസിനെത്തുന്ന ചാക്കോച്ചന്‍ ചിത്രം കൂടിയാണ് മോഹന്‍കുമാര്‍ ഫാന്‍സ്. സിനിമയുടെ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

മമ്മൂട്ടിയുടെയും മഞ്ജു വാര്യരുടെയും ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മോഹന്‍കുമാര്‍ ഫാന്‍സിന്റെ ട്രെയിലര്‍ ഇറങ്ങിയത്. "എണ്ണം പറഞ്ഞ പതിരുപതെട്ട് പടങ്ങളില്‍ അയാള് ഹീറോയായിരുന്നു. പക്ഷേ മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ വന്ന് കളം തൂത്തുവാരിയതോടുകൂടി വാഷ്ഔട്ട് ആയി പോയ നടന്മാരില്‍ ഇയാളും ഉള്‍പ്പെട്ടു" എന്ന ഡയലോഗിലാണ് ട്രെയിലര്‍ ആരംഭിക്കുന്നത്.
ചാക്കോച്ചനൊപ്പം നടന്‍ സിദ്ധിഖും പ്രധാന വേഷത്തില്‍ എത്തുന്ന സിനിമയാണ് മോഹന്‍കുമാര്‍ ഫാന്‍സ്. കൂടാതെ ആസിഫ് അലി ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നു. പുതുമുഖ നടി അനാര്‍ക്കലിയാണ് സിനിമയില്‍ കുഞ്ചാക്കോ ബോബന്റെ നായിക. ശ്രീനിവാസന്‍, മുകേഷ്, രമേഷ് പിഷാരടി, വിനയ് ഫോര്‍ട്ട്, സൈജു കുറുപ്പ്, ബേസില്‍ ജോസഫ്, അലന്‍സിയര്‍, പ്രേംപ്രകാശ്, കെപിഎസി ലളിത, ലെന, ശ്രീ രഞ്ജിനി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
ഗ്ലാമറസായി നടി മാളവിക മോഹനന്‍, പുതിയ ചിത്രങ്ങള്‍ കാണാം
Recommended Video
ബോബി സഞ്ജയുടെ തിരക്കഥയിലാണ് ജിസ് ജോയ് തന്റെ പുതിയ ചിത്രം എടുത്തിരിക്കുന്നത്. മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മ്മാണം. ബാഹുല്‍ രമേഷ് ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. പ്രിന്‍സ് ജോര്‍ജ്ജാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ഉടന്‍ തിയ്യേറ്ററുകളിലെത്തുമെന്ന സൂചന നല്‍കിയാണ് മോഹന്‍കുമാര്‍ ഫാന്‍സിന്റെ ട്രെയിലര്‍ ഇറങ്ങിയിരിക്കുന്നത്.


Click it and Unblock the Notifications