മമ്മൂട്ടിയും മോഹന്‍ലാലും ആശങ്കയുമായി പകച്ചുനിന്നു, ലോഹിതദാസിന്‍റെ ക്ലാസിക് ചിത്രത്തിനിടെ സംഭവിച്ചത്

ലോഹിതദാസ് എന്ന സംവിധായകനെക്കുറിച്ചോര്‍ക്കുമ്പോള്‍ നിരവധി സിനിമകളാണ് മനസ്സിലേക്ക് വരുന്നത്. തിരക്കഥാകൃത്തും സംവിധായകനുമൊക്കെയായി തിളങ്ങി നിന്ന അദ്ദേഹത്തിന്റെ വിയോഗം വലിയൊരു നഷ്ടമായിരുന്നു. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം പ്രവര്‍ത്തിച്ചതിനെക്കുറിച്ച് അദ്ദേഹം എഴുതിയ കുറിപ്പ് വീണ്ടും ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. കാഴ്ചവട്ടം എന്ന പുസ്തകത്തിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് കുറിച്ചത്. താരങ്ങളുടെ ഫാന്‍ പേജുകളിലൂടെ കുറിപ്പ് വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

Recommended Video

മമ്മൂട്ടിയും മോഹന്‍ലാലും ആശങ്കയുമായി പകച്ചുനിന്നു | FilmiBeat Malayalam

മൃഗയയുടേയും കമലദളത്തിന്‍റേയും ചിത്രീകരണത്തിനിടയില്‍ നടന്ന കാര്യങ്ങളെക്കുറിച്ചും അദ്ദേഹം തുറന്നെഴുതിയിരുന്നു. മമ്മൂട്ടിയെ വാറുണ്ണിയാക്കിയപ്പോള്‍ ആരാധകരും അതേറ്റെടുക്കുകയായിരുന്നു. മോനിഷ പോലും ചെയ്യാന്‍ ഭയന്ന കഥാപാത്രത്തെയായിരുന്നു മോഹന്‍ലാല്‍ ഏറ്റെടുത്തത്. കമലദളത്തിലെ കഥാപാത്രം താന്‍ ചെയ്താല്‍ ശരിയാവുമോയെന്ന ആശങ്കയായിരുന്നു താരത്തേയും അലട്ടിയത്.

ഷൂട്ടിംഗ് തുടങ്ങിയതിന് ശേഷമാണ് മൃഗയയിലെ വാറുണ്ണിയുടെ കഥാപാത്രത്തെക്കുറിച്ച് മമ്മൂക്കയോട് ഞാൻ വിശദമായി സംസാരിക്കുന്നത്.
മുഴുവൻ കേട്ടുകഴിഞ്ഞപ്പോൾ മമ്മൂക്ക എന്നോട് പറഞ്ഞു.."എടോ..ഇത് ഞാൻ ചെയ്താൽ ശരിയാവില്ല. പിന്നീട് ആത്മവിശ്വാസം പകർന്ന് മമ്മൂക്കയെ വാറുണ്ണിയായി വാർത്തെടുക്കാൻ ഞാനും കൂടെ നിന്നു. ഒരുപക്ഷേ മമ്മൂട്ടി എന്ന പ്രതിഭ എന്റെ പാത്രസൃഷ്ടിക്ക് മുൻപിൽ വിരണ്ടു പോയത് എന്റെ മനസ്സിൽ വിജയസ്മിതം നിറച്ചിട്ടുണ്ടാവണം.

Lohithadas

അത് പോലെ കമലദളം ചെയ്യുമ്പോൾ മോഹൻലാലും എന്നോട് ചോദിച്ചു."ഈ കഥാപാത്രം എനിക്ക് ചെയ്യാൻ പറ്റുമോ എന്ന്..പറ്റും എന്നുറപ്പിച്ചു പറഞ്ഞ് ആത്മവിശ്വാസം പകർന്നത് ഞാനാണ്.പക്ഷേ മോഹൻലാൽ എന്ന പ്രതിഭയുടെ ഭയം എന്റെ അഹന്തകളെ ആനന്ദിപ്പിച്ചിരിക്കണം.

യാത്ര ചോദിക്കവേ ചെറുപ്പക്കാരൻ പറഞ്ഞു. ഇത്തരം ശത്രുക്കളാണ് സാറിന്റെ യഥാർത്ഥ മിത്രങ്ങൾ..മമ്മൂട്ടിയും മോഹൻലാലും മാത്രമല്ല,തിലകൻ,കവിയൂർ പൊന്നമ്മ,ജയറാം,ദിലീപ്, മുരളി,കെ.പി.എ.സി.ലളിത,മീര ജാസ്മിൻ ഇവരെയൊക്കെ തോൽപ്പിക്കണമെന്ന് സാറിന്റെ മനസ്സിൽ പൂതിയുണ്ട്.അവരെ വച്ച് സാർ ചെയ്ത പടങ്ങൾ കണ്ടാൽ അറിയാം..ഇനിയും എല്ലാറ്റിനെയും സാർ വെല്ലുവിളിക്കണം..തോൽപ്പിക്കണം..ഞങ്ങൾക്ക് കുറെ സിനിമകൾ കിട്ടുമല്ലോയെന്നുമായിരുന്നു ലോഹിതദാസ് കാഴ്ചവട്ടമെന്ന പുസ്തകത്തില്‍ കുറിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X