ഫഹദ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിടാന്‍ മമ്മൂട്ടിയും മോഹന്‍ലാലും! മാലിക് പോസ്റ്റര്‍ നാളെ

By Midhun Raj

Recommended Video

Mammootty And Mohanlal Will Launch Fahad Fassil's Malik First Look

ഫഹദ് ഫാസിലിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് മാലിക്ക്. ടേക്ക് ഓഫിന് ശേഷം സംവിധായകന്‍ മഹേഷ് നാരായണനും ഫഹദും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്. മാലിക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ജനുവരി 18നാണ് പുറത്തിറങ്ങുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് ഫഹദ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിടുന്നത്. നാളെ രാവിലെ 11 മണിക്കാണ് മാലിക്കിന്റെ ആദ്യ പോസ്റ്റര്‍ പുറത്തുവരുന്നത്. നിമിഷ സജയനാണ് ചിത്രത്തില്‍ ഫഹദിന്റെ നായിക.

malik first look

ആന്റോ ജോസഫ് ഫിലിം കമ്പനി നിര്‍മ്മിക്കുന്ന ചിത്രം 30 കോടി ബഡ്ജറ്റിലാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. മാലിക്കിന് വേണ്ടി ഫഹദ് ഫാസില്‍ ശരീരഭാരം കുറച്ചിരുന്നു. ഫഹദ് 15 കിലോ കുറച്ചുവെന്നാണ് അറിയുന്നത്. പൊളിറ്റിക്കല്‍ ത്രില്ലറായിട്ടാണ് മാലിക്ക് അണിയറയില്‍ ഒരുങ്ങുന്നത്. ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, ജലജ തുടങ്ങി വമ്പന്‍ താരനിര തന്നെയാണ് സിനിമയില്‍ അഭിനയിക്കുന്നത്.

ഹോളിവുഡ് ആക്ഷന്‍ കൊറിയോഗ്രാഫര്‍ ലീ വിറ്റാക്കര്‍ ആണ് ഫഹദ് ചിത്രത്തിന് സംഘടന രംഗങ്ങള്‍ ഒരുക്കുന്നത്. ഹോളിവുഡില്‍ പേള്‍ ഹാര്‍ബര്‍, ജൂറാസിക്ക് പാര്‍ക്ക് 3, ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്, എക്സ് മെന്‍ അപ്പോകാലിപ്സ്, ഇന്‍ടു ദി സ്റ്റോം, ഡൈ ഹാര്‍ഡ് തുടങ്ങിയ സിനിമകള്‍ക്ക് ആക്ഷനൊരുക്കിയ സംവിധായകനാണ് ഇദ്ദേഹം. സനു ജോണ്‍ വര്‍ഗീസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സുശിന്‍ ശ്യാമാണ് സംഗീതമൊരുക്കുന്നത്. വിഷ്ണു ഗോവിന്ദ്-ശ്രീ ശങ്കര്‍ എന്നിവരാണ് ശബ്ദമിശ്രണം. സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനിംഗും മഹേഷ് നാരായണന്‍ എഡിറ്റിങ്ങും ചെയ്യുന്നു.

Read more about: mammootty mohanlal fahadh faasil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X