ബിലാലായി മമ്മൂക്ക! ഇട്ടിമാണിയായി ലാലേട്ടനും! ഗാനഗന്ധര്‍വ്വനൊപ്പം താരരാജാക്കന്‍മാരെത്തിയപ്പോള്‍!!!
വാക്കിലും നോക്കിലും എടുപ്പിലും വ്യത്യസ്തതയുമായാണ് ഓരോ തവണയും താരങ്ങളെത്താറുള്ളത്. മമ്മൂട്ടിയും പൃഥ്വിരാജും മോഹന്‍ലാലുമൊക്കെ ഇക്കാര്യത്തെക്കുറിച്ച് ശ്രദ്ധിക്കുന്നവരാണ്. ക്ഷണനേരം കൊണ്ടാണ് ഇവരുടെ പുത്തന്‍ ലുക്കുകള്‍ തരംഗമായി മാറാറുള്ളത്. ബിലാല്‍ ലുക്കിലെത്തിയ മമ്മൂട്ടിയുടെ ചിത്രം കഴിഞ്ഞ ദിവസം ട്രെന്‍ഡിംഗായി മാറിയിരുന്നു. മധുരരാജയ്ക്ക് പിന്നാലെയായു ഉണ്ടയിലേക്കായിരുന്നു അദ്ദേഹം ജോയിന്‍ ചെയ്തത്. ഈദ് റിലീസായി ഈ സിനിമ എത്തുമെന്നുള്ള വിവരമാണ് പുറത്തുവന്നിട്ടുള്ളത്. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അതിനിടയിലാണ് ബിലാല്‍ ലുക്കില്‍ അദ്ദേഹം ഒരു പൊതുപരിപാടിയിലേക്കെത്തിയത്. പേളി മാണിയുടെ വിവാഹ വിരുന്നിലും ഇതേ ലുക്കിലാണ് അദ്ദേഹമെത്തിയത്. പുതിയ സിനിമയായ ഇട്ടിമാണിയുടെ ലുക്കിലാണ് മോഹന്‍ലാല്‍ എത്തിയത്.
മഴവില്‍ മനോരമയുടെ പ്രഥമ എന്റര്‍ടൈന്‍മെന്റ് പുരസ്‌കാര ചടങ്ങില്‍ മമ്മൂട്ടി മാത്രമല്ല മോഹന്‍ലാലും പങ്കെടുത്തിരുന്നു. സൊനാക്ഷി സിന്‍ഹ, ബിപാഷ ബസു, മലൈക അറോറ തുടങ്ങിയവരുടെ നൃത്തവിരുന്നും പരിപാടിയില്‍ അരങ്ങേറിയിരുന്നു. ഗാനഗന്ധര്‍വ്വന്‍ ഡോക്ടര്‍ കെജെ യേശുദാസിന് പുതുതലമുറ സംഗീതസമര്‍പ്പണം നടത്തിയിരുന്നു. സ്റ്റീഫന്‍ ദേവസിയുടെ നേതൃത്വത്തിലായിരുന്നു സംഗീത വിരുന്ന് അരങ്ങേറിയത്. യേശുദാസിന്റെ കരിയര്‍ ബെസ്റ്റ് ഗാനങ്ങളുമായാണ് താരമെത്തിയത്. മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് യേശുദാസിന് പുരസ്‌കാരം സമര്‍പ്പിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ പരിപാടിക്കിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

പൃഥ്വിരാജിനായിരുന്നു മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചത്. ലൂസിഫറിലൂടെയാണ് അദ്ദേഹത്തെ തേടി ഈ നേട്ടമെത്തിയത്. ടൊവിനോ തോമസിന് മികച്ച നടനുള്ള പുര്‌സകാരവും ഐശ്വര്യ ലക്ഷ്മിക്കാണ് മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചത്. നൃത്ത-സംഗീത വിരുന്നിനായി വന്‍താരനിരയാണ് എത്തിയത്. ഷംന കാസിം, നിക്കി ഗല്‍റാണി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവരുടെ നൃത്തവും പരിപാടിക്ക് മാറ്റ് കൂട്ടിയിരുന്നു. രമേഷ് പിഷാരടിക്കൊപ്പം കുഞ്ചാക്കോ ബോബനും അവതാരകനായി എത്തിയിരുന്നു. ഇതാദ്യമായാണ് ചാക്കോച്ചന്‍ ഒരു പരിപാടിയില്‍ അവതാരകനായെത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെ ഈ വിശേഷം പങ്കുവെച്ച് താരമെത്തിയിരുന്നു.


Click it and Unblock the Notifications