ദിലീപിനും മുന്‍പേ മമ്മൂട്ടിക്ക് കോളടിച്ചു! നാദിര്‍ഷയ്‌ക്കൊപ്പം അയാം എ ഡിസ്‌കോ ഡാന്‍സര്‍! കാണൂ!

വ്യത്യസ്തമായ നിരവധി സിനിമകളാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. പുതുവര്‍ഷത്തില്‍ നിരവധി പോസ്റ്ററുകളും പ്രഖ്യാപനങ്ങളും പുറത്തുവരുന്നത്. സിനിമാലോകവും ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു പല സിനിമകളും. നവാഗത സംവിധായകരും പരിചയസമ്പന്നരുമുള്‍പ്പടെ നിരവധി പേരുടെ സിനിമകളിലാണ് മെഗാസ്റ്റാര്‍ അഭിനയിക്കുന്നത്. താരങ്ങളില്‍ പലരും സംവിധായകരായി മാറിയ വര്‍ഷം കൂടിയാണ് കടന്നുപോവുന്നത്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും മമ്മൂട്ടി അഭിനയിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, മേരാനാം ഷാജി തുടങ്ങിയ സിനിമകള്‍ക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമയില്‍ നായകനായെത്തുന്നത് മമ്മൂട്ടിയാണെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ബോക്‌സോഫീസില്‍ നിന്നും മികച്ച വിജയം സ്വന്തമാക്കിയിരുന്നു നാദിര്‍ഷയുടെ സിനിമകള്‍. മൂന്നാമത്തെ സിനിമയായ മേരാനാം ഷാജിയുടെ തിരക്കിലാണ് അദ്ദേഹം. അതിനിടയിലാണ് മെഗാസ്റ്റാറിനൊപ്പമുള്ള സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചത്. സിനിമയുടെ പേരും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

ദിലീപല്ല മമ്മൂട്ടി

ദിലീപല്ല മമ്മൂട്ടി

മിമിക്രിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയതാണ് ദിലീപ്. കുടുംബ പ്രേക്ഷകരുടെ പ്രിയനായകനായി മാറിയ താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയില്‍ തുടക്കം കുറിച്ചതിന് ശേഷവും നാദിര്‍ഷയെ താരം ഒപ്പ് ചേര്‍ത്തിരുന്നു. അഭിനയമല്ല സംവിധാനത്തോടാണ് തനിക്ക് കൂടുതല്‍ താല്‍പര്യമെന്ന് അദ്ദേഹം വ്യക്തമാക്കിയതോടെയാണ് പൂര്‍ണ്ണ പിന്തുണയുമായി ദിലീപ് ഒപ്പം നിന്നത്. എന്നാല്‍ ദിലീപിനെ നായകനാക്കി നാദിര്‍ഷ സിനിമയൊരുക്കാത്തതെന്താണെന്നായിരുന്നു ആരാധകരുടെ ചോദ്യം. പുതിയ സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചപ്പോഴാണ് ഇത്തവണയും ദിലീപല്ല പകരം മമ്മൂട്ടിയാണ് നാദിര്‍ഷയ്‌ക്കൊപ്പമെന്ന് എല്ലാവപും അറിഞ്ഞത്.

അയാം എ ഡിസ്‌കോ ഡാന്‍സര്‍

അയാം എ ഡിസ്‌കോ ഡാന്‍സര്‍

അയാം എ ഡിസ്‌കോ ഡാന്‍സര്‍ എന്ന പേരാണ് സിനിമയ്ക്ക് നല്‍കിയിട്ടുള്ളത്. ആഷിഖ് ഉസ്മാനാണ് സിനിമ നിര്‍മ്മിക്കുന്നത്. 2019 ലെ തന്റെ സിനിമയെക്കുറിച്ച് വ്യക്തമാക്കിയപ്പോഴായിരുന്നു അദ്ദേഹം ഈ സിനിമയെക്കുറിച്ച് വ്യക്തമാക്കിയത്. സിനിമയുടെ പേര് പങ്കുവെച്ചുവെങ്കിലും താരനിര്‍ണ്ണയത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളൊന്നും പുറത്തുവിട്ടിരുന്നില്ല. രാജേഷ് പരവൂര്‍, രാജേഷ് പനവള്ളി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.

നേരത്തെയും തീരുമാനിച്ചിരുന്നു

നേരത്തെയും തീരുമാനിച്ചിരുന്നു

മമ്മൂട്ടിയെ നായകനാക്കി സിനിമയൊരുക്കുന്നതിനെക്കുറിച്ച് നാദിര്‍ഷ നേരത്തെ തീരുമാനിച്ചിരുന്നു. മമ്മൂട്ടി ഭിന്നശേഷിക്കാരാനായി എത്തുന്ന സിനിമയായിരുന്നു പ്ലാന്‍ ചെയ്തത്. എന്നാല്‍ ആ സിനിമ നടക്കാതെ പോവുകയായിരുന്നു. പ്രേക്ഷകരെ രസിപ്പിക്കുന്ന തരത്തിലുള്ള സിനിമയായുമായാണ് ഇത്തവണയും നാദിര്‍ഷയും എത്തുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നത്.

പതിനെട്ടാം പടിയും മധുരരാജയും

പതിനെട്ടാം പടിയും മധുരരാജയും

പതിനെട്ടാം പടിയുടെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അതിഥിയായാണ് താരമെത്തുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയുടെ ചിത്രീകരണവും പുരോഗമിച്ച് വരികയാണ്. ഖാലിദ് റഹ്മാന്‍ ചിത്രമായ ഉണ്ടയുടെ ചിത്രീകരണവും ഇതിനോടകം തന്നെ പുരോഗമിച്ചിരുന്നു. മാമാങ്കത്തിലൂടെയും അദ്ദേഹം പ്രേക്ഷകരെ വിസ്മയിപ്പിക്കാനെത്തുന്നുണ്ട്. അമീര്‍, ഗാനഗന്ധര്‍വ്വന്‍, യാത്ര, പേരന്‍പ് തുടങ്ങി നിരവധിവ സിനിമകളാണ് താരത്തിന്റെതായി പുറത്തിറങ്ങാനുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X