മമ്മൂട്ടിയുടെ ക്യാമറക്ക് ചിരിച്ച് പോസ് ചെയ്ത നയന്‍താര! വീഡിയോ വൈറലാവുന്നു!

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളിലൊന്നാണ് മമ്മൂട്ടിയും നയന്‍താരയും. ഇരുവരും ഒരുമിച്ചെത്തിയപ്പോഴെല്ലാം പ്രേക്ഷകര്‍ ഇവര്‍ക്കൊപ്പമായിരുന്നു. മികച്ച സ്വീകാര്യതയായിരുന്നു ഇവരുടെ സിനിമകള്‍ക്ക് ലഭിച്ചത്. തസ്‌കരവീരന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഇരുവരും ആദ്യമായി ഒരുമിച്ചത്. രാപ്പകള്‍, ഭാസ്‌കര്‍ ദി റാസ്‌കല്‍, പുതിയ നിയമം തുടങ്ങിയ സിനിമകളിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭാസ്‌കര്‍ ദ റാസ്‌ക്കല്‍ ഷൂട്ടിംഗിനിടയിലെ രംഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

തുണി ഇസ്തിരിയിട്ടാല്‍ പൊള്ളുന്ന ലാഭം, മാസം 10 ലക്ഷം രൂപ വരെ വരുമാനവുമായി മലയാളി സംരംഭക

സിദ്ദിഖ് സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. ബോക്‌സോഫീസില്‍ നിന്നും മികച്ച ലാഭമായിരുന്നു ചിത്രം നേടിയത്. അനിഖ, സനൂപ് ഇവരും മമ്മൂട്ടിക്കും നയന്‍താരയ്ക്കുമൊപ്പം ഗംഭീര പ്രകടനം നടത്തി കൈയ്യടി നേടിയിരുന്നു. ചിത്രത്തിലെ ഐലവ് യു മമ്മി എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ സിനിമയുടെ ലൊക്കേഷനിലെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

സാരിയുടുപ്പിക്കലും പാർട്ട് ടൈം ജോലി, മാസം കിട്ടും കൈനിറയെ കാശ്

അഭിനേതാവിന് പുറമെ നല്ലൊരു ഫോട്ടോഗ്രാഫര്‍ കൂടിയാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് മമ്മൂട്ടി. ക്യാമറയില്‍ പരീക്ഷണം നടത്താനും പുതിയ മോഡല്‍ വാഹനങ്ങളെക്കുറിച്ചും ഇലക്ട്രിക് ഉപകരണങ്ങളെക്കുറിച്ചുമൊക്കെ പഠിക്കാറുണ്ട് അദ്ദേഹം. ഫോട്ടോഗ്രാഫി അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട കാര്യങ്ങളിലൊന്നാണ്. അദ്ദേഹം പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇടയ്ക്ക് സുഹൃത്തുക്കള്‍ എത്താറുണ്ട്.

Nayanthara

നയന്‍താരയുടെ ഫോട്ടോ പകര്‍ത്തുന്ന മമ്മൂട്ടിയുടെ വീഡിയോയാണ് വീണ്ടും വൈറലായിക്കൊണ്ടിരിക്കുന്നത്. നയന്‍താര ചിരിച്ച് പോസ് ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്. യഥാര്‍ത്ഥ ഫോട്ടോഗ്രാഫറെ മാറ്റിനിര്‍ത്തിയാണ് മമ്മൂട്ടി ഫോട്ടോഗ്രാഫറായത്. വളരെ കൂളായി പോസ് ചെയ്യുകയാണ് നയന്‍സ്. ഫോട്ടോയെടുത്തതിന് ശേഷം മമ്മൂട്ടി ക്യാമറ കൈമാറി നയന്‍താരയ്‌ക്കൊപ്പം പോസ് ചെയ്യുകയും ചെയ്തിരുന്നു. ഇത് കണ്ട് നയന്‍സും ചിരിക്കുകയാണ്.

ലണ്ടനിൽ ചായ വിറ്റ് കോടീശ്വരനായ മലയാളി യുവാവ്!! രൂപേഷ് തോമസിന്റെ ടക് ടക് ചായ ഹിറ്റായത് ഇങ്ങനെ

വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X