»   » തിരക്കുകള്‍ മാറ്റി വെച്ചു, മമ്മൂട്ടിയും നയന്‍താരയും വീണ്ടും ഒന്നിക്കുന്നു!

തിരക്കുകള്‍ മാറ്റി വെച്ചു, മമ്മൂട്ടിയും നയന്‍താരയും വീണ്ടും ഒന്നിക്കുന്നു!

Posted By: Akhila KS
Subscribe to Filmibeat Malayalam

ഈ വര്‍ഷം ആരാധകര്‍ക്ക് പ്രതീക്ഷയേറുന്ന ഒട്ടേറെ ചിത്രങ്ങളാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി ഏറ്റെടുത്തിരിക്കുന്നത്. ഒന്നിന് പിറകെ ഒന്നായി വലിയ ഗ്യാപില്ലാതെ തന്നെ ഏറ്റെടുത്തിരിക്കുന്ന ചിത്രങ്ങള്‍ ചെയ്തു തീര്‍ക്കേണ്ടതുണ്ട്. ബിഗ് ബജറ്റിലാണ് മിക്ക ചിത്രങ്ങളും ഒരുക്കുന്നത്. തെന്നിന്ത്യന്‍ ഗ്ലാമര്‍ നയന്‍താരയ്ക്കും തിരക്കോട് തിരക്ക് തന്നെ. അതിനിടെയാണ് സൂപ്പര്‍ഹിറ്റ് ജോഡികളായ മമ്മൂട്ടിയേയും നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കിയ പുതിയ ചിത്രത്തെ കുറിച്ച് കേള്‍ക്കുന്നത്

രാപകല്‍, ബാസ്‌കര്‍ ദി റാസ്‌കല്‍, തസ്‌കരവീരന്‍, പുതിയ നിയമം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും നയന്‍താരയും വീണ്ടും ഒന്നിക്കുന്ന ചിത്രമായിരിക്കും ഇത്. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. ഉടന്‍ തന്നെ ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അറിയുന്നത്. തുടര്‍ന്ന് വായിക്കാം..

ജീവചരിത്രം

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ആന്ധ്രപ്രദേശിലെ മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവചരിത്രമാണ് പുതിയ ചിത്രമെന്നും കേള്‍ക്കുന്നുണ്ട്. യാത്ര എന്ന പേരില്‍ തെലുങ്കിലാണ് ചിത്രം ഒരുക്കുന്നത്.

നയന്‍താര

നയന്‍താരയാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നതെന്നാണ് അറിയുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

പുതിയ നിയമത്തിന് ശേഷം

പുതിയ നിയമം എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഒടുവിലായി അഭിനയിച്ചത്. എകെ സാജന്‍ സംവിധാനം ചെയ്ത പുതിയ നിയമം പ്രേക്ഷക ശ്രദ്ധ നേടുകയും ബോക്‌സോഫീസിലും ഏറ്റവും മികച്ച കളക്ഷനാണ് ആ വര്‍ഷം നേടിയത്.

യാത്ര-സംവിധാനം

തെലുങ്ക് യാത്ര തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് തെലുങ്ക് സംവിധായകനായ മാഹി രാഘവാണ്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മമ്മൂട്ടിയുടെ അടുത്ത ചിത്രം

ഈ വര്‍ഷം ചെറുതും വലുതുമായി ഒട്ടേറെ ചിത്രങ്ങളിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. എബ്രഹാമിന്റെ മകന്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

മലയില്‍ കേളു നമ്പ്യാര്‍, കമ്മാര സംഭവത്തിലെ മുരളി ഗോപിയുടെ ലുക്ക്!!

ജാന്‍വിയേയും ഖുഷിയേയും അപമാനിച്ചാല്‍ അര്‍ജുനും അന്‍ഷിലയും പ്രതികരിക്കും, കാണൂ!

English summary
Mammootty and Nayanthara have teamed up for a good number of movies in the past

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam